നാല് ബെഡ് റൂം നാല് ബാത്ത് റൂമുമൊക്കെയുണ്ട്… അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ വലുതെന്തോ ഉണ്ട്.. അറക്കാന്‍ പോകുന്ന ആടിന് വെള്ളം കൊടുക്കുന്നത് പോലെയാണ് ബിഗ് ബോസ്- ശോഭ
ബിഗ്‌ബോസ് സീസൺ 6 ലാണ് ശോഭയെ ആളുകൾ കൂടുതൽ അടുത്തറിയുന്നത്. ബിഗ്ബോസിലാണ് ശോഭയെ ആളുകൾ കൂടുതൽ അടുത്തറിയുന്നത്. ഇപ്പോഴിതാ തങ്ങളുടെ സീസണിനെക്കുറിച്ചും പുതിയ സീസണിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ശോഭ വിശ്വനാഥ്. ഒറിജിനല്‍ ആയിരിക്കുക എന്നതാണ് ബിഗ് ബോസില്‍ നൂറ് ദിവസം നില്‍ക്കാനുള്ള ടെക്‌നിക്ക് ഇഷ്ടമുള്ളതൊന്നും കിട്ടില്ല. ഞാന്‍ എപ്പോഴും പറയാറുള്ള കാര്യമുണ്ട്. നമുക്ക് കിട്ടാത്തത് കുറച്ച് പേര്‍ക്ക് കിട്ടിയിട്ടുണ്ട്. സ്‌മോക്ക് റൂം സ്ട്രസ് റിലീഫാണ്. അതും കൂടെ കട്ട് ചെയ്യണം എന്നാലേ റിയല്‍ ആകൂ.
എന്റെ സ്‌ട്രെസ് റിലീഫ് എന്ന് പറയുന്നത് ഡ്രൈവിങ്ങും മ്യൂസിക്കുമാണ്. അല്ലെങ്കില്‍ എന്റെ വളര്‍ത്തു മൃഗങ്ങളുടെ കൂടെയുള്ളതാണ്. സ്‌മോക്ക് ചെയ്യുന്നവര്‍ക്ക് ഒന്നു വലിച്ചു കഴിഞ്ഞാല്‍ സൊലൂഷന്‍ കിട്ടുമായിരിക്കും. അതും കൂടെ കട്ട് ചെയ്യണം. ഇത്തവണ ബാത്ത് റൂമുകളും ഉണ്ട്. എന്തൊരു പാര്‍ഷ്വാലിറ്റിയാണെന്ന് ഞാന്‍ കണ്ടപ്പോള്‍ തന്നെ വിളിച്ചു പറഞ്ഞു. ഞാന്‍ എപ്പോഴും ക്യാമറയില്‍ പോയി പറഞ്ഞിരുന്നൊരു അപേക്ഷ അടുത്ത തവണയെങ്കിലും ഒരു ചേഞ്ചിംഗ് റൂം കൊടുക്കണമെന്നായിരുന്നു. ഞാന്‍ സാരിയുടുത്തത് വഴിയില്‍ നിന്നൊക്കെയാണ്. ബാത്ത് റൂമില്‍ നിന്നാണ് വസ്ത്രം മാറിയത്. ഞാന്‍ പറയുന്നത് കേട്ട് ഇത്തവണ ഇത്രയും സൗകര്യം കൊടുക്കുമെന്ന് കരുതിയില്ല. നാല് ബെഡ് റൂം നാല് ബാത്ത് റൂമുമൊക്കെയുണ്ട്. പക്ഷെ അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ വലുതെന്തോ ഉണ്ട്. അറക്കാന്‍ പോകുന്ന ആടിന് വെള്ളം കൊടുക്കുന്നത് പോലെയാണ് ബിഗ് ബോസ് അവിടെ ഓരോ കാര്യങ്ങളും ചെയ്യുന്നത്. അത്ര പണിയെടുപ്പിക്കുകയും പണി കൊടുക്കുകയും ചെയ്യുമെന്നും ശോഭ പറയുന്നുണ്ട്.
