Connect with us

നീ പേടിക്കേണ്ട,. ശ്രീതു എനിക്ക് നിന്നോട് ഒരു ക്രഷുണ്ട്… ആരോടും പറയരുത് കേട്ടോ.. ശ്രീതുവിനെ പ്രപ്പോസ് ചെയ്ത് റസ്മിനോട് പറഞ്ഞത് ആ ഒരൊറ്റ കാര്യം! രഹസ്യങ്ങൾ പൊക്കി ജിന്റോ…

Malayalam

നീ പേടിക്കേണ്ട,. ശ്രീതു എനിക്ക് നിന്നോട് ഒരു ക്രഷുണ്ട്… ആരോടും പറയരുത് കേട്ടോ.. ശ്രീതുവിനെ പ്രപ്പോസ് ചെയ്ത് റസ്മിനോട് പറഞ്ഞത് ആ ഒരൊറ്റ കാര്യം! രഹസ്യങ്ങൾ പൊക്കി ജിന്റോ…

നീ പേടിക്കേണ്ട,. ശ്രീതു എനിക്ക് നിന്നോട് ഒരു ക്രഷുണ്ട്… ആരോടും പറയരുത് കേട്ടോ.. ശ്രീതുവിനെ പ്രപ്പോസ് ചെയ്ത് റസ്മിനോട് പറഞ്ഞത് ആ ഒരൊറ്റ കാര്യം! രഹസ്യങ്ങൾ പൊക്കി ജിന്റോ…

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ അടിമുടി മാറും. ബിഗ് ബോസ് മലയാളത്തില്‍ ആറ് വൈല്‍ഡ് കാര്‍ഡ് എൻട്രിയാണ് മോഹൻലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ആരാധകര്‍ക്ക് നിരവധി സര്‍പ്രൈസുകള്‍ എപ്പോഴും ഒളിപ്പിച്ചുവെക്കാറുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. അതുകൊണ്ടുതന്നെയാണ് ലോകമാകമാനം ഈ ഷോയ്ക്ക് ഇത്രയധികം ആരാധകരുള്ളതും. ആറാം സീസണിൽ‌ എത്തിനിൽ‌ക്കുകയാണ് ബി​ഗ് ബോസ് മലയാളം. ആറ് വൈൽഡ് കാർഡുകൾ കൂടി കളിയൊന്ന് കളറാക്കാൻ ഹൗസിൽ കയറി കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ ഹൗസിൽ എന്തൊക്കെ സംഭവിക്കുമെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. ആറാം സീസൺ തുടങ്ങിയപ്പോൾ മുതൽ ഹൗസിലുള്ള ഒരു മത്സരാർത്ഥിയാണ് രസ്മിൻ ഭായ്. കോമണർ കാറ്റ​ഗറിയിൽ ഹൗസിൽ എത്തിയ രസ്മിൻ ബേധപ്പെട്ട പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. ഇതിനോടകം ​ഗെയിം കളിച്ച് രണ്ട് തവണ പവർ റൂമിൽ കയറുകയും ചെയ്തു രസ്മിൻ. ഇപ്പോഴിതാ രസ്മിന്റെ ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

സഹമത്സരാർത്ഥി ശ്രീതുവിനോട് തന്റെ പ്രണയം വെളിപ്പെടുത്തുകയാണ് രസ്മിൻ ചെയ്തത്. സീരിയൽ താരമായ ശ്രീതുവും രസ്മിനും അടുത്ത സൗഹൃദം പുലർത്തുന്നവർ അല്ലെങ്കിൽ കൂടിയും ഇരുവരും തമ്മിൽ ഇതേ വരെ ഏറ്റുമുട്ടയിട്ടില്ല. ഇരുവരും ഒരുമിച്ച് ​ഗാർഡൺ ഏരിയയിൽ കിടക്കുന്ന സമയത്താണ് ശ്രീതുവിനോട് രസ്മിൻ തന്റെ പ്രണയം വെളിപ്പെടുത്തിയത്. ‘ആദ്യമെ ഒരു സോറി… നിനക്ക് അധികം പ്രശ്നമാകാതിരിക്കാനാണ് ഞാൻ ഇപ്പോൾ ഇത് പറയുന്നത്. നിന്നോട് കുറച്ച് ഡിസ്റ്റൻസിട്ടാലോയെന്ന് ഞാൻ ആലോചിക്കുകയായിരുന്നു. നിനക്ക് മനസിലാകുമെന്ന് ഞാൻ വിചാരിക്കുന്നു. പുറത്ത് എന്താണ് നടക്കുന്നതെന്ന് എനിക്ക് അറിഞ്ഞൂടെ. ഡിസ്റ്റൻസ് ഇടാമെന്ന് വിചാരിച്ചതിന്റെ മെയിൻ കാരണം നിനക്ക് ഒരു പ്രോബ്ലം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ്. ശ്രീതു എനിക്ക് നിന്നോട് ഒരു ക്രഷുണ്ട്. നിന്നിൽ ട്രസ്റ്റുള്ളതുകൊണ്ടാണ് ഞാൻ ഇത് പറഞ്ഞത്.’

