Connect with us

പരസ്യമായി ക്ഷമാപണം നടത്തണം.. നിലവിലുള്ള പരാമർശങ്ങൾ അടങ്ങിയ വീഡിയോയും റിപ്പോർട്ടുകളും ഇന്റർനെറ്റിൽനിന്ന് നീക്കാൻ നടപടി സ്വീകരിക്കണം! അണ്ണാ ഡി.എം.കെ. മുൻനേതാവിനെതിരെ നടി തൃഷ മാനനഷ്ടത്തിന് കേസ് നൽകി

News

അപകീർത്തി പരാമർശം നടത്തിയ അണ്ണാ ഡി.എം.കെ. മുൻനേതാവ് എ.വി. രാജുവിനെതിരേ നടി തൃഷ മാനനഷ്ടത്തിന് കേസ് നൽകി. പരസ്യമായി ക്ഷമാപണം നടത്തണമെന്നും നിലവിലുള്ള പരാമർശങ്ങൾ അടങ്ങിയ വീഡിയോയും റിപ്പോർട്ടുകളും ഇന്റർനെറ്റിൽനിന്ന് നീക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രാജുവിന് നോട്ടീസ് അയക്കുകയും ചെയ്തു. മുൻ എം.എൽ.എ. വെങ്കിടാചലത്തിനെതിരേ നടത്തിയ ആരോപണത്തെത്തുടർന്ന് ഫെബ്രുവരി 17-ന് രാജുവിനെ അണ്ണാ ഡി.എം.കെ.യിൽനിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് കേസിന് അടിസ്ഥാനമായ പരാമർശമുണ്ടായത്.

ജയലളിതയുടെ മരണത്തിനുശേഷം അണ്ണാ ഡി.എം.കെ. എം.എൽ.എ.മാരെ കൂവത്തൂരിലുള്ള റിസോർട്ടിലേക്ക് മാറ്റിയതിനെക്കുറിച്ച് വിശദീകരിച്ചപ്പോഴാണ് തമിഴ് സിനിമാനടിമാരെയും വെങ്കിടാചലത്തെയും ബന്ധപ്പെടുത്തി മോശമായ പരാമർശം നടത്തിയത്. ഇതിൽ തൃഷയുടെ പേര് എടുത്തുപറഞ്ഞിരുന്നു. രാജുവിന്റെ പരാമർശത്തിനെതിരേ സിനിമാതാരങ്ങളടക്കം രംഗത്തുവന്നു. ഇതിനിടെ താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചെന്ന് രാജു വിശദീകരിച്ചു. എന്നാൽ, അദ്ദേഹത്തിനെതിരേ നിയമനടപടിയുമായി പോകാൻ തൃഷ തീരുമാനിക്കുകയായിരുന്നു.

More in News

Trending