നിലവിളക്ക് നല്‍കി അരുമ മരുമകളെ സ്വീകരിച്ച് ശ്രീനിയുടെ ‘അമ്മ ; ഗ്രഹപ്രവേശനം കൊട്ടിഘോഷിച്ച് സോഷ്യൽമീഡിയ ; മുകിൽ നാദം തൂകി ആരാധകർ
ലോകമെമ്പാടുമുള്ള മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ശ്രീനീഷ് അരവിന്ദും പേളി മാണിയും. പേളിയും ശ്രീനിയും വളരെ പെട്ടെന്ന് തന്നെ അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു. ബിഗ് ബോസ് മലയാള പതിപ്പിലെത്തിയതിന് ശേഷമാണ് ശ്രിനിഷ് അരവിന്ദിനെ കൂടുതല്‍ ആളുകള്‍ അറിഞ്ഞുതുടങ്ങിയത്. തമിഴ് കലര്‍ന്ന മലയാളത്തിലായിരുന്നു ശ്രീനി സംസാരിച്ചിരുന്നത്. മിനിസ്‌ക്രീനിലെ പ്രണയനായകനായി സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്നു ഈ താരം. പരമ്പരയുമായി മുന്നേറുന്നതിനിടയിലായിരുന്നു താരം ബിഗ് ബോസിലേക്കെത്തിയത്.
പരിപാടി തുടങ്ങി ആദ്യവാരം പിന്നിടുന്നതിനിടയില്‍ത്തന്നെ പുറത്തേക്ക് പോവണമെന്നായിരുന്നു പേളി പറഞ്ഞത്. ഈ നീക്കത്തില്‍ നിന്നും പേളിയെ പിന്തിരിപ്പിച്ചത് ശ്രീനിയായിരുന്നു. പെട്ടെന്നാണ് ഇവർ സുഹൃത്തുക്കളായി മാറിയത് . വൈകാതെ അത് പ്രണയത്തിലേക്ക് കലാശിച്ചു . ശ്രീനിയുമായി പ്രണയത്തിലാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെ തന്നെ ഇനിയുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നും പേളി പറഞ്ഞിരുന്നു. വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കുമോയെന്ന തരത്തിലുള്ള ആശങ്കയും താരത്തെ അലട്ടിയിരുന്നു. ഈ പ്രണയം അവസാനിപ്പിക്കാമെന്ന് ഇടയ്ക്ക് പേളി പറഞ്ഞപ്പോള്‍ അവര്‍ നമ്മളെ മനസ്സിലാക്കുമെന്നും വിവാഹത്തിനായി സമ്മതിക്കുമെന്നും അതേക്കുറിച്ചോര്‍ത്ത് ടെന്‍ഷനടിക്കേണ്ടെന്നുമായിരുന്നു ശ്രീനി പറഞ്ഞത്.
തുടർന്ന് വീട്ടുകാരുടെ ആശീര്‍വാദത്തോടെ ഇരുവരും വിവാഹിതരാവുകയുമായി. വിവാഹം കഴിഞ്ഞിട്ട് നാളേറെയായെങ്കിലും അന്നത്തെ വീഡിയോ ഇപ്പോഴും ട്രെൻഡാണ് . പേളി ആര്‍മിയില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. നിലവിളക്കുമായി ശ്രീനിയുടെ അമ്മ പേളിയെ സ്വീകരിക്കുന്നതും ഇരുവരും വീട്ടിലേക്ക് കയറുന്നതുമായ രംഗങ്ങളുമാണ് പുതിയ വീഡിയോയിലുള്ളത്. ഇതോടൊപ്പം വിവാഹ വീഡിയോയിലെ നിമിഷങ്ങളും ചേര്‍ത്തിരിക്കുകയാണ്.
പേളിയുടെ വിവാഹത്തിന് ശേഷവും പേളിഷ് ആര്‍മി ഉള്‍പ്പടെയുള്ള ഗ്രൂപ്പുകള്‍ സജീവമാണ്. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി മാറുന്നത്. ആരാധകപിന്തുണയെക്കുറിച്ച് ഇരുവര്‍ക്കും കൃത്യമായ ബോധ്യവുമുണ്ട്.
pearly mani-sreeni-grahapravesh