പ്രണയിച്ചാല്‍ മതം മാറ്റണമെന്നുണ്ടോ? മതം മാറിയാല്‍ ലഭിക്കുന്ന നേട്ടമെന്ത് ? എന്തിനാണ് മതം മാറിയത്? ആരാണ് മതം മാറ്റിയത്? ചോദ്യങ്ങൾക്ക് ഉത്തരവുമായി സംവിധായകൻ സിദ്ധിഖ്
ഇപ്പോൾ ആധുനിക കേരളത്തിൽ വളരെ സർവ്വ സാധാരണമായി മാറിയിരിക്കുന്ന ഒന്നാണ് മതം മാറ്റം . എന്തിനാണ് മതം മാറിയത്? ആരാണ് മതം മാറ്റിയത്. പ്രണയിച്ചാല്‍ മതം മാറ്റണമെന്നുണ്ടോ? മതം മാറിയാല്‍ ലഭിക്കുന്ന നേട്ടമെന്ത് തുടങ്ങി നിരവധി ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടാണ് പൊതുവേ എല്ലാവരും മതം മാറുന്നത് . പ്രണയത്തിന് വേണ്ടിയും വിവാഹത്തിന് വേണ്ടിയുമൊക്കെയാണ് പലപ്പോഴായി മതം മാറുന്നത്. എന്നാല്‍ അങ്ങനെ മതം മാറിയവര്‍ സമൂഹത്തില്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് നിങ്ങള്‍ക്കറിയാമോ…?
സാമൂഹിക പ്രസക്തമായൊരു വിഷയം കൈകാര്യം ചെയ്യുന്ന കുഞ്ഞിരാമന്റെ കുപ്പായത്തെ കുറിച്ച് സിദ്ധിഖ് സംസാരിക്കുന്നു…….
മതം മാറ്റത്തിന്റെ പശ്ചാത്തലത്തിൽ സിദ്ദിഖ് ചേന്ദമംഗലൂർ സംവിധാനം ചെയ്യുന്ന സിനിമയാണ്
കുഞ്ഞിരാമന്റെ കുപ്പായം. ജൂൺ 21 ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നു . തലൈവാസല്‍ വിജയ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം തമിഴിലും മലയാളത്തിലുമായാണ് റിലീസ് ചെയ്യുന്നത്. കേരളത്തിലും തമിഴ്നാട്ടിലും റിലീസ് ചെയ്യാനിരുന്ന ചിത്രം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് റിലീസ് ചെയ്യരുതെന്ന ചില സംഘടനകളുടെ അപ്രഖ്യാപിത വിലക്കിനെ തുടര്‍ന്നാണ് ജൂണ്‍ 21 ലേക്ക് നീട്ടി വെച്ചത്. . സാമൂഹിക പ്രസക്തമായൊരു വിഷയം കൈകാര്യം ചെയ്യുന്ന കുഞ്ഞിരാമന്റെ കുപ്പായത്തെ കുറിച്ച് സിദ്ധിഖ് സംസാരിക്കുന്നു.
. സിനിമയ്ക്ക് ആറ് ക്ലൈമാക്‌സ് ഉണ്ടെന്നാണ് പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍. എന്നാല്‍ സിനിമയ്ക്ക് ഒരു ക്ലൈമാക്‌സ് മാത്രമേയുള്ളൂ. ഇന്റര്‍വെല്ലിന് ശേഷം ആറിടത്ത് അവസാനിക്കുമെന്ന പ്രതീക്ഷ പ്രേക്ഷകരില്‍ ഉണ്ടാക്കുന്ന വിധത്തിലാണ് കുഞ്ഞിരാമന്റെ കുപ്പായം പുരോഗമിക്കുന്നത്. അതുകൊണ്ടാണ് അത്തരമൊരു വാര്‍ത്ത പ്രചരിച്ചത്.100 പേര്‍ക്കായി സിനിമയുടെ അണിയറക്കാര്‍ ഒരു പ്രീമിയര്‍ ഷോ സംഘടിപ്പിച്ചിരുന്നു. ഈ ഷോയില്‍ ഒരു പ്രവചനമത്സരവും നടത്തിയിരുന്നു. ഇടവേളയ്ക്കുശേഷം ആര്‍ക്കെങ്കിലും ക്ലൈമാക്‌സ് പ്രവചിക്കാന്‍ സാധിക്കുമോ എന്നതായിരുന്നു മത്സരം. ഒരു പവന്റെ സ്വര്‍ണനാണയമായിരുന്നു സമ്മാനം.
എന്നാല്‍ അന്ന് പ്രീമിയര്‍ഷോയില്‍ പങ്കെടുത്ത ആര്‍ക്കും ഇതിന് സാധിച്ചിരുന്നില്ല. ഇതാണോ സിനിമയുടെ ക്ലൈമാക്‌സ് എന്ന് സംശയം തോന്നിയേക്കാവുന്ന ആറ് സന്ദര്‍ഭങ്ങള്‍ സിനിമയിലെ രണ്ടാം പകുതിക്ക് ശേഷം വരുന്നുണ്ട്. ഒരേസമയം ഇവിടെ സിനിമ തീര്‍ന്നേക്കാമെന്നും എന്നാല്‍ തീരരുതെന്നും ആളുകള്‍ ആഗ്രഹിക്കുന്ന ട്രീറ്റ്‌മെന്റിലൂടെയാണ് കുഞ്ഞിരാമന്റെ കുപ്പായത്തിന്റെ രണ്ടാം പകുതി പരോഗമിക്കുന്നതെന്നാണ് സംവിധായകന്‍ വ്യക്തമാക്കുന്നത്. പ്രീമിയര്‍ ഷോ കണ്ടവരെല്ലാം ഈ സിനിമയില്‍ ആറ് ക്ലൈമാക്‌സ് ആണല്ലോയെന്ന അതിശയം പങ്കുവച്ചതിലുള്ള ആത്മവിശ്വാസത്തിലാണ് സിനിമയുടെ അണിയറക്കാര്‍.
