Connect with us

ഒരു വർഷത്തിലേറെയായി എന്റെ കുഞ്ഞിനെ കണ്ടിട്ട്… കോടതിയിൽ വെച്ചേ കാണാറുള്ളൂ!! ഇന്ന് ആ മകൾ അമ്മയ്ക്കരികിൽ

Malayalam

ഒരു വർഷത്തിലേറെയായി എന്റെ കുഞ്ഞിനെ കണ്ടിട്ട്… കോടതിയിൽ വെച്ചേ കാണാറുള്ളൂ!! ഇന്ന് ആ മകൾ അമ്മയ്ക്കരികിൽ

ഒരു വർഷത്തിലേറെയായി എന്റെ കുഞ്ഞിനെ കണ്ടിട്ട്… കോടതിയിൽ വെച്ചേ കാണാറുള്ളൂ!! ഇന്ന് ആ മകൾ അമ്മയ്ക്കരികിൽ

മകൾ കുഞ്ഞാറ്റ എന്നു വിളിക്കുന്ന തേജ ലക്ഷ്മിക്കും മകൻ ഇഷാൻ പ്രജാപതിക്കുമൊപ്പമുള്ള ഉര്‍വശിയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. ‘‘എന്റെ കുട്ടികൾക്കൊപ്പം’’ എന്ന അടിക്കുറിപ്പോടെയാണ് ഉർവശി ചിത്രങ്ങൾ പങ്കുവച്ചത്. ഭർത്താവ് ശിവാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ഉർവശി ഇപ്പോൾ. എൽ ജഗദമ്മ ഏഴാംക്ളാസ്സ് ബി സ്റ്റേറ്റ്ഫസ്റ്റ് എന്നു പേരു നൽകിയിരിക്കുന്ന ചിത്രത്തിൽ ജഗദമ്മ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ഉർവശി അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രമാണിത്. അമ്മയുടെ അഭിനയം നേരിട്ടു കാണാനെത്തിയതാണ് മക്കൾ.

അടുത്ത കാലത്താണ് ഉർവശി സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയത്. കുടുംബ സമേതമുള്ള ചിത്രങ്ങൾ നടി പങ്കുവെക്കാറുണ്ട്. പോസ്റ്റുകളിൽ എപ്പോഴും ശ്രദ്ധ നേടാറുള്ളത് മൂത്തമകൾ തേജാലക്ഷ്മിയുടെ സാന്നിധ്യമാണ്. ഉർവശിയുടെ പുതിയ പോസ്റ്റിലും മകളെ കാണാം. ആദ്യ ഭർത്താവ് നടൻ മനോജ് കെ ജയനിൽ ഉർവശിക്ക് ജനിച്ച മകളാണ് തേജാലക്ഷ്മി. മകളുടെ പേരിൽ വിവാഹമോചന സമയത്ത് ഇരുവരും തമ്മിലുണ്ടായ തർക്കം വലിയ വാർത്താ പ്രാധാന്യം നേടിയതാണ്. മകളുടെ സംരക്ഷണാവകാശം സംബന്ധിച്ചുള്ള തർക്കം നടക്കവെ ഉർവശിക്കൊപ്പം മകളെ വിടാൻ കോടതി ഉത്തരവിട്ടെങ്കിലും അമ്മയ്ക്കൊപ്പം പോകാൻ തേജാലക്ഷ്മി വിസമ്മതിച്ചു. എന്നാൽ പിന്നീട് അമ്മയെ മനസിലാക്കാൻ മകൾക്ക് കഴിഞ്ഞു. അച്ഛനാെപ്പമാണ് കഴിയുന്നതെങ്കിലും ഉർവശിയെ കാണാൻ ഇടയ്ക്കിടെ മകൾ എത്താറുണ്ട്.

മകളെ മനോജ് കെ ജയൻ തന്നിൽ നിന്നും മകളെ അകറ്റിയതിനെക്കുറിച്ച് ഉർവശി മുമ്പൊരിക്കൽ തുറന്ന് സംസാരിച്ചിട്ടുണ്ട്. നടിയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. കുട്ടിയുടെ പേരിലുള്ള തർക്കം നീട്ടിക്കൊണ്ട് പോകുന്നതിൽ നിരാശയുണ്ടെന്ന് അന്ന് ഉർവശി തുറന്ന് പറഞ്ഞു. ‘ഒരു കാര്യവുമില്ലാതെ പറഞ്ഞത് തന്നെ ആവർത്തിച്ച് വെറുതെ ഇത് നീട്ടിക്കൊണ്ട് പോകുന്നതിൽ എനിക്ക് ബുദ്ധിമുട്ടില്ല. പക്ഷെ വളർന്ന് വരുന്ന കുഞ്ഞാണത്. സ്കൂളിൽ പോകുന്ന കുട്ടിയാണ്. എല്ലാ വാർത്തയും മറ്റുള്ളവർ അറിയുന്നുണ്ട്’.

