Connect with us

നയൻതാരയുടെ പിതാവ് കുര്യൻ കൊടിയാട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു! കൊച്ചിയിലെത്തി താരകുടുംബം

Malayalam

നയൻതാരയുടെ പിതാവ് കുര്യൻ കൊടിയാട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു! കൊച്ചിയിലെത്തി താരകുടുംബം

നയൻതാരയുടെ പിതാവ് കുര്യൻ കൊടിയാട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു! കൊച്ചിയിലെത്തി താരകുടുംബം

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. ഈയ്യടുത്താണ് ഇരുവരും അച്ഛനും അമ്മയുമായത്. ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മയുമാണ് നയന്‍താരയും വിഘ്‌നേഷും. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ കുട്ടികളുടെ വിശേഷങ്ങളൊക്കെ താരങ്ങള്‍ പങ്കുവെക്കാറുണ്ട്. എന്നാലിപ്പോഴിതാ താരത്തെ സംബന്ധിച്ച് വളരെ സങ്കടകരമായ വാർത്തയാണ് പുറത്ത് വരുന്നത്. നയൻതാരയുടെ പിതാവ് കുര്യൻ കൊടിയാട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നതാണ് പുതിയ വാർത്തകൾ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ താരപിതാവിനെ പ്രവേശിപ്പിച്ചു. പിതാവിന് എന്താണ് പറ്റിയതെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ഇന്ത്യൻ എയർഫോർസിലെ ഉദ്യോഗസ്ഥനായിരുന്നു നയൻതാരയുടെ പിതാവ് കുര്യൻ കൊടിയാട്ട്.

അതേസമയം നയന്‍സിന്റേയും വിക്കിയുടേയും മക്കള്‍ക്ക് രണ്ട് വയസ് തികയാന്‍ പോവുകയാണ്. മക്കള്‍ക്കൊപ്പം സമയം ചിലവിടാന്‍ ആഗ്രഹിക്കുന്നവരാണ് വിക്കിയും നയന്‍സും. ഇരുവരും സ്ഥിരമായി മക്കളേയും കൂട്ടി യാത്ര പോകാറുണ്ട്. മക്കള്‍ക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. സംവിധായകനും നിര്‍മ്മാതാവുമാണ് വിക്കി. ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിൽ രണ്ട് വർഷം മുമ്പ് ജൂൺ ഒമ്പതിനാണ് ഇരുവരും വിവാഹിതരായത്. താരങ്ങളുടെ വിവാഹ ചടങ്ങുകളുടെ വീഡിയോയും ഫോട്ടോയുമെല്ലാം വൈറലായിരുന്നു. ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. ഇന്ത്യൻ സിനിമാ ഒട്ടാകെ ഇരുവരുടെയും വിവാ​ഹത്തിന് ഒഴുകി എത്തിയിരുന്നു. നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് നയൻതാരയും വിഘ്‌നേഷ് ശിവനും ആദ്യമായി ഒന്നിക്കുന്നത്.

2015ൽ ചിത്രീകരണത്തിനിടെ ഇരുവരും പ്രണയത്തിലായി. താമസിയാതെ ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി. എന്നാൽ നയൻതാരയോ വിഘ്നേഷ് ശിവനോ തങ്ങളുടെ ബന്ധം ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. നാനും റൗഡി താന്റെ പ്രസ് മീറ്റിനിടെ വിഘ്‌നേഷും നയൻതാരയും സിനിമയുടെ സെറ്റിൽ മണിക്കൂറുകളോളം സംസാരിക്കുമായിരുന്നുവെന്ന് മൻസൂർ അലി ഖാൻ പറയുകയുണ്ടായി. വിഘ്നേഷ് ശിവൻ ഉൾപ്പെടെ വേദിയിൽ ഉണ്ടായിരുന്നവരെല്ലാം അന്ന് ഇത് കേട്ട് ചിരിച്ചു. രണ്ട് വർഷത്തിന് ശേഷം 2017ൽ സിംഗപ്പൂരിൽ നടന്ന ഒരു അവാർഡ് ഷോയിൽ ഇരുവരും ഒരുമിച്ച് ആദ്യമായി പ്രത്യക്ഷപ്പെട്ടു. അവാർഡിനായി എത്തിയ ഇരുവരും ഒരുമിച്ചാണ് വിമാനത്താവളത്തിൽ എത്തിയതും. അതേസമയം ബോളിവുഡ് ചിത്രം ജവാന്‍ ആണ് നയന്‍താരയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷാരൂഖ് ഖാന്റെ നായികയായി ഈ ചിത്രത്തിലൂടെ നയന്‍താര തന്റെ ബോളിവുഡ് അരങ്ങേറ്റവും കുറിച്ചു.

More in Malayalam

Trending