Malayalam Breaking News
പൃഥ്വിരാജ് എഴുതി വെച്ചത് ആളുകളെക്കൊണ്ട് ചെയ്യിക്കുക മാത്രമായിരുന്നു തന്റെ ജോലി . എന്നാൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നാണ് ആന്റണി തന്നത് ! – സ്റ്റണ്ട് സിൽവ
പൃഥ്വിരാജ് എഴുതി വെച്ചത് ആളുകളെക്കൊണ്ട് ചെയ്യിക്കുക മാത്രമായിരുന്നു തന്റെ ജോലി . എന്നാൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നാണ് ആന്റണി തന്നത് ! – സ്റ്റണ്ട് സിൽവ
By
ഏറെ വിവാദങ്ങളിലൂടെയാണ് ലൂസിഫർ കടന്നു പോകുന്നത്. നെടുമ്പള്ളി എന്ന ഹിറ്റ് കഥാപാത്രത്തെയും ആ ഹിറ്റ് സൃഷ്ടച്ച സംവിധായകനെയും തിരക്കഥാകൃത്തിനെയും ആളുകൾ നെഞ്ചിലേറ്റി കഴിഞ്ഞു. ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളി പൊലീസുകാരനെ ഭിത്തിയില്‍ ചവിട്ടിനിര്‍ത്തുന്ന രംഗം തിയേറ്ററില്‍ ഏറെ കൈയടി വാങ്ങുന്നുണ്ട്.
വിലങ്ങുകൈയില് ധരിച്ച് മോഹന്‍ലാല്‍ കഥാപാത്രം പൊലീസ് ഉദ്യോഗസ്ഥന്റെ നെഞ്ചില്‍ ചവിട്ടുന്ന പ്രൊമോ പോസ്റ്റര്‍ പുറത്തുവന്ന് വൈകാതെ തന്നെ വൈറലാവുകയും ചെയ്തു. കേരള പൊലീസ് അസോസിയേഷന് പരാതിയുമായി രംഗത്തെത്തിയതോടെ വിവാദവും ആരംഭിച്ചു. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന ‘എന്റെ പിള്ളേരെ തൊടുന്നോടാ?’പോസ്റ്ററിന് പിന്നില്‍ സംവിധായകന് പൃഥ്വിരാജ് തന്നെയാണെന്ന് ആക്ഷന്‍ കോറിയോഗ്രഫര്‍ സ്റ്റണ്ട് സില്‍വ പറയുന്നു.
പൊലീസുകാരന്റെ നെഞ്ചത്ത് ചവിട്ടി നിന്നുള്ള ആക്ഷന്‍ രംഗം പൃഥ്വിരാജാണ് ഷൂട്ട് ചെയ്തത്. ഞാന്‍ ആ സമയത്ത് അവിടെ ഇല്ലായിരുന്നു. അത് അദ്ദേഹത്തിന്റെ മാത്രം ഐഡിയ ആണ്. പൃഥ്വിരാജ് എഴുതി വെച്ചതിനനുസരിച്ച് ആളുകളെക്കൊണ്ട് ചെയ്യിക്കുക മാത്രമായിരുന്നു തന്റെ ജോലി. ലാല്‍ സാര്‍ വരുന്നതും ‘വാടാ’ എന്ന് പറയുന്നതും മുണ്ട് മടക്കി കുത്തുന്നതും അങ്ങനെ എല്ലാം പൃഥ്വി എഴുതിവെച്ചിട്ടുണ്ടായിരുന്നു. ‘താങ്കളാണ് ശരിക്കും സ്റ്റണ്ട് ഡയറക്ടര്‍, ഞാന്‍ വെറും കോര്‍ഡിനേറ്റര്‍ മാത്രമാണ്’ എന്ന് പൃഥ്വിയോട് പറയുകയും ചെയ്തു.
ചിത്രത്തില്‍ ഒരിടത്തും ഒരിക്കല്‍ പോലും കേബിള്‍ ഉപയോഗിച്ചുള്ള ഫൈറ്റ് രംഗങ്ങള്‍ ചെയ്തിട്ടില്ല. ചാടിയുള്ള കിക്കുകളും മറ്റും ലാല്‍ സ്വന്തമായി ചെയ്തതാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വലിയ തുകയുടെ ചെക്ക് റിലീസിന് ശേഷം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അയച്ചുതന്നെന്നും സില്‍വ കൂട്ടിച്ചേര്‍ത്തു.
stunt silva about lucifer