‘ആ കുഞ്ഞിന്റെ മാനസികാവസ്ഥ പരി​ഗണിക്കണം. അവളുടെ പ്രായം കഴിഞ്ഞാണ് ഞാനും വന്നത്. അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചും എല്ലാവരെക്കുറിച്ചും നല്ലത് മാത്രം കേൾക്കണമെന്നാണ് കുഞ്ഞുങ്ങളുടെ ആ​ഗ്രഹം. ഇങ്ങനെയുള്ള വിവാദങ്ങൾ വരുന്നത് കുഞ്ഞിനെ വല്ലാതെ വേദനിപ്പിക്കും. പത്രങ്ങളുടെയും ചാനലുകളുടെയും മുന്നിൽ കുഞ്ഞിനെ കൂടി നിർത്തി അതൊരു ആഘോഷമായി മാറിയാൽ എന്ത് ചെയ്യും. കഴിയുന്നതും അതിന്റെയൊരു ഫോട്ടോ എടുക്കാൻ പോലും ഞാൻ സമ്മതിച്ചിരുന്നില്ല’ ‘ആദ്യമൊക്കെ മീഡിയകൾക്ക് വിഷമം ആയിരുന്നു. പിന്നെ അവർക്ക് മനസിലായി. സാധാരണ കുഞ്ഞായി വളരണം എന്നായിരുന്നു ആ​ഗ്രഹം. പക്ഷെ അതിനെ വെച്ച് ആഘോഷിച്ചാൽ എന്ത് ചെയ്യാൻ പറ്റും. കുഞ്ഞ് എന്റെ അമ്മയുടെ കൂടെയായിരുന്നു. അതുകൊണ്ടാണ് കേസിന്റെ കാര്യത്തിൽ ബലം കൊടുക്കാതിരുന്നത്. പെട്ടെന്ന് അവർ കുഞ്ഞിനെ പറിച്ചെടുത്ത് ഹോസ്റ്റലിലേക്ക് മാറ്റി’ ‘ഒരു വർഷത്തിലേറെയായി എന്റെ കുഞ്ഞിനെ കണ്ടിട്ട്. കോടതിയിൽ വെച്ചേ കാണാറുള്ളൂ. എന്റെ വീട്ടിലെ ആരും കാണാറില്ല. ഒരുമിച്ച് ഒരു റൂമിൽ കിടന്നുറങ്ങിയ കുഞ്ഞുങ്ങളെ പെട്ടെന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റി. എന്താണ് സംഭവിക്കുന്നതെന്ന് കുഞ്ഞിന് ഇപ്പോഴാണ് മനസിലാകുന്നതെന്നുമായിരുന്നു ഉർവശി പറഞ്ഞത്.

എൺപതുകളിൽ സിനിമാ രം​ഗത്തേക്ക് വന്ന നായികമാരിൽ പലർക്കും പിൽക്കാലത്ത് താരമൂല്യം നഷ്ടപ്പെട്ടെങ്കിലും ഉർവശിക്ക് ഇന്നും പ്രേക്ഷകരുടെ മനസിൽ സ്ഥാനനമുണ്ട്. അഭിനയ മികവ് കൊണ്ട് കമൽ ഹാസനെ വരെ അത്ഭുതപ്പെടുത്തിയ ഉർവശിക്ക് നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാ​ഗമായി. മിഥുനം, സ്ഫടികം, തലയണമന്ത്രം, പൊൻമുട്ടയിടുന്ന താറാവ് തുടങ്ങി സിനിമകളിൽ ഉർവശി തിളങ്ങി. ഈ സിനിമകളാണ് ഇന്നും നടിയോട് പ്രേക്ഷകർക്കുള്ള മമതയ്ക്ക് കാരണം.

More in Malayalam

Trending

Recent

To Top