Connect with us

നിങ്ങളുടെ ദയ മുതലെടുക്കുന്ന ചില ആളുകൾ, അതിനുള്ളത് കർമ്മ നൽകും! ഭൂരിഭാഗവും എൻ്റെ ജീവിതത്തിന്റെ ഭാഗമായവരും ഏറ്റവും മോശമായത് അർഹിക്കുന്നവരുമാണ്; സെലിനുമായി എന്താണ് പ്രശ്നമെന്ന് സോഷ്യൽമീഡിയ.

Social Media

നിങ്ങളുടെ ദയ മുതലെടുക്കുന്ന ചില ആളുകൾ, അതിനുള്ളത് കർമ്മ നൽകും! ഭൂരിഭാഗവും എൻ്റെ ജീവിതത്തിന്റെ ഭാഗമായവരും ഏറ്റവും മോശമായത് അർഹിക്കുന്നവരുമാണ്; സെലിനുമായി എന്താണ് പ്രശ്നമെന്ന് സോഷ്യൽമീഡിയ.

നിങ്ങളുടെ ദയ മുതലെടുക്കുന്ന ചില ആളുകൾ, അതിനുള്ളത് കർമ്മ നൽകും! ഭൂരിഭാഗവും എൻ്റെ ജീവിതത്തിന്റെ ഭാഗമായവരും ഏറ്റവും മോശമായത് അർഹിക്കുന്നവരുമാണ്; സെലിനുമായി എന്താണ് പ്രശ്നമെന്ന് സോഷ്യൽമീഡിയ.

സുരേഷ് ഗോപിയുടെ മക്കളായ ഗോകുൽ സുരേഷും മാധവ് സുരേഷും ഇതിനോടകം സിനിമയിൽ അരങ്ങേറി കഴിഞ്ഞു. പെൺമക്കൾ രണ്ടുപേരും ഇതുവരെയും സിനിമയിലേക്ക് എത്തിയിട്ടില്ല. സുരേഷ് ഗോപിയുടെ നാല് മക്കളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരാൾ മാധവ് സുരേഷാണ്. മാധവിന്റെ സോഷ്യൽമീഡിയ പോസ്റ്റുകളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. സോഷ്യൽമീഡിയയിൽ ഏറെ സജീവമായ മാധവ് പങ്കുവെച്ച ഏറ്റവും പുതിയ സ്റ്റോറിയാണ് ഇപ്പോൾ വൈറലാകുന്നത്. ചില കോട്ട്സ് കോർത്തിണക്കിയ സ്റ്റോറി ആണ് മാധവ് പങ്കുവച്ചത്. ‘നിങ്ങളുടെ ദയ മുതലെടുക്കുന്ന ചില ആളുകൾ, അതിനുള്ളത് കർമ്മ നൽകും എന്നാണ് മാധവ് കുറിച്ചത്. അവരിൽ ഭൂരിഭാഗവും എൻ്റെ ജീവിതത്തിൻ്റെ ഭാഗമായവരും ഏറ്റവും മോശമായത് അർഹിക്കുന്നവരുമാണ്, ഇതൊക്കെ ഒരു പെൺകുട്ടിയെ ഉദ്ദേശിച്ചാണ് എന്നായിരുന്നു മാധവ് കുറിച്ചത്.

മാധവിന്റെ സ്റ്റാറ്റസുകൾ വൈറലായതോടെ സെലിനുമായി ബ്രേക്കപ് ആയോ എന്നുള്ള ചോദ്യങ്ങൾ ആയി. എന്നാൽ ഒരാളെ ഉദ്ദേശിച്ചല്ല ചൂഷണം ചെയ്യുന്ന എല്ലാവരേയും കുറിച്ചുള്ള പോസ്റ്റാണ് മാധവ് പങ്കിട്ടത് എന്ന് വ്യക്തമാണ്. കുറുമ്പിന്റെ കാര്യത്തിൽ തന്റെ അഞ്ച് മക്കളിൽ മുന്നിൽ നിൽക്കുന്നത് മാധവാണെന്ന് സുരേഷ് ഗോപി തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനി കുറുമ്പ് കൂടിപോയ വിഷയം ആണോ സ്റ്റാറ്റസിൽ കാണുന്നത് എന്നും ചിലർ കമന്റുകൾ ഇടുന്നുണ്ട്.

അതേസമയം കുറച്ച് നാൾ മുൻപ് മാധവ് സുരേഷ് ഗോപിയുടെ ഒരു പോസ്റ്റ് ഏറെ ചർച്ച ആയതാണ്. തന്റെ അടുത്ത സുഹൃത്തിനെ പരിചയപ്പെടുത്തിക്കൊണ്ടാണ് മാധവ് പോസ്റ്റ് പങ്കുവച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും സ്പെഷ്യലായിട്ടുള്ള വ്യക്തിയാണ് സെലിനെന്നും സെലിനാണ് തന്റെ ലോകമെന്നും മാധവ് കുറിപ്പിൽ പറയുന്നു. ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സ്പെഷ്യലായിട്ടുള്ള ഒരാളെ ആഘോഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ഒരാളാണ് എന്റെ ലോകം. ഞാൻ വലിയ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുമ്പോൾ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന് എന്തിനും ഉറച്ചുനിൽക്കുന്ന എന്നോടൊപ്പം നിന്ന ഒരാൾ. എന്നായിരുന്നു സെലിനെ കുറിച്ച് മാധവ് കുറിച്ചത്. മാധവിന്റെ ഈ പോസ്റ്റ് വൈറലായതോടെ ഇവർ പ്രണയത്തിൽ ആയിരുന്നോ, എന്നുള്ള ചോദ്യങ്ങളും ഉയർന്നിരുന്നു.

എന്നാൽ ഇപ്പോൾ മാധവിന്റെ ഇൻസ്റ്റയിൽ ആ പോസ്റ്റുകൾ എല്ലാം അപ്രത്യക്ഷമായി. എന്നാൽ ആദ്യമായി സെലിനെ മാധവ് പരിചയപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. എന്റെ പ്രിയപ്പെട്ട ഹോമിയെ പരിചയപ്പെടുത്തുന്നു എന്നായിരുന്നു സെലിനൊപ്പമുള്ള ആദ്യ ചിത്രത്തിന് മാധവ് അന്ന് നൽകിയ തലക്കെട്ട്. പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ വന്നു. എന്നാൽ ആ റിപ്പോർട്ടുകൾ മാധവ് നിഷേധിച്ചിച്ചു. വീണ്ടും സെലിനൊപ്പമുള്ള ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ പ്രണയത്തിലാണോയെന്ന ചോദ്യങ്ങൾ ഉയരുകയും ചെയ്തു. അടുത്തിടെ പുണ്യ എലിസബത്തിന്റെ വിവാഹത്തിനും സെലിന് ഒപ്പമാണ് ഗോകുൽ എത്തിയത്. എന്തായാലും ഇരുവർക്കുമിടയിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ എന്ന ചോദ്യമാണ് ആരാധകരും ഉന്നയിക്കുന്നത്.

Continue Reading
You may also like...

More in Social Media

Trending