പഴനി തെരുവിൽ പലയിടങ്ങളിലായി ക്യാമറ ഒളിപ്പിച്ച് വെച്ചു!! ഒരു തോർത്ത് മാത്രം ഉടുത്ത് നടന്ന് പോകുന്നത് എന്നെ കണ്ട് മലയാളികൾ പോലും തിരിച്ചറിഞ്ഞില്ല!! തുറന്നു പറച്ചിലുമായി ദിലീപ്
നാദിർഷ സംവിധാനം ചെയ്ത സിനിമയിലെ കേശുവാകാൻ ദിലീപില്ലാതെ മലയാളത്തിൽ മറ്റൊരു നടനില്ല. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സീനിനായി പഴനിയിലെ തെരുവിലൂടെ തോർത്ത് മാത്രം ഉടുത്ത് സോപ്പിൽ കുളിച്ച് നടന്ന അനുഭവം പങ്കിടുകയാണ് ദിലീപ്. തങ്കമണി പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ദിലീപ് ഷൂട്ടിങ് അനുഭവം പങ്കിട്ടത്. ‘കേശു ഈ വീടിന്റെ നാഥനിലെ പഴനിയിലെ രംഗങ്ങളിൽ സോപ്പിൽ കുളിച്ച് ഒരു തോർത്ത് മാത്രം ഉടുത്ത് പഴനി തെരുവിലൂടെ ഫോൺ വിളിച്ച് നടന്നുപോകുന്ന സീനുണ്ട്.’
‘പഴനി തെരുവിൽ പലയിടങ്ങളിലായി ക്യാമറ ഒളിപ്പിച്ച് വെച്ചാണ് ആ രംഗം ഷൂട്ട് ചെയ്തത്. സോപ്പിൽ കുളിച്ച് ഒരു തോർത്ത് മാത്രം ഉടുത്ത് ഞാൻ നടന്ന് പോകുന്നത് കണ്ട് മലയാളികൾക്ക് പോലും എന്നെ മനസിലായില്ല. ആ ലുക്കിൽ അവിടെ എന്നെ ആരും പ്രതീക്ഷിക്കുന്നില്ലല്ലോ. മാത്രമല്ല ആ രംഗം ഷൂട്ടിങ് കഴിഞ്ഞ് നിനക്കെന്ത് തൊലിക്കട്ടിയാണെന്നാണ് നാദിർഷ എന്നോട് ചോദിച്ചത്.
അതുപോലെ ഉർവശി ചേച്ചി എന്റെ ഹീറോയിനായി വരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല.”ചേച്ചി കൂടി ഉള്ളതുകൊണ്ട് ഒരുപാട് എക്സ്പീരിയൻസുള്ള പടമാണ് കേശു ഈ വീടിന്റെ നാഥൻ. കേരളത്തിലെ ജനങ്ങളെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചിട്ടുള്ള നടന്മാരിൽ ഒരാളാണ് ഞാൻ. പക്ഷെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കരഞ്ഞയാളാണ് ഞാൻ. ചിരിപ്പിക്കുന്ന എന്നെയാണ് കൂടുതൽ കരയിപ്പിച്ചിട്ടുള്ളത്’, എന്നാണ് ദിലീപ് പറഞ്ഞത്.