Connect with us

പെർഫ്യൂം സുഗന്ധം ദീർഘനേരം നിലനിർത്താൻ ചില ട്രിക്കുകൾ

Health

പെർഫ്യൂം സുഗന്ധം ദീർഘനേരം നിലനിർത്താൻ ചില ട്രിക്കുകൾ

പെർഫ്യൂം സുഗന്ധം ദീർഘനേരം നിലനിർത്താൻ ചില ട്രിക്കുകൾ

ചിലര്‍ എപ്പോള്‍ അടുത്തുവന്നാലും നല്ല സുഗന്ധമായിരിക്കും അനുഭവപ്പെടുക. ഇവര്‍ പൂവിതളുകളാലാണോ കുളിക്കുന്നത് , അതോ ആര്‍ക്കും അറിയാത്ത ഏതെങ്കിലും സുഗന്ധദ്രവ്യം ഉപയോഗിക്കുന്നുണ്ടോ എന്നെല്ലാം നമ്മള്‍ക്ക് അത്ഭുതം തോന്നും.

വിലകൂടിയ പെര്‍ഫ്യൂമുകള്‍ ധാരാളം വാങ്ങികൂട്ടുമെങ്കിലും ഇവ പ്രതീക്ഷിച്ച ഫലം താരത്തപ്പോള്‍ പലരും നിരാശരാകാറുണ്ട്. പലതിന്റെയും സുഗന്ധം അധികനേരം നീണ്ടുനില്‍ക്കില്ലെന്നതാണ് വ്യാപകമായി കേള്‍ക്കുന്ന പരാതി. എന്നാല്‍ ഇത് പെര്‍ഫ്യൂമിന്റെ മാത്രം കുഴപ്പമല്ല. ശരീരത്തിലെ ചില പ്രത്യേക ഇടങ്ങളില്‍ പെര്‍ഫ്യൂം അടിച്ചാല്‍ സുഗന്ധം ദീര്‍ഘനേരം നീണ്ടുനില്‍ക്കും.

ശരീരത്തില്‍ ചൂട് പുറപ്പെടുവിക്കുന്ന ഇടങ്ങളാണ് ഇതിന് ഏറ്റവും അനുയോജ്യം. കേള്‍ക്കുമ്പോള്‍ നെറ്റിചുളിയുമെങ്കിലും പെര്‍ഫ്യൂമിന്റെ സുഗന്ധം ദീര്‍ഘനേരം നിലനില്‍ക്കാന്‍ അനുയോജ്യമായ ഇടം പൊക്കിളാണ്.

മുടിയിൽ പെര്‍ഫ്യൂം അടിക്കുന്നതും ഇതിന്റെ സുഗന്ധം ദീര്‍ഘനേരം നിലനിര്‍ത്തും. തലമുടിയില്‍ പെര്‍ഫ്യൂം ഉപയോഗിക്കുമ്പോള്‍ ഇത് അധികമാകാതിരിക്കാനും ശ്രദ്ധിക്കണം കാരണം ഇത് മുടിയെ വരണ്ടതാക്കാന്‍ ഇടയുണ്ട്.

കുളിമുറിയിലോ മറ്റ് നനഞ്ഞ സ്ഥലങ്ങളിലോ പെര്‍ഫ്യൂമുകള്‍ വച്ചാല്‍ അവിടത്തെ അന്തരീക്ഷ ആര്‍ദ്രതയും, ചൂടും കാരണം പെര്‍ഫ്യൂമിന്റെ സുഗന്ധം കുറയും. അതിനാല്‍ തണുത്ത, ഉണങ്ങിയ പ്രതലങ്ങളില്‍ ഇവ സൂക്ഷിക്കുക.

മോയിസ്ചറൈസര്‍ പുരട്ടിയ ശേഷം പെര്‍ഫ്യൂം സ്‌പ്രേ ചെയ്യുക. വരണ്ട ചര്‍മത്തെക്കാള്‍ കൂടുതല്‍ സ്‌പ്രേ നില നില്‍ക്കുന്നത് നനവുള്ള ചര്‍മത്തിലാണ്. ചെവിയുടെ പിറകില്‍ , കഴുത്ത്, കൈ മടക്ക്, കൈ തണ്ട, കാല്‍ മുട്ടിനു പിറകില്‍ എന്നിവിടങ്ങളില്‍ പെര്‍ഫ്യൂം സ്‌പ്രേ ചെയ്താല്‍ ദിവസം മുഴുവന്‍ സുഗന്ധം നിലനില്‍ക്കും. ചെവികള്‍ക്ക് പിന്നിലെ ഞെരമ്പുകള്‍ ചര്‍മ്മവുമായി ഏറ്റവും അടുത്തുള്ളതായതിനാലാണ് ഇവിടെ പെര്‍ഫ്യൂം ഉപയോഗിക്കുന്നത് അധികനേരം നീണ്ടുനില്‍ക്കാന്‍ കാരണം.

അതുപോലെ തന്നെയാണ് പെര്‍ഫ്യൂമിന്റെ ഗുണനിലവാരത്തില്‍ വിട്ടു വീഴ്ച ചെയ്യാതിരിക്കുക എന്നത്. അപകടകരമല്ലാത്തതും, അവശ്യ എണ്ണകള്‍ ചേര്‍ത്തിട്ടുള്ളതുമായ നല്ല പെര്‍ഫ്യൂമുകള്‍ വാങ്ങുക. വിയര്‍പ്പുള്ള ശരീരത്തില്‍ പെര്‍ഫ്യൂമടിക്കരുത്. കുളികഴിഞ്ഞെത്തിയാലുടന്‍ പെര്‍ഫ്യൂമടിക്കുന്നതാണ് ഉചിതം.

അതേസമയം ഉന്മേഷവും ഉണർവ്വും നൽകി ദിവസം മുഴുവൻ സുഗന്ധ പൂരിതമാക്കി നിലനിർത്താൻ സഹായിക്കുന്ന ഡിയോഡ്രെന്റുകൾക്ക്‌ നിങ്ങളെ മറ്റ്‌ ചില ബുദ്ധിമുട്ടുകളിലും പ്രതീക്ഷിക്കാത്ത രീതിയിൽ സഹായിക്കാൻ കഴിയും.

 1. പുതിയ ചെരുപ്പുകൾ ഇടുമ്പോൾ കാലുകളിൽ ഉണ്ടാകുന്ന പൊള്ളലുകൾ ഒഴിവാക്കാൻ.
  ഡിയോഡ്രെന്റ്‌ നിങ്ങളുടെ കാലുകളിലെ വശങ്ങളിൽ ചെരുപ്പുമായി തട്ടി നിൽക്കുന്ന ഭാഗങ്ങളിൽ പുരട്ടുക. ഇവിടെ ഡിയോഡ്രേന്റ്‌ ഒരു വിദഗ്ദ്ധയായ പോരാളിയെ പോലെ നിങ്ങളുടെ ത്വക്കിനും ചെരുപ്പിനും ഇടയിൽ പ്രവർത്തിച്ച് ത്വക്കിൽ കേടുപാടുകൾ ഉണ്ടാകുന്നത്‌ തടയുന്നു.
 2. കാലുകളിലെ ദുർഗന്ധം അകറ്റാൻ.
  ചിലപ്പോൾ ഇങ്ങനെ ഒന്ന്‌ നിങ്ങൾ കേൾക്കുകയോ ഇതുവരെ പരീക്ഷിക്കുകയോ ചെയ്തിട്ടുണ്ടാകില്ല. പക്ഷേ ചെരുപ്പ്‌ ഇടുന്നതിന് മുൻപ് ഉണങ്ങിയ കാലിന്റെ അടിവശത്ത്‌ ഡിയോഡ്രെന്റ്‌ പുരട്ടുന്നത്‌ ദിവസം മുഴുവൻ നിങ്ങളുടെ കാലുകളെ ദുർഗന്ധത്തിൽ നിന്നും അകറ്റി, വിയർപ്പിന്റെ നനവിൽ നിന്നും സംരക്ഷണം നൽകാൻ സഹായകമാകും.
 3. വിയർപ്പിൽ നിന്നും സംരക്ഷണം.
  മാറിടത്തിന്‌ വലുപ്പം ഉള്ളവർ സാധാരണയായി അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ്‌ തൊലിപ്പുറത്ത്‌ ഉണ്ടാകുന്ന നിറവ്യത്യാസവും, ബാക്ടീരിയ – ഫംഗൽ ബാധയും. അത്തരം പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഇതാ ഒരു സുരക്ഷിതമായ മാർഗം. ഒരു നല്ല ഡിയോഡ്രെന്റോ/ആന്റീ പ്രെസ്പെരിന്റോ ബ്രാ ധരിക്കുന്നതിന്‌ മുൻപ്‌ മാറിടത്തിന്റെ അടിവശത്തയി പുരട്ടുക. ഇത്‌ നിങ്ങളെ ഗുരുതരമായ ത്വക്ക്‌ രോഗങ്ങളിൽ നിന്നും സംരക്ഷിക്കും.

