Malayalam
നടി ആക്രമിക്കപ്പെട്ട ദിവസം ഞാനും മറ്റൊരു നടിയും ഇരയായ താരവും നമ്മുടെ സുഹൃത്തായ വേറൊരു നടിയുടെ വീട്ടിൽ വെച്ച് ഒരുമിച്ച് കാണാം ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞിരുന്നു.. പക്ഷെ സംഭവിച്ചത് മറ്റൊന്ന്!
നടി ആക്രമിക്കപ്പെട്ട ദിവസം ഞാനും മറ്റൊരു നടിയും ഇരയായ താരവും നമ്മുടെ സുഹൃത്തായ വേറൊരു നടിയുടെ വീട്ടിൽ വെച്ച് ഒരുമിച്ച് കാണാം ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞിരുന്നു.. പക്ഷെ സംഭവിച്ചത് മറ്റൊന്ന്!
അഭിപ്രായങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ പല നടിമാരും മേക്കപ്പ് ചെയ്യാൻ വിളിക്കാതെയായെന്ന് വെളിപ്പെടുത്തി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. 2017 ഫെബ്രുവരി 17നായിരുന്നു ഒരു സിനിമയുമായി ബന്ധപ്പെട്ട് കൊച്ചിയിലേക്കു വരികയായിരുന്ന നടി ആക്രമിക്കപ്പെട്ടത്. ഓടുന്ന വാഹനത്തിൽ വെച്ച് പൾസർ സുനിയാണ് നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയത്. കേസിൽ ദിലീപ് ഉൾപ്പെടെ 12 പ്രതികളാണ് ഉള്ളത്. കേസിന്റെ അനുബന്ധ കുറ്റപത്രത്തിലാണ് രഞ്ജു രഞ്ജിമാറിനെ സാക്ഷിയായി ഉൾപ്പെടുത്തിയത്. നടി കാവ്യ മാധവനും പൾസർ സുനിയും തമ്മിലുള്ള പരിചയത്തിന് രഞ്ജു സാക്ഷിയാണെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നത്. ഇപ്പോഴിതാ നടിയെ പിന്തുണച്ചതിന്റെ പേരിൽ താൻ സിനിമ മേഖലയിൽ നിന്നും മാറ്റി നിർത്തപ്പെട്ടിട്ടുണ്ടെന്ന് പറയുകയാണ് രഞ്ജു. നടിയെ പിന്തുണച്ചിരുന്ന താരങ്ങൾ പോലും തന്നെ പിന്തുണച്ചില്ലെന്ന് രഞ്ജു രഞ്ജിമാർ പറയുന്നു. ഇരയായ നടിയെ പിന്തുണച്ചവർ പോലും എന്നെ പിന്തുണക്കാൻ തയ്യാറായില്ല. ഞാൻ ആ നടിക്ക് വേണ്ടിയല്ലേ സംസാരിച്ചത് പിന്നെ ആ ഗ്രൂപ്പ് ഓഫ് ടീം എന്നെ എന്തിന് ഒഴിവാക്കിയെന്ന തോന്നൽ എനിക്കുണ്ടായി. ചിലപ്പോൾ ഈ സിനിമ താരങ്ങൾ അവളെ ജെനുവിനായിട്ടായിരിക്കില്ല പിന്തുണച്ചത്.
എന്റെ കണ്ണിൽ കണ്ട കാര്യമാണ് ഞാൻ പറഞ്ഞത്. അല്ലാതെ ഇത്രയും വലിയ കഥ രചിക്കാനൊന്നും എനിക്ക് അറിയില്ല. നടി ആക്രമിക്കപ്പെട്ട ദിവസം ഞാനും മറ്റൊരു നടിയും ഇരയായ താരവും നമ്മുടെ സുഹൃത്തായ വേറൊരു നടിയുടെ വീട്ടിൽ വെച്ച് ഒരുമിച്ച് കാണാം ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞിരുന്നു. എന്നാൽ എനിക്ക് മൈഗ്രെയ്ൻ ആയോണ്ട് ഞാൻ നേരേ വീട്ടിലേക്ക് വന്നു. അവൾ ആക്രമിക്കപ്പെടുന്ന സമയത്ത് എതിർ ദിശയിൽ എന്റെ വാഹനം പോകുന്നുണ്ടായിരുന്നു. നിനക്ക് എന്നെയൊന്ന് വിളിക്കാമായിരുന്നില്ലേയെന്ന് ഞാൻ ചോദിച്ചു. ശരിക്കും ആ സംഭവങ്ങൾ മാനസികമായി എന്നെ തളർത്തി.
പിറ്റേ ദിവസം മറ്റൊരു നടിയാണ് ഇത്തരത്തിൽ നടി ആക്രിക്കപ്പെട്ട സംഭവം എന്നോട് പറയുന്നത്. ശരിക്കും ഞാൻ ഷോക്കായി. എൻറെ ബോധ്യം ഞാൻ കോടതിയിൽ പറഞ്ഞിട്ടുണ്ട്. അറിയാവുന്ന കാര്യങ്ങളെല്ലാം വ്യക്തമായി പറഞ്ഞട്ടുണട്. ഈ അഭിമുഖത്തിന് ശേഷം എനിക്ക് വധഭീഷണി വന്നേക്കാം. എനിക്ക് പല തരത്തിലുള്ള വധഭീഷണികളും പലപ്പോഴും ഉണ്ടായിട്ടുണ്ട്. തട്ടിക്കളയും കൈവെട്ടി കളയും കണ്ണ് കുത്തിപൊട്ടിക്കുമെന്നൊക്കെ പറഞ്ഞാണ് ഭീഷണകൾ ഉണ്ടാകാറുള്ളത്. അത്തരം ഭീഷണി സന്ദേശം വരുമ്പോൾ ഞാൻ അവർക്ക് എന്റെ മേൽവിലാസം പറഞ്ഞുകൊടുക്കും. നിങ്ങൾ എന്റെ വീട്ടിലേക്ക് വരൂവെന്ന് പറയും.
