നീ എന്നും സന്തോഷത്തോടെയും ആരോഗ്യവതിയായും ഇരിക്കുക! തന്റെ അനുജത്തിക്കുട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സുജാത മോഹൻ
കെഎസ് ചിത്ര 61 ആം പിറന്നാള്‍ ആഘോഷിക്കുകയാണ്. പ്രിയപ്പെട്ടവരെല്ലാം ചിത്രയ്ക്ക് ആശംസകള്‍ അറിയിച്ചെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ അനുജത്തിക്കുട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുകയാണ് സുജാത മോഹൻ. ചിത്രക്ക് ഹൃദയം നിറഞ്ഞ ഒരായിരം ജന്മദിനാശമാസകൾ. നീ എന്നും സന്തോഷത്തോടെയും ആരോഗ്യവതിയായും ഇരിക്കുക എന്നാണ് സുജാത പറഞ്ഞിട്ടുള്ളത്.
തെന്നിന്ത്യൻ വാനമ്പാടി എന്നതു കൂടാതെ “ഫീമൈൽ യേശുദാസ് ” എന്നും “ഗന്ധർവ ഗായിക” എന്നും “സംഗീത സരസ്വതി”, ” ചിന്നക്കുയിൽ” , “കന്നഡ കോകില”,”പിയ ബസന്തി “, ” ഇന്ത്യയുടെ കൊച്ചു വാനമ്പാടി”, “കേരളത്തിന്റെ വാനമ്പാടി” എന്നും പേരുകൾ ആരാധക ലോകം സമ്മാനിച്ചു നൽകിയതാണ് ചിത്രയ്ക്ക് . 6 തവണ ദേശിയ അവാർഡുകൾ നേടിയ ചിത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഗായിക എന്ന നിലയിലും ചിത്ര മുൻപിലാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും അധികം പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയ ഗായികമാരിൽ ഒരാൾ കൂടി ആണ് ചിത്ര.