നടി വിഷ്ണു പ്രിയയ്ക്ക് മാംഗല്യം!! നിര്‍മ്മാതാവും സംവിധായകനുമായ ഈസ്റ്റ്‌കോസ്റ്റ് വിജയന്റെ മകന്‍ വരൻ
By
Published on
പ്രമുഖ ചാനലില്‍ കൂട്ടിക്കല്‍ ജയചന്ദ്രനൊപ്പം അവതാരകയായിട്ടായിരുന്നു കലാരംഗത്തേക്കുള്ള വിഷ്ണുപ്രിയയുടെ അരങ്ങേറ്റം. പിന്നീട് കേരളോത്സവം എന്ന ചിത്രത്തില്‍ നായികയായി മലയാള സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചു. മലയാളം, തമിഴ് സിനിമകളില്‍ അഭിനയിച്ചു. ചെറിയ വേഷങ്ങളിലാണ് കൂടുതലുമെങ്കിലും മലയാളികള്‍ക്ക് പരിചിതമാണ് വിഷ്ണുപ്രിയയെ. കേരളത്തിലെ അറിയപ്പെടുന്ന ഡാന്‍സര്‍മാരില്‍ ഒരാളാണ് വിഷ്ണുപ്രിയ. വിവാഹം അറേഞ്ച്ഡ് മാര്യേജ് ആണെന്ന് വിഷ്ണുപ്രിയ പറഞ്ഞു.
നിര്‍മ്മാതാവും സംവിധായകനുമായ ഈസ്റ്റ്‌കോസ്റ്റ് വിജയന്റെ മകന്‍ വിനയ് ആണ് വരന്‍. വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു. ജൂണ്‍ 20 ന് ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്ററില്‍ വച്ചാണ് വിവാഹം. 29ന് തിരുവനന്തപുരത്ത് അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹവിരുന്നും നടക്കും.
Continue Reading
You may also like...
Related Topics:Featured
