Connect with us

നവ്യയുടെ സാരികൾ മറ്റുള്ളവർക്കും സ്വന്തമാക്കാൻ ഒരവസരം! പ്രീ-ലവ്ഡ് ബൈ നവ്യാ നായർ തിരഞ്ഞ് ആരാധകർ

Malayalam

നവ്യയുടെ സാരികൾ മറ്റുള്ളവർക്കും സ്വന്തമാക്കാൻ ഒരവസരം! പ്രീ-ലവ്ഡ് ബൈ നവ്യാ നായർ തിരഞ്ഞ് ആരാധകർ

നവ്യയുടെ സാരികൾ മറ്റുള്ളവർക്കും സ്വന്തമാക്കാൻ ഒരവസരം! പ്രീ-ലവ്ഡ് ബൈ നവ്യാ നായർ തിരഞ്ഞ് ആരാധകർ

നടിയും നർത്തിയുമായ നവ്യയുടെ സാരികൾ ഇനി മറ്റുള്ളവർക്കും സ്വന്തമാക്കാൻ ഒരവസരം ഒരുക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് താൻ ഒരു പുതിയ സംരംഭം തുടങ്ങുകയാണെന്ന് നവ്യ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. അതിനാണ് ഇപ്പോള്‍ തുടക്കമായിരിക്കുന്നത്. ഒരിക്കൽ ഉടുത്തതോ അതുമല്ലെങ്കിൽ വാങ്ങിയിട്ട് ധരിക്കാൻ സാധിക്കാത്തതോ ആയ തന്റെ സാരികൾ വിൽക്കാനായാണ് നവ്യ ഒരുങ്ങുകയാണ്. ഇതിനായി പ്രീ-ലവ്ഡ് ബൈ നവ്യാ നായർ (PreLovedBynavyanair) എന്ന പേരിൽ ഒരു ഇൻസ്റ്റാ​ഗ്രാം പേജും നടി ആരംഭിച്ചിട്ടുണ്ട്.



നിലവിൽ ആറ് സാരികളാണ് നവ്യ നായർ വിൽപ്പനയ്ക്കായി ഡിസ്പ്ലെ ചെയ്തിരിക്കുന്നത്. ഇതിൽ രണ്ടെണ്ണം കാഞ്ചീവരം സാരികളാണ്. മറ്റുള്ളവ ലിൻ സാരികളും ബനാറസ് സാരികളുമാണ്. ലിനൻ സാരികൾക്ക് 2,500 രൂപയാണ് വില. കാഞ്ചീവരം സാരികൾ 4,000- 4,600 രൂപാ നിരക്കിൽ ലഭ്യമാവും. ബനറസ് സാരികൾക്ക് 4500 മുതൽ ആണ് സ്റ്റാർച്ച് ചെയ്യുന്നത്. ബ്ലൗസ് കൂടി ചേർന്നാൽ വില കുറച്ച് കൂടി കൂടും. ആദ്യം വരുന്നവർക്കാകും പരിഗണന എന്ന് നവ്യ നായർ അറിയിച്ചിട്ടുണ്ട്. ഈ സാരികൾക്ക് ഷിപ്പിംഗ് ചാർജ് കൂടി നൽകി വേണം വാങ്ങാനെന്നും താരം അറിയിക്കുന്നുണ്ട്.

More in Malayalam

Trending