Connect with us

നവ്യക്ക് ഇത് എന്ത് പറ്റി? ചാമ്പയ്ക്ക പറിയ്ക്കൽ വൈറൽ

Social Media

നവ്യക്ക് ഇത് എന്ത് പറ്റി? ചാമ്പയ്ക്ക പറിയ്ക്കൽ വൈറൽ

നവ്യക്ക് ഇത് എന്ത് പറ്റി? ചാമ്പയ്ക്ക പറിയ്ക്കൽ വൈറൽ

പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് നവ്യ നായര്‍. ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരം ഇപ്പോള്‍ സജീവമല്ല. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ താരത്തെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ലഭ്യമാണ്. ക്ഷണനേരം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലാവുന്നത്. ഇപ്പോഴിതാ താരം വീട്ടില്‍ വിളഞ്ഞ ചാമ്പയ്ക്ക തന്നത്താന്‍ പറിച്ചതിന്റെ സന്തോഷത്തിലാണ് നവ്യ ഇപ്പോള്‍. ചിത്രം നവ്യ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. മരം കൊണ്ടുണ്ടാക്കിയ കൈവരിയില്‍ വലിഞ്ഞു കയറിയിരിക്കുന്ന നവ്യയെ ചിത്രത്തില്‍ കാണാം. നവ്യ പറിക്കുന്ന ചാമ്പയ്ക്ക അമ്മ സാരിയുടെ തുമ്പില്‍ ശേഖരിക്കുന്നതും കാണാം. നവ്യയുടെ മകന്‍ സായിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

ഒട്ടും മെയ്ക്കപ്പില്ലാതെ, സാധാരണ കുർത്തി ധരിച്ച് ചാമ്പയ്ക്ക പറിക്കുന്ന താരത്തെ കണ്ട് ആരാധകർക്ക് സംശയം. ചിത്രത്തിലേത് പ്രിയതാരം നവ്യ തന്നെ അല്ലേ എന്ന്! നന്ദനത്തിലൂടെ നാടൻ പെൺകുട്ടിയായി വന്ന് ആരാധകരുടെ മനം കവർന്ന നവ്യ നായർ ഇപ്പോഴും തനി നാടൻ തന്നെയെന്നാണ് ആരാധകരുടെ കമന്റ്.

ആദ്യമായാണ് ഒരു നടി ഇത്തരം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് എന്നായിരുന്നു ആരാധകന്റെ കമന്റ്. മേക്കപ്പിന്റെ വർണ്ണ കോലാഹളങ്ങൾ ഇല്ലാതെ പച്ചയായ ചിത്രം പങ്കുവയക്കാൻ ധൈര്യം കാണിച്ച താരത്തിന് അഭിനന്ദനങ്ങൾ അറിയിക്കാനും ആരാധകർ മറന്നില്ല. അതിനിടെ, വവ്വാൽ കടിച്ച ചാമ്പക്ക അല്ലായെന്ന് ഉറപ്പുവരുത്തണേ എന്നും ആരാധകർ ഓർമപ്പെടുത്തി.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ അഭിനേത്രിയാണ് നവ്യ നായര്‍. കലോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തിന് തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മാഗസിന്‍ കവര്‍ ഫോട്ടോ കണ്ടാണ് നവ്യയ്ക്ക് സിനിമയിലേക്ക് ക്ഷണം ലഭിക്കുന്നത്. അമ്മാവനായ കെ മധുവിനോട് തന്റെ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞിരുന്നുവെങ്കിലും നായികാപ്രാധാന്യമുള്ള ചിത്രങ്ങളൊന്നും ഇപ്പോള്‍ തന്‍രെ കൈയ്യിലില്ലെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമായിരുന്നു അദ്ദേഹം പറഞ്ഞതെന്ന് താരം നേരച്ചെ പറഞ്ഞിരുന്നു. സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടത്തിലൂടെയാണ് താരം സിനിമയില്‍ തുടക്കം കുറിച്ചത്. ആദ്യ ചിത്രത്തില്‍ തന്നെ നായികാവേഷമായിരുന്നു താരത്തെ കാത്തിരുന്നത്.

ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ ദിലീപിനൊപ്പം രണ്ടാമത്തെ സിനിമയിലേക്കുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. മഴത്തുള്ളിക്കിലുക്കത്തിലായിരുന്നു പിന്നീട് ഇരുവരും അഭിനയിച്ചത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. അഴകിയ തീയേ എന്ന ചിത്രത്തിലൂടെ തമിഴിലേക്കും ഗജയിലൂടെ തെലുങ്കിസേക്കും താരം പ്രവേശിച്ചിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് താരം തെളിയിച്ചിരുന്നു.

സന്തോഷ് എന്‍ മേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് നവ്യ നായര്‍ സിനിമയില്‍ നിന്നും അകന്നത്. മുംബൈയിലേക്ക് താമസം മാറ്റിയതിന് ശേഷം കുടുംബ ജീവിതവുമായി ബന്ധപ്പെട്ട തിരക്ക് ആസ്വദിക്കുകയായിരുന്നു താരം. ഇവര്‍ക്കിടയിലേക്ക് മകനും കൂടിയെത്തിയതോടെ തിരക്ക് കൂടുകയായിരുന്നു. ഇടവേള അവസാനിപ്പിച്ച് ഇടയ്ക്ക് തിരിച്ചെത്തിയിരുന്നുവെങ്കിലും വന്നത് പോലെ തന്നെ താരം അപ്രത്യക്ഷയാവുകയായിരുന്നു.

ഇടവേള അവസാനിപ്പിച്ച് തിരിച്ച് വരുന്നില്ലേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ബാലാമണിയുള്‍പ്പടെയുള്ള കഥാപാത്രങ്ങളെ ഇന്നും അവരോര്‍ത്തിരിക്കുന്നുണ്ട്. വിവാഹ ശേഷം അഭിനയം നിര്‍ത്തുന്ന നായികമാരുടെ കൂട്ടത്തിലേക്ക് നവ്യയും ഇടം പിടിക്കുമെന്ന് ആരാധകര്‍ കരുതിയിരുന്നില്ല. ഇന്നും താരത്തിന്റെ തിരിച്ച് വരവിനായി കാത്തിരിക്കുന്നുണ്ട് ആരാധകര്‍. മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചെത്തുമെന്ന് താരം അറിയിച്ചിരുന്നു. എന്നാല്‍ അതെന്ന് സംഭവിക്കുമെന്നറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

https://youtu.be/0sWqTKKOZew]

Continue Reading
You may also like...

More in Social Media

Trending

Recent

To Top