നീ പേടിക്കേണ്ട. നിനക്ക് മനസിലായല്ലോ. ആരോടും പറയരുത് കേട്ടോ. ഞാൻ ഇത് ഈ വീട്ടിൽ ആരോടും പറഞ്ഞിട്ടില്ലെന്നാണ്’, രസ്മിൻ‌ ശ്രീതുവിനോട് പറഞ്ഞത്. എന്നാൽ ഇതെല്ലാം കേട്ടശേഷം തനിക്ക് ഇത് ആരോടെങ്കിലും പറയണമെന്നാണ് ശ്രീതു പറഞ്ഞത്. അല്ലാതെ യെസ് എന്നോ നോ എന്നോ ശ്രീതു മറുപടി പറഞ്ഞിട്ടില്ല. ഇരുവരുടെയും സംഭാഷണം ​ഗാർഡൺ ഏരിയയിൽ അലക്കിയ തുണി വിരിക്കാനെത്തിയ ജിന്റോ കേൾക്കുന്നതും പുതിയ വീഡിയോയിൽ കാണാം. രസ്മിൻ ശ്രീതുവിനോട് പ്രണയം പറഞ്ഞതോടെ വലിയ രീതിയിൽ‌ രസ്മിന് നേരെ പരിഹാസം സോഷ്യൽമീഡിയയിൽ നടക്കുന്നുണ്ട്. ഇനിയിപ്പോൾ വേറെ ആരോട് പറയാൻ… ജിന്റോ കേൾക്കുന്നതും ജംഗ്ഷനിൽ മൈക്ക് കെട്ടി വിളിച്ച് പറയുന്നതും തമ്മിൽ എന്ത് വ്യത്യാസം. ഇനി ജിന്റോയുടെ വേർഷൻ കാണാം, ഇന്നത്തെ കാലത്ത് പെൺപിള്ളേരെ പോലും വിശ്വസിച്ച് അടുത്ത് ഇരുത്താനോ കിടക്കാനോ പറ്റാത്ത അവസ്ഥയാണ്.

ആദ്യം കണ്ടപ്പോൾ തന്നെ രസ്മിന്റെ കാര്യത്തിൽ ഒരു ഡൗട്ട് തോന്നിയിരുന്നു, എല്ലാവർക്കും ഇഷ്ടപെട്ട ഒരുകുട്ടിയാണ് ശ്രീതു. അത് ഇല്ലാതാക്കാൻ വേണ്ടിയാണ്. ഇനി ഇതൊക്കെ ബിഗ്‌ബോസ് ഇവർക്ക് രഹസ്യമായി ടാസ്ക്ക് കൊടുത്ത് ചെയ്യിപ്പിക്കുന്നതാണോ .ഇത്രനാൾ ഇല്ലാത്ത ഒരു ക്രഷ് പെട്ടന്ന് എവിടെ നിന്ന് വന്നു എന്നിങ്ങനെ നീളുന്നു കമന്റുകൾ. രസ്മിൻ ലെസ്ബിയനാണോ എന്നത് സംബന്ധിച്ചുള്ള ചർച്ചകളും ബി​ഗ് ബോസ് പ്രേക്ഷകരുടെ ​ഗ്രൂപ്പുകളിൽ ആരംഭിച്ച് കഴിഞ്ഞു. നിഷാനയായിരുന്നു രസ്മിനൊപ്പം ഹൗസിലെത്തിയ മറ്റൊരു കോമണർ. പക്ഷെ രണ്ടാം ആഴ്ചയിൽ പുറത്തായി. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറായ രസ്മിൻ ഭായ് സെന്റ് തെരേസാസ് കോളേജിലാണ് സേവനം അനുഷ്ഠിക്കുന്നത്. കൊച്ചി സ്വദേശിനിയായ രസ്മിൻ ഒരു കബഡി പ്ലെയർ കൂടിയാണ്. പ്ലസ് വൺ മുതൽ കബഡി പ്രാക്റ്റീസ് ചെയ്യുന്ന രസ്മിന് സ്പോർട്സിനോടുള്ള ഇഷ്ടമാണ് ഫിസിക്കൽ എജ്യുക്കേഷൻ പഠനത്തിലേക്ക് എത്തിച്ചത്. അവതാരക, റൈഡർ, സീ കേഡറ്റ് എന്നീ നിലകളിലും ശ്രദ്ധേയയാണ് രസ്മിൻ ഭായ്. ബൈക്കുകളാണ് രസ്മിന്റെ മറ്റൊരിഷ്ടം. ശ്രീതു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിലൂടെയും ഷോകളിലൂടെയുമാണ് ശ്രദ്ധിക്കപ്പെട്ടത്.

Continue Reading

More in Malayalam

Trending