ബാഹുബലിയിലെ അവന്തിക എന്ന കഥാപാത്രം ഹിറ്റായതോടെ ഇനി തമന്നക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ല എന്നായിരുന്നു ബോളിവുഡിലെ സംസാരം. എന്നാൽ കാര്യങ്ങൾ അങ്ങനെ ആയിരുന്നില്ല.
ബാഹുബലിക്ക് ശേഷം തമന്നക്ക് എടുത്തുപറയാൻ പറ്റുന്ന ഒരു വിജയ ചിത്രം പോലും ഉണ്ടായില്ല. തുടർച്ചയായി പരാജയവും എട്ടു വാങ്ങേണ്ടി വന്നു. അതോടെ ചില നിർണായക തീരുമാനങ്ങൾ നടി എടുത്തിരുന്നു.
സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തമന്ന തീരുമാനിച്ചിരുന്നു. ഇനി ഒരു വിവാഹമൊക്കെകഴിച്ച് സെറ്റില്‍ഡ് ആകാം എന്നായിരുന്നു തമന്നയുടെ പ്ലാന്‍.
തമന്നയുടെ വാക്ക് ലഭിച്ചതോടെ വീട്ടുകാര്‍ ചെറുക്കനെ അന്വേഷിച്ചു തുടങ്ങിയിരുന്നു. എന്നാലിപ്പോള്‍ തമന്ന പറയുന്നു, തല്‍ക്കാലത്തേക്ക് കല്യാണാലോചന നിര്‍ത്തി വയ്ക്കാന്‍. കരിയറില്‍ കുറച്ചുകൂടെ ശ്രദ്ധിക്കാനാണത്രെ തമന്നയുടെ ആലോചന.
പരാജയപ്പെട്ടു നില്കുമ്പോളാണ്എ ഫ്2 എത്തിയത്. എഫ് 2 -ഫണ്‍ ആന്റ് ഫ്രസ്റ്റേഷന് എന്ന ചിത്രം ബ്ലോക്ബസ്റ്റര്‍ ഹിറ്റായതോടെ തമന്ന വിവാഹം ചെയ്യാനുള്ള പ്ലാന്‍ നീട്ടിവച്ചു. 2019 ല്‍ വിവാഹം കഴിക്കാന്‍ ആലോചിച്ച തമന്ന കുറച്ചുകൂടെ കഴിയട്ടെ എന്ന തീരുമാനത്തിലാണിപ്പോള്‍. ഇപ്പോൾ കുറച്ച് നല്ല വേഷങ്ങൾ കിട്ടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...