Connect with us

നിന്റെ അപ്പയായതില്‍ അഭിമാനിക്കുന്നു. ഈ പാത നിന്നെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് കാണാന്‍ കാത്തിരിക്കുന്നു- സൂര്യ

Uncategorized

നിന്റെ അപ്പയായതില്‍ അഭിമാനിക്കുന്നു. ഈ പാത നിന്നെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് കാണാന്‍ കാത്തിരിക്കുന്നു- സൂര്യ

നിന്റെ അപ്പയായതില്‍ അഭിമാനിക്കുന്നു. ഈ പാത നിന്നെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് കാണാന്‍ കാത്തിരിക്കുന്നു- സൂര്യ

തെന്നിന്ത്യൻ സിനിമാ രംഗത്തെ പ്രിയ താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഒരുമിച്ച് അഭിനയക്കവെ പ്രണയത്തിലായ ഇരുവരും 2006 ലാണ് വിവാഹിതരായത്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് ജ്യോതിക വിവാഹിതയാകുന്നത്. വിവാഹ ശേഷം നടി കരിയർ വിട്ടു. മുംബൈക്കാരിയായ ജ്യോതിക തന്റെ ജീവിതം ചെന്നെെയിലേക്ക് പറിച്ച് നട്ടു. തമിഴ് പോലും അറിയാതെയാണ് ജ്യോതിക സൂര്യയുടെ കുടുംബത്തിലെത്തുന്നത്. ഏറെക്കാലം അഭിനയ രംഗത്ത് നിന്നും മാറി നിന്ന ജ്യോതിക 36 വയതിനിലെ എന്ന സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് തിരിച്ചെത്തുന്നത്. ഇപ്പോൾ നടി അഭിനയ രംഗത്ത് സജീവമാണ്. ഒടുവിൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ശൈത്താൻ വൻ വിജയം നേടി. അടുത്ത കാലത്താണ് ജ്യോതികയും സൂര്യയും ചെന്നെെ വിട്ട് മുംബൈയിലേക്ക് താമസം മാറിയത്. ഇതേക്കുറിച്ച് പല അഭ്യൂഹങ്ങളും വന്നു. സൂര്യയുടെ കുടുംബവും ജ്യോതികയും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നാണ് പുറത്ത് വന്ന ഗോസിപ്പുകൾ. ജ്യോതിക ഇക്കാര്യം നിഷേധിച്ചെങ്കിലും ഗോസിപ്പുകൾ അവസാനിച്ചിട്ടില്ല.

എന്നാലിപ്പോഴിതാ സൂര്യ ജ്യോതിക ജൂടുംബത്തെ സംബന്ധിച്ച് വളരെ സന്തോഷകരമായ വാർത്തയാണ് പുറത്തുവരുന്നത്. മാതാപിതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കും പിന്നാലെ സിനിമയിലേക്ക് ചുവടുവെയ്ക്കാന്‍ മകള്‍ ദിയ സൂര്യയും. ‘ലീഡിങ് ലൈറ്റ്’ എന്ന ഡോക്യുമെന്ററിയിലൂടെയാണ് ദിയ സംവിധാനത്തില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. വിനോദ വ്യവസായ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് ദിയയുടെ ഡോക്യുമെന്ററി. മകളുടെ ആദ്യ ഡോക്യുമെന്ററിയെ പ്രശംസിച്ച് ജ്യോതികയും സൂര്യയുമെത്തി. ‘വിനോദ വ്യവസായത്തില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ കുറിച്ച് ഇത്രയും അര്‍ഥവത്തായ ഡോക്യുമെന്ററി നിര്‍മിച്ചതില്‍ നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു. ഇത് തുടരുക. ഈ പ്രശ്‌നത്തിലേക്ക് വെളിച്ചമെത്തിച്ചതിന് നന്ദി’-ജ്യോതിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.മകളുടെ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും അദ്ഭുതകരമായ യാത്രയുടെ തുടക്കമാണെന്നും സൂര്യ കുറിച്ചു. ‘നിന്റെ അപ്പയായതില്‍ അഭിമാനിക്കുന്നു. ഈ പാത നിന്നെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് കാണാന്‍ കാത്തിരിക്കുന്നു. എന്റെ എല്ലാ സ്‌നേഹവും ആദരവും’- സൂര്യ കുറിച്ചു.

മുംബൈയിലെ അസെന്റ് ഇന്റര്‍നാഷല്‍ സ്‌കൂളിലാണ് ദിയയും സഹോദരന്‍ ദേവും പഠിക്കുന്നത്. അടുത്തിടെയാണ് ജ്യോതികയും സൂര്യയും മക്കളെ ചെന്നൈയില്‍ നിന്ന് മുംബൈയിലെ സ്‌കൂളിലേക്ക് മാറ്റിയത്. ജ്യോതികയുടെ മാതാപിതാക്കളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ഈ മാറ്റമെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ ജ്യോതിക പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Uncategorized

Trending

Malayalam