നീ എന്റെ രക്തത്തില്‍ പിറന്ന മകളല്ല എന്ന് അറിയിച്ചപ്പോള്‍ ലഭിച്ച മറുപടി നിര്‍വൃതിദായകം
By
സുസ്മിത സെന്‍ സൂപ്പര്‍ താരം മാത്രമല്ല, സൂപ്പര്‍ മോം കൂടിയാണെന്ന് പലവട്ടം തെളിയിച്ചിട്ടുള്ളതാണ്. 18-ാമത്തെ വയസില്‍ വിശ്വസുന്ദരി പട്ടംനേടിയ വേദിയില്‍വെച്ചാണ് സുസ്മിത താന്‍ ഒരു കുഞ്ഞിനെ ദത്തെടുക്കുമെന്ന് പരസ്യപ്പെടുത്തിയത്. 6 വര്‍ഷം കഴിഞ്ഞ് 2001-ല്‍ ആദ്യ മകള്‍ റിനിയെ ദത്തെടുത്ത് സുസ്മിത വാക്ക് പാലിച്ചു. 2010-ല്‍ അലിഷായേയും സ്വന്തമാക്കി.
ദത്തെടുക്കുന്ന കുട്ടികള്‍ തിരിച്ചറിവാകുന്ന കാലത്ത് തങ്ങളെ വിട്ടുപോകുമോയെന്നുള്ളത് എന്നും മാതാപിതാക്കളുടെ ആശങ്കയാണ്. എന്നാല്‍ തനിക്ക് അങ്ങനെയൊരു ആശങ്കയില്ലെന്ന് സുസ്മിത തുറന്നുപറയുന്നു. റിനിക്ക് 16 വയസായപ്പോള്‍ അവളൊരു ദത്തെടുക്കപ്പെട്ട കുട്ടിയാണെന്നുള്ള സത്യം സുസ്മിത പറഞ്ഞു. സത്യമാണോ എന്നായിരുന്നു അവളുടെ ആദ്യ പ്രതികരണം. നീ എന്റെ രക്തത്തില്‍ അല്ല ഹൃദയത്തിലാണ് ജനിച്ചതെന്നായിരുന്നു സുസ്മിതയുടെ മറുപടി.
എപ്പോള്‍ വേണമെങ്കിലും നിനക്ക് സ്വന്തം മാതാപിതാക്കളെ അന്വേഷിച്ച് പോകാം. താന്‍ ഒരിക്കലും സ്വാതന്ത്ര്യത്തിന് തടസമാകില്ലെന്നും സുസ്മിത മകളെ അറിയിച്ചു. അവര്‍ ആരെണന്നും എന്താണെന്നും അറിയില്ല, അതുകൊണ്ട് തന്നെ തെറ്റായ വിവരങ്ങള്‍ തന്ന് വഴിതെറ്റിക്കാനില്ലെന്നും സുസ്മിത പറഞ്ഞു.