Connect with us

നിർമാതാവുമായി വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം ഇരുവരും പിരിഞ്ഞു… പിന്നീട് നടൻ പ്രസന്നയുമായി പ്രണയത്തിൽ! രഹസ്യങ്ങൾ പുറത്ത്

Actress

നിർമാതാവുമായി വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം ഇരുവരും പിരിഞ്ഞു… പിന്നീട് നടൻ പ്രസന്നയുമായി പ്രണയത്തിൽ! രഹസ്യങ്ങൾ പുറത്ത്

നിർമാതാവുമായി വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം ഇരുവരും പിരിഞ്ഞു… പിന്നീട് നടൻ പ്രസന്നയുമായി പ്രണയത്തിൽ! രഹസ്യങ്ങൾ പുറത്ത്

മലയാളത്തിന്റെ ഹൃദയം കവർന്ന നായികയാണ് സ്നേഹ. തൊട്ടുപിന്നാലെ ഭർത്താവ് പ്രസന്നയും വില്ലൻ വേഷങ്ങൾ മലയാളത്തിൽ ചെയ്ത് അമ്പരപ്പിക്കുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തും പ്രണയ ജോഡികളായ താരങ്ങളെ മാതൃക ദമ്പതികളായി സ്വീകരിച്ചിരിക്കുന്ന നിരവധി ആരാധകരുണ്ട്. സ്നേഹയും പ്രസന്നയും പ്രണയിച്ച് വിവാഹിതരായവരാണ്. ഒരു മകനും മകളുമാണ് ഇരുവർക്കുമുള്ളത്. 2009ൽ അച്ചമുണ്ട് അച്ചമുണ്ട് എന്ന സിനിമയിൽ പ്രസന്നയ്ക്കൊപ്പം നായികയായി സ്നേ​ഹ അഭിനയിച്ചതോടെയാണ് ഇരുവരും പ്രണയത്തിലായത്. ‘2008ലാണ് സ്നേഹയുമായി ആദ്യം സംസാരിക്കുന്നത്. ചേച്ചിക്ക് സമ്മാനം കൊടുക്കാനായി എന്റെ കയ്യിലുള്ള ഇളയരാജ പാട്ടുകളുടെ കലക്ഷൻ ചോദിച്ചാണ് അവൾ വിളിച്ചത്. ഞാൻ അത്ര നന്നായല്ല സംസാരിച്ചത്.’ ‘അതിന് ഒരു കാരണവുമുണ്ട്. സ്നേഹ നായികയായ ചിത്രത്തിൽ നായകനായി എന്നെ നിശ്ചയിച്ചിരുന്നു.

പിന്നീട് എന്നെ ഒഴിവാക്കി. സത്യം അറിയാൻ ഞാൻ പല വഴിക്കും അന്വേഷണം നടത്തി. സ്നേഹയുടെ നിർദേശപ്രകാരമാണ് നായകനെ മാറ്റിയത് എന്ന മറുപടിയാണ് എനിക്ക് കിട്ടിയത്. പിന്നീട് 2009ൽ പുറത്തിറങ്ങിയ അച്ചമുണ്ട് അച്ചമുണ്ട് എന്ന ചിത്രത്തിലാണ് ഞാനും സ്നേഹയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്.’ സ്നേഹയെ അടുത്തറിയുന്നത് അപ്പോഴാണ്. ജീവിതത്തിൽ അഭിനയിക്കാത്ത നടിയാണ്. അവർക്ക് സാധാരണക്കാരിയാകാനാണ് കൂടുതൽ താൽപര്യമെന്ന് തിരിച്ചറിഞ്ഞതോടെ ഞങ്ങൾ സൗഹൃദമായി. ഇടയ്ക്ക് ചില ഗോസിപ്പുകൾ വന്നെങ്കിലും അതെല്ലാം ഞാൻ നിഷേധിച്ചു. ഒരു സിനിമാ നടിയെ വിവാഹം ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ആളാണ് ഞാൻ’, എന്നാണ് പ്രണയകഥ വെളിപ്പെടുത്തി മുമ്പൊരിക്കൽ പ്രസന്ന പറഞ്ഞത്. വിവാഹ ശേഷവും അഭിനയത്തിന് പുറമെ ടിവി ഷോകളിലും പരസ്യങ്ങളിലും വരെ സജീവമാണ് സ്നേഹ. ഇപ്പോഴിതാ തെന്നിന്ത്യൻ സിനിമയുമായി ബന്ധപ്പെട്ട കഥകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന നടനാണ് ബയൽവാൻ രം​ഗനാഥൻ. അദ്ദേഹം നടി സ്നേഹയുടെ മുടങ്ങിയപ്പോയ ഒരു വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയതാണ് ഇപ്പോൾ വൈറലാകുന്നത്. നടൻ പ്രസന്നയെ പ്രണയിച്ച് വിവാഹം കഴിക്കുന്നതിന് മുമ്പ് സ്നേഹയുടെ വിവാഹനിശ്ചയം മറ്റൊരാളുമായി നടത്തിയിരുന്നതായാണ് ബയൽവാൻ രം​ഗനാഥന്റെ വെളിപ്പെടുത്തൽ.

‘തെലുങ്ക് നിർമ്മാതാവ് നാഗ് രവിയെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും എല്ലാവരുടെയും മുന്നിൽ വെച്ച് മോതിരം മാറുകയും ചെയ്തിരുന്നു നടി സ്നേഹ.’ ‘എന്നാൽ ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം ഇരുവരും പിരിഞ്ഞു. അതിനുശേഷമാണ് നടൻ പ്രസന്നയുമായി സ്നേഹ പ്രണയത്തിലാവുകയും വിവാഹിതയാവുകയും ചെയ്തത്. മോതിരം മാറിക്കഴിഞ്ഞാൽ വിവാഹം പകുതി കഴിഞ്ഞുവെന്നാണ് പൊതുവെ തമിഴ് സംസ്കാരം പറയുന്നത്. രണ്ടുപേരും പിന്നെ ഭാര്യയും ഭർത്താവുമായി തന്നെയാണ് അറിയപ്പെടുക.’ എന്നാൽ എന്തുകൊണ്ടാണ് നാഗ് രവിയുമൊത്തുള്ള വിവാഹ ജീവിതം സ്നേഹ വേണ്ടെന്ന് വെച്ചതെന്ന് വ്യക്തമല്ലെന്നും’, ബയൽവാൻ രംഗനാഥൻ പറയുന്നു. 2012ലായിരുന്നു സ്നേഹയുടെയും പ്രസന്നയുടെയും വിവാഹം. സംഭവബ​ഹുലമാണ് തന്റെ പ്രണയവും വിവാഹവുമെന്നും അതുകൊണ്ട് പറ്റിയാൽ എന്നെങ്കിലും താൻ അതൊരു സിനിമയാക്കുമെന്നും അടുത്തിടെ പ്രസന്ന പറഞ്ഞിരുന്നു.

More in Actress

Trending