Malayalam
പെട്ടെന്ന് വ്രണപെടാൻ തയ്യാറായി നിൽക്കുന്ന വികാരങ്ങൾ കാരണം ഒന്നും പറയാൻ പറ്റില്ല… തുറന്നുപറച്ചിലുമായി പിഷാരടി!
പെട്ടെന്ന് വ്രണപെടാൻ തയ്യാറായി നിൽക്കുന്ന വികാരങ്ങൾ കാരണം ഒന്നും പറയാൻ പറ്റില്ല… തുറന്നുപറച്ചിലുമായി പിഷാരടി!
രമേഷ് പിഷാരടിയും ധര്‍മ്മജനും ആളുകളുടെ ഇഷ്ടതാരങ്ങളാണ്. ഇരുവരുടെയും സ്‌ക്രീന്‍ കെമിസ്ട്രിയുമൊക്കെ പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുള്ളതാണ്. മിമിക്രി വേദികളില്‍ നിന്നും ഇരുവരും സിനിമയിലേക്കെത്തിയിരുന്നു. സംവിധാനത്തിലേക്കും സിനിമാ അഭിനയത്തിലേക്കും രമേഷ് പിഷാരടി കൂടുതൽ ശ്രദ്ധകൊടുത്ത് തുടങ്ങിയശേഷം ധർമ്മജൻ-രമേഷ് പിഷാരടി കോമ്പോ ആളുകൾക്ക് മിസ് ചെയ്ത് തുടങ്ങി. ധര്‍മ്മജനെ പിഷാരടി ചേര്‍ത്ത് പിടിക്കാത്ത അവസ്ഥയിലേക്ക് പോകുന്നുവെന്ന ചര്‍ച്ച ഉയരുന്നുണ്ടെന്ന് അവതാരകന്‍ പറഞ്ഞപ്പോഴാണ് അതിനുള്ള മറുപടിയായി രമേഷ് പിഷാരടി ധര്‍മ്മജനെ കുറിച്ച് സംസാരിച്ചത്.
ധര്‍മ്മജനെ അങ്ങനെ ചേര്‍ത്ത് പിടിക്കേണ്ടതില്ലെന്നും അയാള്‍ തന്നെക്കാള്‍ വലിയ ആളാണെന്നും നല്ല പ്രതിഭയാണെന്നുമാണ് രമേഷ് പിഷാരടി പറഞ്ഞത്. ധര്‍മ്മജനൊപ്പം പ്രോഗ്രാമുകൾ ചെയ്യാത്തതിന്റെ കാരണവും രമേഷ് പിഷാരടി വ്യക്തമാക്കി. ‘ധര്‍മ്മജനെ ചേര്‍ത്ത് പിടിക്കുന്നില്ലെന്നതൊക്കെ ചുമ്മാ പറയുന്നതാണ്. ഞങ്ങൾ ഒരുപാട് വർഷങ്ങളായി ഒരുമിച്ച് പ്രോഗ്രാമുകൾ ചെയ്യുന്നവരാണ്. പിന്നെ ധർമ്മൻ അങ്ങനെ ഞാൻ ചേർത്ത് പിടിക്കേണ്ട ഒരാളല്ല.’ ‘ധർമ്മൻ എന്നെക്കാൾ വലിയ ആളാണ്. അവൻ നല്ല ഉഗ്രൻ പ്രതിഭയാണ്. പിന്നെ ഓരോ മനുഷ്യരും വ്യത്യസ്തരാണ്. അതിനനുസരിച്ചാണ് അവർ അധ്വാനിക്കുന്നതും കാര്യങ്ങളുമെല്ലാം. ഞങ്ങൾ ഒരുമിച്ച് പരിപാടികൾ ചെയ്യുമ്പോൾ നിങ്ങൾ ഞങ്ങളെ ഒരുമിച്ച് കാണുന്നു.
എന്നാൽ ഞങ്ങൾ ഒരുമിച്ച് നിൽക്കുന്ന നിമിഷം നിങ്ങൾ കാണുന്നില്ല. ഇന്നലെ കൂടെ അവൻ എന്നെ വിളിച്ചതേയുള്ളൂ. ഒരുമിച്ചുള്ള പ്രോഗ്രാമുകൾ കുറവായത് കൊണ്ടല്ല ധര്‍മ്മജനൊപ്പം പ്രോഗ്രാമുകൾ ചെയ്യാത്തത്. പൊതുവായി പ്രോഗ്രാമുകൾ ചെയ്യുന്നത് കുറഞ്ഞതാണ് കാരണം.’ ‘കൊവിഡിന് മുമ്പുതന്നെ സ്റ്റേജ് പരിപാടികൾ ഞാൻ കുറച്ചിരുന്നു. പെട്ടെന്ന് വ്രണപെടാൻ തയ്യാറായി നിൽക്കുന്ന വികാരങ്ങൾ കാരണം ഒന്നും പറയാൻ പറ്റില്ല. പറയുന്ന തമാശകളിൽ നിന്ന് ചിലത് മാത്രമെടുത്ത് വളച്ചൊടിക്കപെടുന്ന സ്ഥിതിയുണ്ട്. അതിൻ്റെ പേരിൽ ചീത്ത കേൾക്കപെടുമ്പോൾ സ്റ്റേജ് പരിപാടികൾ കുറക്കാമെന്ന് തോന്നുകയായിരുന്നെന്നും പിഷാരടി പറഞ്ഞു. എന്തായാലും ഇരുവരുടെയും കോംബോ ആളുകൾ അതിനായി വെയിറ്റ് ചെയ്തിരിക്കുകയാണ്.