മതം മാറ്റത്തെ കുറിച്ച് വളരെ കൃത്യമായി പറയുന്ന സിനിമയാണ് കുഞ്ഞിരാമന്റെ കുപ്പായം. എന്തിനാണ് മതം മാറുന്നത്. ആരാണ് മതം മാറ്റുന്നത്. എന്തിന് ഒരു ഹിന്ദു തന്നെ മുസ്ലീം മതം സ്വീകരിയ്ക്കുന്നു. എന്നീ വിഷയങ്ങളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യയില്‍ ഒരു സിനിമ പോലും മതംമാറ്റത്തെ കുറിച്ച് കൃത്യമായി സംസാരിച്ചിട്ടില്ല. മതം മാറുന്നയാളെ ഇസ്ലാം മതം എങ്ങിനെ സ്വീകരിയ്ക്കുന്നു, ഹിന്ദുമതം എങ്ങിനെ പ്രതികരിയ്ക്കുന്നു. സമൂഹവും വീട്ടുകാരും അയാളെ എങ്ങിനെ കാണുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ സിനിമ കൃത്യമായി ചര്‍ച്ച ചെയ്യുന്നുണ്ട്.
കുപ്പായം മാറുന്നത് പോലെ എളുപ്പമല്ല മതം മാറുന്ന കാര്യം എന്നത് പൊരുളാണ്. എന്നാല്‍ ശരിക്കുള്ള കുപ്പായവുമായി സിനിമയ്‌ക്കൊരു ബന്ധമുണ്ട്. അത് സസ്‌പെന്‍സാണ്. ആദ്യം മൂന്നാം കണ്ണ് എന്നായിരുന്നു ചിത്രത്തിനിട്ടിരുന്ന പേര്. കുഞ്ഞിരാമന്റെ കുപ്പായം എന്ന പേര് ഈ സിനിമയ്ക്ക് ഏറ്റവും യോജിച്ചതാണ്. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്കത് ബോധ്യമാവും- സിദ്ദിഖ് ചേന്ദമംഗലം പറഞ്ഞു
2014ല്‍ ഊമക്കുയില്‍ പാടുമ്പോള്‍ എന്ന ചിത്രത്തിന് ശേഷം ചെയ്യുന്ന സിനിമയാണ് കുഞ്ഞിരാമന്റെ കുപ്പായം. അതിന് ശേഷം ഒരു സിനിമ ചെയ്യാന്‍ ഇത്രയും വൈകിയതിന് കാരണം കൃത്യമായ ഒരു കഥ കിട്ടാത്തത് തന്നെയാണ്.മൂന്ന് വര്‍ഷത്തോളം എടുത്താണ് കുഞ്ഞിരാമന്റെ കുപ്പായം എന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. ക്യാമറയുടെ പൊസിഷന്‍ പോലും മാര്‍ക്ക് ചെയ്ത് എഴുതിയതുകൊണ്ടാണ് സ്‌ക്രിപ്റ്റിങിന് ഇത്രധികം സമയമെടുത്തത്. തിരക്കഥ എഴുതി സിനിമ സംവിധാനം ചെയ്തു. റിലീസിന് മുന്നോടിയായുള്ള സെന്‍സറിങും കഴിഞ്ഞിട്ട് ഒരു വര്‍ഷമായി. റിലീസ് നീട്ടി വയ്ക്കാന്‍ പല പല കാരണങ്ങളായിരുന്നു.
കൃത്യമായൊരു രാഷ്ട്രീയം ഉള്ളില്‍ അടയാളപ്പെടുത്തിയിരിക്കുന്ന സിനിമയാണ് കുഞ്ഞിരാമന്റെ കുപ്പായം. സിനിയ്ക്കുള്ളിലെ രാഷ്ട്രീയം അഭിനയിക്കാനോ, കലയെ കലയായി ഉള്‍ക്കൊള്ളാനോ കഴിയാത്തൊരു ഭീതി നമ്മുടെ നാട്ടിലുണ്ടോയെന്ന സംശയം കൂടി ഈ സിനിമയുടെ കാസ്റ്റിങ് ഉയര്‍ത്തുന്നുണ്ട്. ഈ സിനിമയിലെ കഥാപാത്രത്തിന്റെ വേഷം വലിയ അഭിനയസാധ്യതകളുള്ളതാണ്. അതിനാല്‍ തന്നെ മലയാളത്തിലെ മികച്ച അഭിനേതാക്കളെ ഈ കഥാപാത്രവുമായി സമീപിക്കാനായിരുന്നു എന്റെ തീരുമാനം. എന്നാല്‍ പലരും ഈ തിരക്കഥയുടെ കണ്ടന്റ് വായിച്ച് അഭിനയിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അന്യഭാഷയിലെ മികച്ച അഭിനേതാവ് എന്ന തിരച്ചലിലേയ്ക്ക് മാറുന്നത്.
ഈ കഥകേട്ടപ്പോള്‍ തന്നെ അദ്ദേഹം അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നു. തലൈവാസല്‍ വിജയുടെ അഭിനയമികവ് ബോധ്യമാകുന്ന ഒരു സിനിമയായിരിക്കും കുഞ്ഞിരാമന്റെ കുപ്പായം
kunjiramante kuppayam- directer speaks about- june 21 release date