Connect with us

നീളൻ മുടി വർഷങ്ങൾക്കുശേഷം ആദ്യമായി മുറിച്ചിരിക്കുകയാണ്!! മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!

Malayalam

നീളൻ മുടി വർഷങ്ങൾക്കുശേഷം ആദ്യമായി മുറിച്ചിരിക്കുകയാണ്!! മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!

നീളൻ മുടി വർഷങ്ങൾക്കുശേഷം ആദ്യമായി മുറിച്ചിരിക്കുകയാണ്!! മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!

കമൽ-മമ്മൂട്ടി സിനിമ കറുത്തപക്ഷികളിൽ മമ്മൂ‍ട്ടിയുടെ മകൾ മല്ലിയെന്ന കാഴ്ചയില്ലാത്ത പെൺകുട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ ഉള്ളിൽ വളരെ പെട്ടെന്ന് ഇടം നേടിയ താരമാണ് മാളവിക നായർ. ചെറുപ്രായത്തിൽ വളരെ ഏറെ പക്വതയോടെയാണ് മാളവിക നായർ മല്ലിയെ അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ 2007-2008ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡും നടി സ്വന്തമാക്കിയിരുന്നു. മായ ബസാർ, ഓർക്കുക വല്ലപ്പോഴും, ശിക്കാർ, അക്കൽധാമയിലെ പെണ്ണ്, ഡഫേദാർ, ഭ്രമം, സിബിഐ 5 എന്നിവയാണ് മാളവികയുടെ മറ്റ് പ്രധാന സിനിമകൾ. സിബിഐ അഞ്ചാം ഭാഗത്തിൽ അഭിനയിച്ചശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് മാളവിക നായർ. പക്ഷെ സമയം കിട്ടുമ്പോഴെല്ലാം മോഡലിങ് ചെയ്യാറുണ്ട്. സോഷ്യൽമീഡിയയിലും സജീവമായ യുവനടി പങ്കിട്ട ഏറ്റവും പുതിയ കുറിപ്പാണ് വൈറലാകുന്നത്. മൂന്ന് വർഷം കൊണ്ട് തന്റെ ജീവിതത്തിൽ എടുത്ത ഒരു നിർണായക തീരുമാനത്തെ കുറിച്ചുള്ളതാണ് മാളവികയുടെ കുറിപ്പ്. അത് മറ്റൊന്നുമല്ല… തന്റെ നീളൻ മുടി വർഷങ്ങൾക്കുശേഷം ആദ്യമായി മുറിച്ചിരിക്കുകയാണ് മാളവിക. അഭിനയത്തിലേക്ക് അരങ്ങേറിയ കാലം മുതൽ മാളവികയുടെ നീളൻ മുടിക്ക് ആരാധകരുണ്ട്. മുടിവെട്ടി കുറച്ച് പുത്തൻ സ്റ്റൈലുകൾ പരീക്ഷിക്കാം എന്ന് കരുതിയല്ല താരം മുടി മുറിച്ചത്. ഒരു നല്ല ഉദ്ദേശവും മാളവികയ്ക്കുണ്ടായിരുന്നു. അതെന്താണെന്നും മാളവിക കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്.

2024 ഏപ്രിൽ 16ന് ഞാൻ ഒരു മഹത്തായ തീരുമാനമെടുത്തു… എന്റെ മുടി ചെറുതാക്കി മുറിച്ചു. പലരും ആരാധിക്കുന്ന എൻ്റെ നീണ്ട മുടി എനിക്ക് നീണ്ട മുടിയുള്ള മാളു എന്ന വിളിപ്പേര് നേടിത്തന്നു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൻ്റെ കേശദാനം സ്‌നേഹദാനം എന്ന പരിപാടിയിൽ പങ്കെടുത്തതിനുശേഷം മൂന്ന് വർഷത്തെ ആലോചനയ്‌ക്കൊടുവിലാണ് ഒടുവിൽ ഞാൻ മുടി മുറിക്കാൻ തീരുമാനിച്ചത്. എന്നെ അറിയുന്നവർക്ക്… പ്രത്യേകിച്ച് എൻ്റെ മുടിയുടെ ഏറ്റവും വലിയ ആരാധകർക്ക് ഇത് ഞെട്ടലുണ്ടാക്കുമെന്ന് എനിക്കറിയാം. എന്നാൽ മുടി ആവശ്യമുള്ള ഒരാൾക്ക് അത് ദാനം ചെയ്യാൻ തീരുമാനിച്ച വിവരം അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. മറ്റൊരാൾക്ക് സ്‌പെഷലാണെന്ന് തോന്നാനും ആത്മവിശ്വാസം ഉയർത്തിപിടിക്കാനും കാരണമാവുന്നുവെന്നുള്ളതിൽ സന്തോഷമുണ്ട്. എൻ്റെ തീരുമാനത്തോടുള്ള അചഞ്ചലമായ പിന്തുണയ്ക്കും സ്വീകാര്യതയ്ക്കും എൻ്റെ മാതാപിതാക്കളോട് എൻ്റെ ഹൃദയംഗമമായ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെ ആദ്യമായി ഷോട്ട് ഹെയറിൽ കാണുന്നത് അവർക്ക് എളുപ്പമായിരിക്കില്ല. പക്ഷെ അവരുടെ സ്നേഹം എനിക്ക് എല്ലാം അർത്ഥമാക്കുന്നു. സ്‌നേഹവും സന്തോഷവും പകരാൻ ഏറ്റവും ചെറിയ കാരുണ്യപ്രവൃത്തികൾക്ക് പോലും കഴിയുമെന്ന് ഓർക്കുക. നമ്മൾ എവിടെ പോയാലും നല്ല സ്വാധീനം ചെലുത്തുന്നത് തുടരാം എന്നാണ് മുടി മുറിക്കാനുള്ള കാരണം വ്യക്തമാക്കി മാളവിക നായർ കുറിച്ചത്. മുടി ദാനം ചെയ്ത് സ്റ്റൈലായി വെട്ടി ഒതുക്കിയതിന്റെ ചിത്രങ്ങളും മാളവിക പങ്കിട്ടിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending