പാതിരാത്രി കൊച്ചിയിൽ രവിപുരം ജംഗ്ഷനിൽ ഐസ്ക്രീം നുണഞ്ഞ് കറങ്ങി നടന്ന് നയൻതാര! വൈറൽ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ
Published on
അച്ഛൻ കുര്യന്റെ പിറന്നാൾ ആഘോഷിക്കാൻ കുടുംബ സമേതം കൊച്ചിയിൽ എത്തിയ നയൻതാര ഐസ്ക്രീം നുണഞ്ഞ് രവിപുരം ജംഗ്ഷനിൽ കറങ്ങുന്ന വീഡിയോ സമൂഹമാദ്ധ്യമത്തിൽ വൈറൽ. രവിപുരം തനിഷ്കിനു ജുവലറിക്കു എതിർവശത്തെ ഐസ്ക്രീം പാർലറിന് മുന്നിൽ കൈയിലൊരു ഐസ്ക്രീമും നുണഞ്ഞതു കൊണ്ടിരിക്കുന്ന നയൻതാരയെ വീഡിയോയിൽ കാണാം. നയൻതാരയുടെ സഹായികളാണ് വീഡിയോ പകർത്തിയത്. ‘എന്റെ ഹീറോയ്ക്ക് പിറന്നാൾ ആശംസകൾ, എന്നും എന്റെ സ്നേഹം, സ്നേഹം മാത്രം അച്ഛാ… എന്ന് ചിത്രത്തിനൊപ്പം അച്ഛന് പിറന്നാൾ ആശംസ നേർന്നു നയൻതാര കഴിഞ്ഞ ദിവസം കുറിച്ചു. മുത്തച്ഛന് മൂന്നു സ്പെഷ്യൽ കേക്കുകളമായയാണ് ഉയിരും ഉലകവും എത്തിയത്. കേക്കുകളിൽ കുഞ്ഞുകൈകളിലെ വിരലുകൾ കൊണ്ട് കുത്തിക്കളിക്കുന്ന കുഞ്ഞുവാവകളുടെ വീഡിയോ നയൻതാരയുടെ ഭർത്താവ് വിഘ്നേഷ് ശിവൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
Continue Reading
You may also like...
Related Topics:Nayanthara
