Malayalam
നടൻ ബാലയുടെ വിവാഹപ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി എലിസബത്ത് ഉദയൻ
നടൻ ബാലയുടെ വിവാഹപ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി എലിസബത്ത് ഉദയൻ
നടൻ ബാലയുടെ വിവാഹപ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി എലിസബത്ത് ഉദയൻ. ബാലയും മുൻഭാര്യയുമായുള്ള പ്രശ്നങ്ങൾക്ക് പിന്നാലെ സ്ഥിരമായി ഹെൽത്ത് വ്‌ളോഗുകളുമായി ഫേസ്ബുക്കിലും യൂട്യുബിലും വരുമായിരുന്ന എലിസബത്ത് ഉദയൻ, കുറേനാളത്തേക്ക് നിശബ്ദയായി. ബാല കരൾമാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ആശുപത്രിയിൽ കിടന്നപ്പോഴും സമ്മതപത്രം ഒപ്പിടാൻ നാട്ടിൽ നിന്നും ചെറിയമ്മയും ചെറിയച്ഛനും വന്നിരുന്നു. അപ്പോഴും ഈ വിവാഹം ബാല രജിസ്റ്റർ ചെയ്തിരുന്നില്ലേ എന്ന ചോദ്യത്തിന് ആക്കം കൂട്ടുന്നതായിരുന്നു ഈ പ്രവർത്തി. എന്നാൽ, ആശുപത്രിയിൽ വച്ച് കേക്ക് മുറിച്ച് രണ്ടാം വിവാഹവാർഷികം എന്ന പേരിൽ ഒരു ചെറിയ ആഘോഷം എലിസബത്തുതും ബാലയും ചേർന്ന് നടത്തിയിരുന്നു.
ഇക്കഴിഞ്ഞ ദിവസമാണ് അഹമ്മദാബാദിൽ ജോലി ചെയ്യുന്ന എലിസബത്ത് വീണ്ടും തന്റെ ഫേസ്ബുക്ക് പേജിൽ എത്തിയത്. ഇക്കുറി വീഡിയോ പോസ്റ്റുകളോ, വ്ലോഗോ ഒന്നുമില്ല. പകരം സന്തോഷവതിയായി പുഞ്ചിരി തൂകിയ മുഖത്തോടെയുള്ള ഒരു ചിത്രം മാത്രമാണ് എലിസബത്തിന്റെ പോസ്റ്റിൽ. അടുത്ത വിവാഹം ഉടനെയുണ്ടാകും എന്ന് ബാല പ്രഖ്യാപിച്ച് അധികം വൈകും മുമ്പേയാണ് പോസ്റ്റുമായി എലിസബത്ത് അവരുടെ ആരാധകർക്ക് മുന്നിൽ വരുന്നത്.