Uncategorized
നടൻ രജനികാന്തിന്‍റെ വസതിക്ക് സമീപം വെള്ളക്കെട്ട് !വെള്ളം തുറന്നുവിടാനുള്ള ശ്രമം പുരോഗമിക്കുന്നു..
നടൻ രജനികാന്തിന്‍റെ വസതിക്ക് സമീപം വെള്ളക്കെട്ട് !വെള്ളം തുറന്നുവിടാനുള്ള ശ്രമം പുരോഗമിക്കുന്നു..
ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിൽ രണ്ടു ദിവസമായി കനത്ത മഴ തുടരുകയാണ്. ഇപ്പോഴിതാ പുറത്ത് വരുന്നത് മറ്റൊരു വാർത്തയാണ്. നടൻ രജനികാന്തിന്‍റെ വസതിക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വെള്ളം തുറന്നുവിടാനുള്ള ശ്രമം പുരോഗമിക്കുകയാണ്. രജനികാന്ത് ഇക്കാര്യത്തിൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല. 2023ൽ മിഷോങ് ചുഴലിക്കാറ്റിനു പിന്നാലെയുണ്ടായ കനത്ത മഴയിലും അദ്ദേഹത്തിന്‍റെ വസതിയിൽ വെള്ളംകയറിയിരുന്നു. അഴുക്കുചാലുകൾ നിറഞ്ഞൊഴുകുന്നത് മേഖലയിൽ വലിയ ആശങ്കയായിട്ടുണ്ട്. അതേസമയം വടക്കൻ ജില്ലകളിൽ അവശ്യ സേവനങ്ങൾ ഒഴികെയുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് അവധി നൽകി. വിവിധയിടങ്ങളിലായി ദുരന്തനിവാരണ സേനയെ വിന്യസിക്കുകയും കൺട്രോൾ റൂമുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയന്‍ ബോക്‌സ് ഓഫീസില്‍ 200 കോടി രൂപ കടന്ന് മുന്നോട്ട് കുതിക്കുകയാണ്. റിലീസ് ചെയ്ത് നാലുദിവസം പിന്നിടുമ്പോള്‍ ലോകവ്യാപകമായി 240 കോടി രൂപ നേടിക്കഴിഞ്ഞു സിനിമ. 200 കോടി ക്ലബ് പിന്നിടുന്ന രജനികാന്തിന്റെ ഏഴാമത്തെ ചിത്രമാണ് വേട്ടയന്‍. ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രമാണ് വേട്ടയന്‍. രജനികാന്തിനൊപ്പം അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, മഞ്ജു വാരിയര്‍ തുടങ്ങിയ വന്‍ താരനിരതന്നെയുണ്ട് ചിത്രത്തില്‍. റിലീസ് ദിനം ഏകദേശം 30 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രം ഈവര്‍ഷം തമിഴ് സിനിമയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആദ്യ കളക്ഷനായിരുന്നു. ആദ്യ മണിക്കൂറുകളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചിരുന്നെങ്കിലും പിന്നീട് തിയേറ്ററിൽ തരംഗമാകുകയായിരുന്നു വേട്ടയൻ.
തമിഴ്നാട്ടിൽ നിന്ന് മാത്രം 65 കോടിയാണ് ചിത്രം നേടിയത്. ഇന്നലെ മാത്രം അഡ്വാൻസ് ബുക്കിംഗിലൂടെ മൂന്ന് കോടിയും ചിത്രം നേടി. ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പുറത്തുവന്നിരുന്നു. 150 കോടി നേടിയെന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ ഇതിനേക്കാൾ കൂടുതൽ തുക ചിത്രം നേടിയെന്ന് നിർമാതാക്കൾ അറിയിച്ചു. തമിഴിന് പുറമേ, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. രജനീ ആരാധകരുടെ പ്രതീക്ഷയ്‌ക്ക് ഒരു കോട്ടവും തട്ടാത്ത രീതിയിലാണ് സംവിധായകൻ
ടി കെ ജ്ഞാനവേൽ ചിത്രം ഒരുക്കിയിരിക്കുന്നത്. രജനീകാന്തിന്റെയും ഫഹദ് ഫാസിലിന്റെയും പ്രകടനത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവക്കുന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, അഭിരാമി, റാണ ദഗുബതി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. 33 വർഷങ്ങൾക്ക് ശേഷം രജനീകാന്തും അമിതാഭ് ബച്ചനും ഒരുമിച്ചെത്തിയ ചിത്രം കൂടിയായിരുന്നു വേട്ടയൻ.