Malayalam
നാൽപത് വയസ് കഴിയുമ്പോൾ നമ്മൾക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും….വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു പിള്ള
നാൽപത് വയസ് കഴിയുമ്പോൾ നമ്മൾക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും….വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു പിള്ള
സിനിമാ രംഗത്ത് സജീവമാവുകയാണ് നടി മഞ്ജു പിള്ള. കരിയറിനൊപ്പം മഞ്ജു പിള്ളയുടെ വ്യക്തി ജീവിതവും അടുത്തിടെ ചർച്ചയായി. അടുത്തിടെയാണ് മഞ്ജു പിള്ളയും സിനിമാട്ടോഗ്രഫർ സുജിത്ത് വാസുദേവും വേർപിരിഞ്ഞത്. സുജിത്ത് വാസുദേവാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. 2020 മുതൽ വേർപിരിഞ്ഞ് താമസിക്കുകയാണെന്നും മാർച്ച് മാസത്തിൽ വിവാഹ മോചിതരായെന്നും സുജിത് വ്യക്തമാക്കി. അതേസമയം താനും മഞ്ജുവും സുഹൃത്തുക്കളായി തുടരുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. എന്നാൽ മഞ്ജു പിള്ള ഇതേക്കുറിച്ച് സംസാരിക്കാൻ തയ്യാറായില്ല. മഞ്ജുവും സുജിത്തും വേർപിരിഞ്ഞെന്ന് നേരത്തെ അഭ്യൂഹങ്ങൾ വന്നിരുന്നു. മഞ്ജുവിനൊപ്പം സുജിത്തിനെ കാണാതായതോടെയാണ് അഭ്യൂഹങ്ങൾ വന്നത്. നടി വാങ്ങിയ പുതിയ ഫ്ലാറ്റിൽ പാല് കാച്ചൽ ചടങ്ങ് നടന്നപ്പോഴും സുജിത്ത് ഒപ്പമുണ്ടായിരുന്നില്ല. സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ വന്നപ്പോഴും ഇതേക്കുറിച്ച് മഞ്ജു പിള്ള സംസാരിച്ചില്ല. ഇപ്പോഴിതാ വിവാഹമോചനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മഞ്ജു പിള്ള നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
ഇതേക്കുറിച്ച് സംസാരിക്കുന്നില്ലെന്ന് മഞ്ജു പിള്ള വ്യക്തമാക്കി. ഇപ്പോഴും സുഹൃത്തുക്കളായി തുടരാൻ പറ്റുന്നത് എങ്ങനെയാണെന്ന് മാത്രം പറയാൻ പറ്റുമോയെന്ന് ആങ്കർ ചോദിച്ചു. പേഴ്സണൽ വിഷയങ്ങൾ എനിക്ക് മാത്രം അവകാശപ്പെട്ടതാണ്. അത് വിട്ടേക്കൂ. പ്രൊഫഷണലി ഉള്ള പേഴ്സണൽ കാര്യങ്ങൾ മാത്രം ചോദിക്കൂയെന്ന് മഞ്ജു പിള്ള പറഞ്ഞു. അടുത്തിടെ നൽകിയ അഭിമുഖത്തിൽ നാൽപതുകളിൽ തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് മഞ്ജു പിള്ള സംസാരിക്കുകയുണ്ടായി. നാൽപത് വയസ് കഴിയുമ്പോഴാണ് സ്ത്രീകൾ ശരിക്കും ജീവിച്ച് തുടങ്ങുന്നതെന്ന് മഞ്ജു പിള്ള അന്ന് അഭിപ്രായപ്പെട്ടു. നാൽപത് വയസ് കഴിയുമ്പോൾ നമ്മൾക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും. ഞാനിപ്പോൾ യാത്ര ചെയ്യാറുണ്ട്. എന്റെ മനസ് എന്റെ കൈയിലാണ്. എന്റെ ഏറ്റവും വലിയ സപ്പോർട്ട് സിസ്റ്റം അമ്മയും മകളും ചങ്ക് പറിച്ച് തരുന്ന സുഹൃത്തുക്കളുമാണ്. ഒരു റിലേഷൻ കീപ്പ് ചെയ്യുമ്പോൾ നോക്കിയും കണ്ടുമേ നിലനിർത്തൂ. നഷ്ടപ്പെടലുകൾ തനിക്ക് വിഷമമാണെന്നും മഞ്ജു പിള്ള വ്യക്തമാക്കി. മലയാളി ഫ്രം ഇന്ത്യയാണ് മഞ്ജു പിള്ളയുടെ പുതിയ സിനിമ. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. തൊട്ടുമുമ്പിറങ്ങിയ ഫാലിമിയിലെ മഞ്ജു പിള്ളയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.