Connect with us

നട്സും ഫോട്ടോ ഫ്രെയിമും എല്ലാം അട​ങ്ങിയ ഒരു ഹാംപർ! എന്നും കൂടെയുണ്ടായതിന് നന്ദി… യു ആർ എ ജെം.. ഗോപി സുന്ദറിന് പിറന്നാൾ ആശംസിച്ച് താര നായർ

Malayalam

നട്സും ഫോട്ടോ ഫ്രെയിമും എല്ലാം അട​ങ്ങിയ ഒരു ഹാംപർ! എന്നും കൂടെയുണ്ടായതിന് നന്ദി… യു ആർ എ ജെം.. ഗോപി സുന്ദറിന് പിറന്നാൾ ആശംസിച്ച് താര നായർ

നട്സും ഫോട്ടോ ഫ്രെയിമും എല്ലാം അട​ങ്ങിയ ഒരു ഹാംപർ! എന്നും കൂടെയുണ്ടായതിന് നന്ദി… യു ആർ എ ജെം.. ഗോപി സുന്ദറിന് പിറന്നാൾ ആശംസിച്ച് താര നായർ

കഴിഞ്ഞ ദിവസമായിരുന്നു സം​ഗീത സംവിധായകൻ ​ഗോപി സുന്ദറിന്റെ നാൽപ്പത്തിയേഴാം പിറന്നാൾ. അമൃത ഒഴികെ സിനിമാ താരങ്ങളും അടുത്ത സു​ഹൃത്തുക്കളും എല്ലാം ​ഗോപി സുന്ദറിന് പിറന്നാൾ ആശംസിച്ച് എത്തിയിരുന്നു. മാത്രമല്ല നിരവധി പിറന്നാൾ സമ്മാനങ്ങളും താരത്തെ തേടി എത്തിയിരുന്നു. അതിൽ പ്രേക്ഷകർ ഏറ്റെടുത്ത് വൈറലാക്കിയ ഒരു സമ്മാനമുണ്ട്. ​ഗോപിയുടെ കൂട്ടുകാരി താര നായർ നൽകിയതാണ് ആ വൈറൽ സമ്മാനം. നട്സും ഫോട്ടോ ഫ്രെയിമും എല്ലാം അട​ങ്ങിയ ഒരു ഹാംപറാണ് ​ഗോപിക്ക് താര സമ്മാനമായി നൽകിയത്. ആ സമ്മാനം വൈറലായതിന് പിന്നിൽ താര കുറിച്ച വാക്കുകളായിരുന്നു. ​ഗോപിക്കൊപ്പം ചേർന്ന് നിൽക്കുന്ന ഫോട്ടോയിൽ താര എഴുതിയത് ഇങ്ങനെയാണ്… എന്നും കൂടെയുണ്ടായതിന് നന്ദി… യു ആർ എ ജെം… എന്നാണ് താര കുറിച്ചത്. വാക്കുകൾ പ്രേക്ഷകർ ഏറ്റെടുത്തു. ഇത്രത്തോളം ആഴത്തിലുള്ള ബന്ധമാണോ താരയുടേയും ​ഗോപിയുടേയും എന്നാണ് പ്രേക്ഷകരുടെ സംശയം. താരയാണോ ​ഗോപിയുടെ പുതിയ പങ്കാളിയെന്ന സംശയവും ചിലർ പ്രകടിപ്പിച്ചിട്ടുണ്ട്.

ഈ സമ്മാനം തയ്യാറാക്കിയ സ്ഥാപനം ഗോപിയെയും താരയെയും ടാഗ് ചെയ്തുള്ള പോസ്റ്റുമായി ഇൻസ്റ്റഗ്രാമിൽ വന്നപ്പോഴാണ് ​ഗിഫ്റ്റിന്റെ ചിത്രങ്ങൾ വൈറലായത്. ​ഗോപിയെ പോലെ തന്നെ കലയുമായി ബന്ധമുള്ളയാളും ലൈം ലൈറ്റിൽ നിൽക്കുന്ന സുന്ദരിയുമാണ് താര. മുൻ മിസിസ് കേരള ഫൈനലിസ്റ്റായിരുന്നു താര എന്നത് സോഷ്യൽമീഡിയ പ്രൊഫൈലിൽ നിന്ന് തന്നെ വ്യക്തമാണ്. മിസ് കേരള ഫാഷൻ ആൻഡ് ഫിറ്റ്നസിന്റെ പ്രൊജക്റ്റ് ഹെഡ് കൂടിയാണ് താര. അദ്ധ്യാപിക, ആർട്ടിസ്റ്റ്, മോഡൽ എന്നും താരയുടെ പ്രൊഫൈൽ ബയോയിൽ കാണാം. ​താരയുടെ ഇൻസ്റ്റ​ഗ്രാം പേജ് നിറയെ ഫോട്ടോഷൂട്ട് ചിത്രങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. അടുത്തിടെ ആർട്ടിസ്റ്റായ മയോനി എന്നറിയപ്പെടുന്ന പ്രിയ നായർക്ക് ഒപ്പമുള്ള ​ഗോപിയുടെ ഫോട്ടോകളും വീഡിയോയും വൈറലായിരുന്നു. ഇതും വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇടയാക്കിയിരുന്നു. പെരുമാനി എന്ന ഗോപി സുന്ദര്‍ സംഗീതം നല്‍കിയ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിനും പ്രീമിയറിനും ഇരുവരും ഒന്നിച്ച് എത്തിയിരുന്നു. വിവാഹിതനും രണ്ട് ആൺകുട്ടികളുടെ അച്ഛനുമാണ്​ ​ഗോപി സുന്ദർ.

More in Malayalam

Trending