Social Media
പേളി അല്ലല്ലോ ദിയ! അതിന് ഇവൾ രണ്ടാമത് ജനിക്കണം, ഓരോ വർഷവും ബോയ്ഫ്രണ്ട്.. നല്ല കിടിലൻ മറുപടി നൽകി ദിയ
പേളി അല്ലല്ലോ ദിയ! അതിന് ഇവൾ രണ്ടാമത് ജനിക്കണം, ഓരോ വർഷവും ബോയ്ഫ്രണ്ട്.. നല്ല കിടിലൻ മറുപടി നൽകി ദിയ
സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ദിയ കൃഷ്ണ. ഇപ്പോഴിതാ യൂട്യൂബ് ചാനലിൽ വന്ന കമന്റിന് മറുപടി നൽകിയിരിക്കുകയാണ് ദിയ കൃഷ്ണ. പേളി മാണിയെയും ശ്രീനിഷ് അരവിന്ദിനെയും പോലെ നല്ല സ്നേഹത്തിൽ കഴിഞ്ഞ് കാണിച്ചു കൊടുക്ക് മക്കളെ എന്നൊരു കമന്റ് ദിയയുടെ പുതിയ വീഡിയോയ്ക്ക് താഴെ വന്നു. ഈ കമന്റിന് താഴെ ഒന്നിലേറെ കമന്റുകൾ വന്നു. അതിന് ഇവൾ രണ്ടാമത് ജനിക്കണം, ഓരോ വർഷവും ബോയ്ഫ്രണ്ട് എന്നാണ് ഒരാളുടെ കമന്റ്. പേളി അല്ലല്ലോ ദിയ എന്നായിരുന്നു മറ്റൊരു കമന്റ്.
ഈ കമന്റിന് ദിയ മറുപടി നൽകി. അത് സത്യമാണ്. ഞങ്ങൾ രണ്ട് പേരും വ്യത്യസ്തരായ മനുഷ്യരാണ്. അവൾക്ക് അവളുടെ സ്റ്റെെലുണ്ട്. എനിക്ക് എന്റേതും. സാമ്യതയുള്ള ഒരു കാര്യം എന്തെന്നാൽ നിങ്ങൾ ഞങ്ങൾ രണ്ട് പേരുടെയും പിന്നാലെയുണ്ട് എന്നതാണെന്ന് ദിയ മറുപടി നൽകി. കമന്റ് കുറച്ച് സമയത്തിനുള്ളിൽ ദിയ നീക്കിയിട്ടുമുണ്ട്.
ശ്രീനിഷ്-പേളി ദമ്പതികളുമായി ദിയയെയും അശ്വിനെയും ആരാധകർ താരതമ്യം ചെയ്യാറുണ്ട്. ശ്രീനിഷിനെ പോലെ തമിഴ്നാട്ടുകാരനാണ് അശ്വിൻ ഗേണഷും. കേരളത്തിലാണ് അശ്വിൻ താമസിക്കുന്നത്. അശ്വിന്റെ വീട്ടിൽ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ ദിയക്ക് പറ്റുമോ എന്ന ചോദ്യം നേരത്തെ വന്നിരുന്നു. ഇതിന് ദിയ മറുപടി നൽകി. താനും അശ്വിനും വിവാഹ ശേഷം മറ്റൊരു വീട്ടിലാണ് താമസിക്കുക. അഡ്ജസ്റ്റ്മെന്റിന്റെ വിഷയം വരുന്നില്ലെന്ന് ദിയ വ്യക്തമാക്കി. 26 കാരിയാണ് ദിയ.