Connect with us

പ്രഭാസ്-നാഗ് അശ്വിൻ ടീമിന്റെ ‘കൽക്കി 2898 എഡി’ ഉടൻ ഒടിടി റിലീസിന് ഒരുങ്ങുന്നു! കാത്തിരിപ്പിൽ ആരാധകർ

Malayalam

പ്രഭാസ്-നാഗ് അശ്വിൻ ടീമിന്റെ ‘കൽക്കി 2898 എഡി’ ഉടൻ ഒടിടി റിലീസിന് ഒരുങ്ങുന്നു! കാത്തിരിപ്പിൽ ആരാധകർ

പ്രഭാസ്-നാഗ് അശ്വിൻ ടീമിന്റെ ‘കൽക്കി 2898 എഡി’ ഉടൻ ഒടിടി റിലീസിന് ഒരുങ്ങുന്നു! കാത്തിരിപ്പിൽ ആരാധകർ

പ്രഭാസ്-നാഗ് അശ്വിൻ ടീമിന്റെ ‘കൽക്കി 2898 എഡി’ ഉടൻ ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ചിത്രം ഈ മാസം 23 മുതൽ ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആറു മിനിറ്റോളം ട്രിം ചെയ്ത പതിപ്പായിരിക്കും ഒടിടിയിലെത്തുക എന്ന സൂചനകളുമുണ്ട്. ജൂൺ 27-ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം മുതൽ മികച്ച കളക്ഷനാണ് തിയേറ്ററുകളിൽ നിന്ന് സ്വന്തമാക്കിയത്.

ബാഹുബലി 2: ദ കൺക്ലൂഷൻ, കെജിഎഫ് ചാപ്റ്റർ 2, ആർ ആർ ആർ, ജവാൻ എന്നീ ബ്രഹ്മാണ്ഡ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളെ അപേക്ഷിച്ച് വലിയ ബജറ്റിലൊരുങ്ങിയ സിനിമയാണ് കൽക്കി. ഇതിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ ബാഹുബലി 2: ദ കൺക്ലൂഷൻ 1416.9 കോടിയും കെജിഎഫ് ചാപ്റ്റർ 2 1000.85 കോടിയും ആർ ആർ ആർ 915.85 കോടിയും ജവാൻ 760 കോടിയും കൽക്കി 739 കോടിയുമാണ് നേടിയിരിക്കുന്നത്.

More in Malayalam

Trending