പുറത്തേക്ക്‌ ഇറങ്ങുമ്പോൾ തന്നെ അമിതമായി മുഖവും കഴുത്തും മറ്റും വിയർത്ത്‌ ഒഴുകുന്ന സ്വഭാവം ഉള്ളവർക്കും ഡിയോഡ്രെന്റ്‌ ഗുണം ചെയ്യും. ഒരു ക്ലീയർ ഡിയോഡ്രെന്റിന്റെ തിൻ ലയർ നിങ്ങളുടെ കഴുത്തിന്‌ ചുറ്റും പുരട്ടുകയാണെങ്കിൽ അത്തത്തിലുള്ള അമിതമായ വിയർപ്പൊഴുക്ക് തടയാൻ കഴിയും. മാത്രമല്ല രാത്രി കിടക്കുന്ന സമയത്ത്‌ തലമുടി നിങ്ങളുടെ കഴുത്തിനു ചുറ്റും ഒട്ടിപ്പിടിച്ച്‌ ബുദ്ധിമുട്ട്‌ ഉണ്ടാക്കുകയും ഇല്ല.

 1. ശബ്ദം ഉണ്ടാക്കുന്ന വാതിലുകൾ.
  നിങ്ങളുടെ വീട്ടിലേയും ഓഫീസിലേയും മറ്റും വാതിലുകൾ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും അരോചകമായ ശബ്ദം പുറപ്പെടുവിക്കുന്നുണ്ടെങ്കിൽ വാതിലിന്റെ വിജാഗിരികളിൽ ഡിയോഡ്രെന്റ്‌ പുരട്ടിയാൽ മതിയാകും. സുഗന്ധം നിലനിർത്തുകയുമാവാം അരോചകത്വം ഒഴിവാക്കുകയും ചെയ്യാം.
 2. കുളിമുറി സുഗന്ധ പൂരിതം.
  നിങ്ങൾക്ക്‌ പ്രീയപ്പെട്ട സുഗന്ധമുള്ള ഡിയോഡ്രെന്റ്‌ അതിന്റെ അടപ്പ്‌ മാറ്റി കുളിമുറിയുടെ ഒരു കോർണറിൽ വയ്ക്കുക, ഫ്രെഷ്‌ സുഗന്ധം നിലനിർത്താം
 3. മുഖക്കുരു ഇല്ലാതാക്കാൻ.
  ഒരു ത്വക്ക് രോഗ വിദഗ്ധൻ സമ്മതിക്കില്ലെങ്കിലും, നിങ്ങളെ ശല്യം ചെയ്യുന്ന ഒരു മുഖക്കുരു ഉണ്ടെങ്കിൽ അതിന് മുകളിൽ അല്പം ഡിയോഡ്രെന്റ് പുരട്ടുക. ആ ശല്യം പെട്ടെന്ന് തന്നെ അപ്രത്യക്ഷമാകും.
 4. ജീൻസ് ധരിക്കുമ്പോൾ.
  ഒരു ടൈറ്റ് സ്കിന്നി ജീൻസ് വളരെ അനായാസേന ധരിക്കാൻ കാലുകളിൽ അല്പം ഡിയോഡ്രെന്റ് അടിച്ചാൽ മതിയാകും.
 5. പ്രാണികളുടെ കുത്ത്.
  നിങ്ങളുടെ ശരീരത്തിൽ ഏതെങ്കിലും പ്രാണികൾ കടിച്ചാൽ അപ്പോൾ തന്നെ ആ ഭാഗത്ത് അല്പം ഡിയോഡ്രെന്റ് സ്പ്രേ ചെയ്താൽ മതി. അതിൽ അടങ്ങിയിട്ടുള്ള അലൂമിനിയം സാൾട്ട് പ്രാണിയുടെ കുത്തിനാൽ അനുഭവപ്പെടുന്ന വേദനയും തടിപ്പും ഇല്ലാതാക്കും.

Continue Reading
You may also like...

More in Health

Trending

Recent

To Top