പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ തന്റെ മക്കളുടെ വിവാഹം നടത്താനായതിൽ ഒരുപാട് സന്തോഷം! ചിത്രങ്ങൾ പങ്കുവെച്ച് സുരേഷ് ഗോപി
Published on
കേരളം കാത്തിരുന്ന വിവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വന്‍ താരനിരയുടെയും സാന്നിധ്യത്തിൽ ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു ഭാഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹം. വധൂവരന്മാർക്ക് പ്രധാനമന്ത്രി തന്റെ ആശംസ അറിയിച്ചു. ഇരുവർക്കുമുള്ള വിവാഹഹാരം നൽകിയതും നരേന്ദ്ര മോദിയാണ്.
ഇപ്പോഴിതാ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹച്ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നടൻ സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ തന്റെ മക്കളുടെ വിവാഹം നടത്താനായതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സുരേഷ് ഗോപി കുറിച്ചു. ഭാഗ്യയെയും ശ്രേയസിനേയും പ്രാർത്ഥനയിൽ ഉൾപ്പെടുത്താനും താരം അഭ്യർഥിച്ചു.
Continue Reading
You may also like...
Related Topics:Suresh Gopi
