Malayalam
നിങ്ങളെ ഇപ്പോൾ കൂടുതൽ ആക്ടീവായി കാണുന്നു കുടുതൽ സന്തോഷവതിയായി കാണുന്നു! ഗോപിസുന്ദർ പോയതിന് പിന്നാലെ അഭയയുടെ മറുപടി
നിങ്ങളെ ഇപ്പോൾ കൂടുതൽ ആക്ടീവായി കാണുന്നു കുടുതൽ സന്തോഷവതിയായി കാണുന്നു! ഗോപിസുന്ദർ പോയതിന് പിന്നാലെ അഭയയുടെ മറുപടി
മലയാളത്തിലെ യുവ ഗായികമാരിൽ ശ്രദ്ധേയയായ താരമാണ് അഭയ ഹിരണ്മയി. അഭയയുടെ കരിയറിനേക്കാളും അഭയ പാടിയ ഗാനങ്ങളെക്കാളും എന്നും സോഷ്യൽ മീഡിയ ഉൾപ്പെടെ ചർച്ച ചെയ്യാറുള്ളതും വിവാദങ്ങളിൽ ഇടം പിടിച്ചിട്ടുള്ളതും അഭയയുടെ വ്യക്തി ജീവിതം തന്നെ ആയിരുന്നു. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയവും ഒരുമിച്ചുള്ള ജീവിതവും പിന്നീടുള്ള വേർപിരിയലും അഭയ എന്ന ഗായികയെ എന്നും വിവാദത്തിൽ ആക്കിയിരുന്നു. 19 ആം വയസിൽ അഭയ ഗോപി സുന്ദറിനെ അഭിമുഖം ചെയ്യാൻ എത്തിയതായിരുന്നു. അവിടെ തുടങ്ങിയ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു.
വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ ഗോപി സുന്ദർ ആദ്യ ഭാര്യ പ്രീയയിൽ നിന്നും നിയമപരമായി വിവാഹ മോചനം നേടാതെ ആയിരുന്നു അഭയയുമായി ലിവിങ്ങ് റിലേഷൻഷിപ്പ് ആരംഭിച്ചത്. ഇതിനെതിരെ പല തവണ ശബ്ദമുയർത്തി ഗോപി സുന്ദറിന്റെ ഭാര്യ പ്രീയ കൂടി രംഗത്ത് വന്നതോടെ അഭയ കൂടുതൽ വിവാദങ്ങളിലേക്ക് പോകുകയായിരുന്നു. എന്നാൽ 2022 ൽ ആണ് ഗോപി സുന്ദർ അഭയയുമായുള്ള പ്രണയം അവസാനിപ്പിച്ചതായും ഗായിക അമൃത സുരേഷുമായി താൻ പ്രണയത്തിൽ ആണെന്ന് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചതും. ഇപ്പോഴിതാ അമ്മയോടൊപ്പം പാട്ടുപാടുന്ന ഒരു വീഡിയോയ്ക്ക് താഴെ ഗോപി സുന്ദറുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
‘ആ ഗോപിയെ വിട്ടതിന് ശേഷമാണ് നിങ്ങൾക്ക് നല്ലൊരു ജീവിതമുണ്ടായത്’ എന്നാണ് ഷംസുദ്ദീൻ തിരൂർ എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നും ഉയർന്ന ചോദ്യം. ഈ കമന്റിന് താഴെ അഭയ പ്രതികരിക്കുകയായിരുന്നു. ഈ ചോദ്യത്തിന് അത് എങ്ങനെ നിങ്ങൾക്ക് പറയാൻ സാധിക്കും എന്നായിരുന്നു അഭയ തിരിച്ചു ചോദിച്ചത്. പിന്നാലെ നിങ്ങളെ ഇപ്പോൾ കൂടുതൽ ആക്ടീവായി കാണുന്നു കുടുതൽ സന്തോഷവതിയായി കാണുന്നു. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അയാൾ മറ്റൊരു കമന്റിലൂടെ പറഞ്ഞു. എന്നാൽ പണ്ടും താൻ അങ്ങനെ തന്നെയായിരുന്നു. അന്ന് ഞാൻ വ്യക്തി ജീവിതം പരസ്യമാക്കാറില്ലായിരുന്നു എന്നും അഭയ മറ്റൊരു കമന്റിൽ കുറിച്ചു. അഭയയുടെ വീഡിയോയും മറുപടിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗോപി സുന്ദറുമായുള്ള ലിവിംഗ് റിലേഷൻഷിപ്പ് താരം അവസാനിപ്പിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ഒരുപാട് ചോദ്യങ്ങൾ താരം നേരിട്ടിരുന്നു. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും താരം മറക്കാറില്ല.
