Connect with us

നടി ശരണ്യ ദുരിതജീവിതത്തിൽ

Actress

നടി ശരണ്യ ദുരിതജീവിതത്തിൽ

നടി ശരണ്യ ദുരിതജീവിതത്തിൽ

നടി ശരണ്യ ദുരിതജീവിതത്തിൽ

അര്‍ബുദബാധയെ തുടര്‍ന്ന് ശരണ്യക്ക് വീണ്ടും സര്‍ജറി

അര്‍ബുദബാധയെ തുടര്‍ന്ന് ശരണ്യക്ക് വീണ്ടും സര്‍ജറി നടത്തേണ്ടി വരികയാണെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഇത് ഏഴാമത്തെ തവണയാണ് ശരണ്യക്ക് സര്‍ജറി നടത്തേണ്ടി വരുന്നത്.

സാമൂഹ്യപ്രവര്‍ത്തകൻ സൂരജ് പാലക്കാരനാണ് ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. ഏഴ് മാസത്തിനു ശേഷം ഏഴാമത്തെ സർജറിക്കായി ശരണ്യ പോകുകയാണ് എന്ന് നടി സീമ ജി നായര്‍ പറയുന്നു.

വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് നടി കടന്നുപോകുന്നതെന്നും സുമനസ്സുകള്‍ സഹായിക്കണമെന്നും സൂരജ് അഭ്യര്‍ഥിക്കുന്നു……

സാധാരണ നടിമാർ തങ്ങളുടെ സ്വകാര്യ ജീവിതം പ്രേക്ഷകരിൽ നിന്നും മറച്ചു പിടിക്കാൻ ആഗ്രഹിക്കുമ്പോൾ ശരണ്യ വ്യത്യസ്തയായിരുന്നു..

വിദഗ്ധ ചികിത്സയ്ക്ക് ശേഷം തന്റെ നിലമെച്ചപ്പെട്ട വിവരം ശരണ്യ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

സൂരജ് പാലക്കാരന്റെ ഫേസ്ബുക്ക് വീഡിയോയില്‍ നിന്ന്

പല കലാകാരന്മാർക്കും അവരുടെ താരപ്രഭയിൽ കൂടെ നിൽക്കാൻ ഒരുപാട് പേര്‍ ഉണ്ടാകും. എന്നാൽ ഒരപകടം വന്നാലോ അസുഖം വന്നാലോ തിരിഞ്ഞുനോക്കാൻ പോലും പിന്നീട് ആരും വന്നെന്ന് വരില്ല. ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ ഞാൻ വിഡിയോയിൽ കാണിക്കാത്തതിന്റെ കാരണം പറയാം.

ഒരു കലാകാരൻ അല്ലെങ്കിൽ കലാകാരി തളർന്നുകിടക്കുന്ന അവസ്ഥ തീര്‍ത്തും പരിതാപകരമാണ്. ശരണ്യയുടെ അടുത്തുനിന്നും വിഡിയോ പോസ്റ്റ് ചെയ്യണമെന്നാണ് ഞാൻ ഉദേശിച്ചിരുന്നത്. എന്നാൽ അവർ ഒരു നടിയാണ്. ഈ കെടന്നകിടപ്പ് മറ്റുള്ളവരെ കാണിച്ച് സഹതാപംപറ്റാൻ ആ കുട്ടിക്ക് വിഷമമുണ്ട്.

സീമ ജി നായരുടെ വാക്കുകള്‍

ശരണ്യക്ക് ആറ് വര്‍ഷം മുമ്പ് ട്യൂമര്‍ വന്നിരുന്നു. അന്നൊക്കെ കലാകാരൻമാര്‍ സഹായിക്കുകയും ചെയ്‍തു. എന്നാല്‍ ഇപ്പോള്‍ ഓരോ വര്‍ഷവും ബ്രെയിൻ ട്യൂമര്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ വരുകയും, ഓരോ തവണയും ആശുപത്രിയിൽ എത്തി ഓപ്പറേഷൻ ചെയ്യുകയുമാണ്.

ഏഴ് മാസം മുമ്പാണ് അവസാനമായി ഓപ്പറേഷൻ നടത്തിയത്. അത് ആറാമത്തെ സർജറി ആയിരുന്നു. ഇപ്പോൾ ഏഴ് മാസത്തിനു ശേഷം ഏഴാമത്തെ സർജറിക്കായി ശരണ്യ പോകുകയാണ്.

ഇത് കുറച്ച് ക്രിട്ടിക്കൽ ആണ്. ഒരുവശം ഏകദേശം തളർന്നുപോകുന്ന അവസ്ഥയിലേയ്ക്ക് എത്തിയിരിക്കുന്നു. എന്നെപ്പോലെ കലാരംഗത്തുള്ള മറ്റുള്ളവർ ഓരോ ഓപ്പറേഷനും അവളെ സഹായിച്ചിട്ടുണ്ട്.

എന്നാൽ ഓരോ വർഷവും വരുന്ന ഈ അസുഖത്തിൽ എല്ലാവർക്കും സഹായിക്കാൻ പരിമിതികളുണ്ടാകും. അവളായിരുന്നു ആ കുടുംബത്തിന്റെ അത്താണി. അവളിലൂടെയാണ് ആ കുടുംബം കഴിഞ്ഞുപോയിരുന്നത്.

ചാക്കോ രണ്ടാമൻ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ വെള്ളിത്തിരയിലെത്തുന്നത്.. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാർച്ച് 12 എന്നിവ പ്രധാനചിത്രങ്ങൾ.

ആൻമരിയ കലിപ്പിലാണ് എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത് . സീരിയൽ രംഗത്തും വളരെ നല്ല കഥാപാത്രങ്ങളെ ശരണ്യ അവതരിപ്പിച്ചിട്ടുണ്ട്

More in Actress

Trending