Connect with us

പിസ്ത ​ഗ്രീൻ നിറത്തിലുള്ള ഡീപ്പ് നെക്ക് ബോഡി കോൺ വസ്ത്രത്തിൽ സുന്ദരിയായി മീനാക്ഷി!! ഈ പെണ്ണിന് എന്ത് കാണിക്കാനും ഒരു മടിയുമില്ല.. നാണവും മാനവുമില്ലാത്ത ജന്മം? മീനാക്ഷിക്ക് കടുത്ത വിമർശനം

Malayalam

പിസ്ത ​ഗ്രീൻ നിറത്തിലുള്ള ഡീപ്പ് നെക്ക് ബോഡി കോൺ വസ്ത്രത്തിൽ സുന്ദരിയായി മീനാക്ഷി!! ഈ പെണ്ണിന് എന്ത് കാണിക്കാനും ഒരു മടിയുമില്ല.. നാണവും മാനവുമില്ലാത്ത ജന്മം? മീനാക്ഷിക്ക് കടുത്ത വിമർശനം

പിസ്ത ​ഗ്രീൻ നിറത്തിലുള്ള ഡീപ്പ് നെക്ക് ബോഡി കോൺ വസ്ത്രത്തിൽ സുന്ദരിയായി മീനാക്ഷി!! ഈ പെണ്ണിന് എന്ത് കാണിക്കാനും ഒരു മടിയുമില്ല.. നാണവും മാനവുമില്ലാത്ത ജന്മം? മീനാക്ഷിക്ക് കടുത്ത വിമർശനം

നായികാ നായകൻ എന്ന മഴവിൽ മനോരമയുടെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മീനാക്ഷി രവീന്ദ്രൻ. തുടർന്ന് മഴവിൽ മനോരമയുടെ തന്നെ ഉടൻ പണം എന്ന റിയാലിറ്റി ഷോയുടെ അവതാരികയായും മീനാക്ഷി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിരുന്നു. മാലിക്കിൽ ഫഹദിന്റെ മകളായി അഭിനയിച്ചതിലൂടെ സിനിമയിലും താരം സജീവമായി. നൃത്തത്തിലും പ്രാവീണ്യമുള്ള മീനാക്ഷി എയര്‍ഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് വന്നത്. ഇരുപതുകളുടെ തുടക്കത്തിൽ തന്നെ മീനാക്ഷി ജോലിക്കാരിയായിരുന്നു. ഇരുപത്തിയേഴുകാരിയായ മീനാക്ഷി ഇതിനോടകം ഹൃദയം അടക്കം നിരവധി സിനിമകളുടെ ഭാ​ഗമായി. താരത്തിന്റെ ഏറ്റവും പുതിയ സിനിമ പ്രേമലുവാണ്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പ്രേമലു. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം റൊമാന്റിക് കോമഡി എന്റര്‍ടെയ്നറാണ്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നസ്ലിൻ, മമിത ബൈജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം എന്നിവരാണ് മീനാക്ഷി രവീന്ദ്രന് പുറമെ മറ്റ് കഥപാത്രങ്ങൾ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച്. താരങ്ങളെല്ലാം അതിനായി എത്തിയിരുന്നു. മീനാക്ഷിയും മോഡേൺ ലുക്കിൽ അതീവ സുന്ദരിയായി പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പിസ്ത ​ഗ്രീൻ നിറത്തിലുള്ള ഡീപ്പ് നെക്ക് ബോഡി കോൺ വസ്ത്രമായിരുന്നു മീനാക്ഷി ധരിച്ചിരുന്നത്. താരം ഓഡിയോ ലോഞ്ചിനായി എത്തുന്ന വീഡിയോകൾ പ്രചരിച്ചതോടെ മീനാക്ഷിയുടെ വസ്ത്രധാരണ രീതിക്ക് വലിയ വിമർശനമാണ് ലഭിക്കുന്നത്. മീനാക്ഷിയെ മാത്രമല്ല മാതാപിതാക്കളെയും വരെ വലിച്ചിട്ട് വളരെ മോശമായ രീതിയിലാണ് ഏറെയും പേർ കമന്റ് കുറിച്ചിരിക്കുന്നത്. ഇത് കണ്ടി ഛർദിക്കാൻ വന്നത് എനിക്ക് മാത്രം ആണോ? ഈ പെണ്ണിന് എന്ത് കാണിക്കാനും ഒരു മടിയുമില്ല. നാണവും മാനവുമില്ലാത്ത ജന്മം. മോളെന്ത് കാണിച്ച് നടന്നാലും അച്ഛനും അമ്മയ്ക്കും യാതൊരു പ്രശ്നവുമില്ലെന്ന് തോന്നുന്നു. ഒരു ഉളുപ്പും ഇല്ലാതെ ഇത്രയും ആളുകൾക്കിടയിൽ ഇങ്ങനെ നടക്കാൻ എങ്ങനെ കഴിയുന്നു. വീട്ടുകാരെ സമ്മതിക്കണം ഇങ്ങനെ വിട്ടേക്കുന്നതിന്… കഷ്ടം, ഇതിനെ അഴിച്ചുവിട്ട വീട്ടുകാരെ വേണം പറയാൻ നാണമുണ്ടോ..?,

കണ്ണാടി നോക്കാറില്ലെന്ന് തോന്നുന്നു. മഹാ ബോർ ആയിട്ടുണ്ട്‌ എന്നിങ്ങനെ നീളുന്നു കമന്റുകൾ. വസ്ത്ര സ്വാതന്ത്ര്യം എന്നത് ഓരോ മനുഷ്യമുണ്ടെന്നത് മനസിലാക്കാതെയാണ് പലരും മീനാക്ഷിയെ ആക്ഷേപിച്ച് കമന്റ് കുറിച്ചിരിക്കുന്നതെന്നത് വ്യക്തമാണ്. താൻ എന്ത് ധരിക്കണം എന്ന കാര്യത്തിൽ വ്യക്തതയുള്ള നടിയാണ് മീനാക്ഷി. മുമ്പും ഇത്തരത്തിൽ വിമർശനം വന്നപ്പോൾ നടി ശക്തമായി തന്നെ പ്രതികരിച്ചിരുന്നു. ‘എന്നെ ഞാനായിട്ട് തന്നെ സ്വീകരിച്ച ആളാണ് ഞാന്‍. മെലിഞ്ഞിരിക്കുകയാണെന്നൊ പൊക്കം കുറവാണെന്നൊ ഉള്ള കമന്റുകളൊന്നും ബാധിക്കാറില്ല.’ ‘സുന്ദരികള്‍ക്ക് മാത്രമല്ലല്ലോ കഥയുള്ളത്. എല്ലാ ബോഡി ടൈപ്പുള്ളവര്‍ക്കും കഥകളുണ്ട്. എനിക്ക് വ്യത്യസ്തമായ മോഡേൺ ഡ്രസ് ധരിക്കാനാണ് കൂടുതൽ ഇഷ്ടം എന്റെ ഡ്രസ്സിന്റെ പേരിൽ നിരവധി കളിയാക്കലുകൾ ഞാൻ മുമ്പും കേട്ടിട്ടുണ്ട്’, എന്നാണ് മുമ്പൊരിക്കൽ വിമർശനം വന്നപ്പോൾ പ്രതികരിച്ച് മീനാക്ഷി പറഞ്ഞത്.

Continue Reading

More in Malayalam

Trending

Recent

To Top