“നീ ഞങ്ങളുടെ ശബരിമലയിൽ പെണ്ണുങ്ങളെ കേറ്റും അല്ലേടാ” !! ക്രിക്കറ്റ് താരങ്ങളായ സംഗക്കാരയുടെയും ലസിത് മലിങ്കയുടെയും പേജിൽ പൊങ്കാലയിട്ട് മലയാളികൾ !!
ശബരിമല വിഷയത്തിൽ കേരളം പ്രശ്നഭരിതമായി തുടരുകയാണ്. ജനങ്ങൾ രാജ്യമൊട്ടാകെയും വിഷയം ചർച്ചയായിരിക്കുകയാണ്. രണ്ടു യുവതികൾ കേരളത്തിൽ നിന്ന് തന്നെയെത്തി ദർശനം നടത്തിയതിനെതിരെയാണ് ഇപ്പോൾ പ്രശ്നങ്ങൾ നടക്കുന്നത്. അതിനൊപ്പം ശശികല എന്ന ശ്രീലങ്കൻ യുവതിയും പിന്നാലെ ദർശനം നടത്തിയെന്ന വാർത്തകൾ ഉണ്ടായിരുന്നു.
ശ്രീലങ്കൻ യുവതി ശബരിമല ദർശനം നടത്തിയതിനു പിന്നാലെ പുലിവാല് പിടിച്ചത് ക്രിക്കറ്റ് താരം സംഗക്കാരയും ലസിത് മലിംഗയുമാണ് . ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാരയെ കൂട്ടുപിടിച്ചായിരുന്നു ട്രോളുകള്‍ ഏറേയും. സംഘപരിവാറിനോടുളള സംഗക്കാരയുടെ പേരിലെ സാമ്യമാണ് ട്രോളന്മാര്‍ മുതലാക്കിയത്.ശ്രീലങ്ക ൻ കളിക്കാരനായ ലസിത് മലിങ്കയെയും വെറുതെ വിട്ടില്ല. ഇരുവരുടെയും ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റുകള്‍ക്ക് കീഴെയാണ് ട്രോളുകളും കമന്റുകളും പ്രത്യക്ഷപ്പെട്ടത്.
ശബരിമലയിൽ സ്ത്രീ പ്രവേശിച്ചതിന് പിന്നാലെ ശ്രീലങ്കയിൽ ഹർത്താൽ പ്രഖ്യാപിക്കാനാണ് ഇരുവരോടും ആവശ്യപ്പെടുന്നത്. കൂടുതലും മലയാളത്തിലാണ് കമന്റുകള്‍ ചെയ്തിട്ടുളളത്. അത്കൊണ്ട് തന്നെ എന്താണ് നടക്കുന്നതെന്ന് ക്രിക്കറ്റ് താരങ്ങൾക്കും മനസിലായിട്ടുണ്ടാകില്ല.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...