Connect with us

പരിപാടിക്കിടെ ജാസ്മിന്റെ കൈയ്യിൽ കയറി പിടിച്ച് യുവാവ്! പിന്നാലെ സംഭവിച്ചത്.. ഗബ്രി ചെയ്തത് കണ്ടു ഞെട്ടി ആരാധകർ…

Malayalam

പരിപാടിക്കിടെ ജാസ്മിന്റെ കൈയ്യിൽ കയറി പിടിച്ച് യുവാവ്! പിന്നാലെ സംഭവിച്ചത്.. ഗബ്രി ചെയ്തത് കണ്ടു ഞെട്ടി ആരാധകർ…

പരിപാടിക്കിടെ ജാസ്മിന്റെ കൈയ്യിൽ കയറി പിടിച്ച് യുവാവ്! പിന്നാലെ സംഭവിച്ചത്.. ഗബ്രി ചെയ്തത് കണ്ടു ഞെട്ടി ആരാധകർ…

ബിഗ് ബോസ് മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥികളാണ് ജാസ്മിനും ഗബ്രിയും. ഇരുവരുടേയും കോമ്പോയ്ക്കെതിരെ വലിയ വിമർശനം ഹൗസിനകത്തും പുറത്തും ഉയർന്നിരുന്നു. എന്നാൽ ഇത്തരം വിമർശനങ്ങളെയെല്ലാം തള്ളി വളരെ വലിയ ആത്മബന്ധമാണ് ഇരുവരും കാത്തുസൂക്ഷിക്കുന്നത്. ഹൗസിൽ പിടിച്ച് നിൽക്കാൻ മാത്രമായിരുന്നു ഇരുവരും കൂട്ടായതെന്നും ബിഗ് ബോസ് ഷോ കഴിഞ്ഞാൽ ഇത് അവസാനിക്കുമെന്നും പ്രേക്ഷകരിൽ ഒരു വിഭാഗം വിമർശിച്ചിച്ചിരുന്നു. എന്നാൽ ഷോ കഴിഞ്ഞും ഇരുവരും തങ്ങളുടെ സൗഹൃദം അതുപോലെ തന്നെ പുലർത്തുന്നുണ്ട്. ഇപ്പോഴിതാ പ്രേക്ഷകർക്ക് മുൻപിൽ രണ്ട് പേരും ആദ്യമായി ഒരുമിച്ച് എത്തുകയും ചെയ്തു. പാലക്കാട് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനാണ് ഇരുവരും ഒരുമിച്ചെത്തിയത്. ഗബ്രിയുടേയും ജാസ്മിന്റേയും ഈ ഉദ്ഘാടന വീഡിയോ വൈറലായി കഴിഞ്ഞു.

അതേസമയം പരിപാടിക്കിടെ ജാസ്മിന്റെ കൈയ്യിൽ ഒരു യുവാവ് പിടിക്കുന്ന ദൃശ്യങ്ങളും ഇക്കൂട്ടത്തിൽ ഉണ്ട്. ആരാധകരുമായി ഫോട്ടോ പകർത്തുന്നതിനിടെയാണ് ജാസ്മിന് നേരെ ഒരാൾ കൈനീട്ടുന്നത്. കൈകൊടുത്തതോടെ ഇയാൾ ജാസ്മിന്റെ കൈയ്യും പിടിച്ച് ഫോട്ടോയെടുക്കാൻ ശ്രമിക്കുകയാണ്. ഇതിനിടയിൽ ഗബ്രി ഇടപെടുന്ന ദൃശ്യങ്ങളും വീഡിയോയിൽ ഉണ്ട്. ജാസ്മിന്റെ കൈ വിടാൻ ആവശ്യപ്പെടുകയാണ് ഗബ്രി. തുടർന്ന് ഇയാൾ കൈവിടുകയും പിന്നീട് ആരാധകരുമായി ഇരുവരും ഫോട്ടോ എടുക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. അതേസമയം ഗബ്രിയുടെ പ്രവൃത്തിക്ക് കൈയ്യടിക്കുകയാണ് ആരാധകർ. ജാസ്മിനെ ഗബ്രി നല്ലത് പോലെ ശ്രദ്ധിക്കുന്നുണ്ടല്ലോയെന്നാണ് ചിലരുടെ കമന്റ്. ജാസ്മിനെ താരം നന്നായി കെയർ ചെയ്യുന്നുണ്ടെന്നും ചിലർ കുറിക്കുന്നുണ്ട്. ജാസ്മിൻ എന്നും ഈ സ്നേഹം നിലനിർത്തണമെന്നാണ് മറ്റൊരു ആരാധകൻ കുറിച്ചിരിക്കുന്നത്.’ഫെയ്ക്ക് എന്ന് പറയുന്നവർ ഇതൊക്കെ കാണുന്നുണ്ടല്ലോ, ‘വേദനിപ്പിച്ചവരും കളിയാക്കിയവരും കുറ്റപ്പെടുത്തിയവരും കണ്ണ് തുറന്നു കാണട്ടെ. ഇങ്ങനെ ചങ്കൂറ്റത്തോടെ ഇവരെല്ലായിടത്തും കാണണം’, ഇവർ ജീവിതത്തിലും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നു, വേദനിപ്പിച്ചവരും കലിയകിയവരും കുട്ടപെടുത്തിയവരും കണ്ണ് തുറന്നു കാണട്ടെ. ഇങ്ങനെ ചങ്കൂറ്റത്തോടെ ഇവരെല്ലയിടത്തും കാണണം’, ‘ഇതാണ് സ്നേഹം. ബിഗ്ഗ് ബോസ്സ് കൊണ്ട് ജാസ്മിനാണ് ഏറ്റവും വലിയ ഭാഗ്യം കിട്ടിയത്. ഇത്രയും നല്ലൊരു ഫ്രണ്ടിനെ കിട്ടിയില്ലേ , 50 ലക്ഷത്തേക്കാൾ എത്രയോ വിലപിടിപ്പുള്ള ഗിഫ്റ്റാണ് ജാസ്മിന് കിട്ടിയത്, ‘ജസ്സുനെ പൊന്നുപോലെ നോക്കുന്നുണ്ട് ഗബ്രി , ഇനിയും ഇത് തുടരുമെന്ന് പ്രതീക്ഷിക്കാം. ഇങ്ങനെ പോകുന്നു കമന്റുകൾ.

More in Malayalam

Trending

Recent

To Top