പരിക്കേറ്റു, എന്നാൽ അത് ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിലല്ല! ജോജു ജോർജിന് പരിക്കേറ്റ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി അണിയറപ്രവർത്തകർ
Published on
നടൻ ജോജു ജോർജിന്റെ പുതിയ സിനിമയിൽ കമൽഹാസനൊപ്പം പോണ്ടിച്ചേരിയിൽ ഹെലികോപ്റ്ററിലെ രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെ ജോജു ജോർജിന് പരിക്കേറ്റതായും തുടർന്ന് ചിത്രീകരണം നിർത്തിവെച്ചതായുമാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാലിപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടയിലല്ല നടന് പരിക്കേറ്റത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. അദ്ദേഹത്തിന് പരിക്കേറ്റു, എന്നാൽ അത് ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിലല്ല. ഏറെ വേദനയെടുത്തിട്ടും അദ്ദേഹം തന്റെ രംഗങ്ങൾ മനോഹരമായി തന്നെ ചെയ്തു. അതിൽ തങ്ങൾക്ക് നന്ദിയുണ്ടെന്ന് സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ ശിവ ആനന്ദ് ഇ ടൈംസിനോട് പ്രതികരിച്ചു. സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സായ അൻപറിവും നടന് പരിക്കേറ്റത് ചിത്രീകരണത്തിനിടയിലല്ലെന്ന് സ്ഥിരീകരിച്ചു.
Continue Reading
You may also like...
Related Topics:joju george
