Malayalam
നടൻ വിജയ്ക്ക് നേരെ ആക്രമണം!! വിജയകാന്തിന്റെ ഭൗതിക ശരീരം കാണാനെത്തിയ നടന് ചെരുപ്പേറ്…
നടൻ വിജയ്ക്ക് നേരെ ആക്രമണം!! വിജയകാന്തിന്റെ ഭൗതിക ശരീരം കാണാനെത്തിയ നടന് ചെരുപ്പേറ്…
Published on
നടൻ വിജയകാന്തിന്റെ ഭൗതിക ശരീരം കാണാനെത്തിയ നടൻ വിജയ്ക്ക് നേരെ ആക്രമണം. താരത്തെ കൂട്ടത്തിൽ നിന്ന് ഒരാൾ ചെരുപ്പ് എറിയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ചെന്നെെയിലെ ഡിഎംഡികെ ആസ്ഥാനത്തായിരുന്നു സംഭവം.
വിജയകാന്തിന് അന്തിമോപചാരം അറിയിച്ച് മടങ്ങവെ വിജയ്ക്ക് ചുറ്റും ജനങ്ങൾ കൂടുകയും അതിൽ നിന്ന് ഒരാൾ ചെരിപ്പ് എറിയുന്നതും വീഡിയോയിൽ കാണാം. ആരാണ് ചെരിപ്പ് എറിഞ്ഞതെന്ന് വ്യക്തമല്ല. നിരവധി പേരാണ് ക്യാപ്റ്റനെ അവസാനമായി കാണാൻ ഡിഎംഡികെ ആസ്ഥാനത്ത് എത്തിയത്. വളരെ വികാരാധീനനായാണ് വിജയ് ഇവിടെ എത്തിയത്.
ബന്ധുക്കളെ ആശ്വസിപ്പിച്ച് മടങ്ങവെയാണ് ഈ ആക്രമണം നേരിട്ടത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തുന്നത്. വിജയ് ആരാധകരെല്ലാവരും വളരെ രോഷത്തോടെയാണ് വീഡിയോ ഷെയർ ചെയ്യുന്നത്.
Continue Reading
You may also like...
Related Topics:Vijay
