Connect with us

നടിയെ ആക്രമിച്ച കേസിൽ വമ്പൻ ട്വിസ്റ്റ്! ദിലീപിനെ രക്ഷിക്കാൻ കൂറുമാറിയത് സിദ്ദിഖും ഇടവേള ബാബുവും മറ്റ് 19 പേരും! താരങ്ങളുടെ ഞെട്ടിക്കുന്ന സാക്ഷിമൊഴി പുറത്ത്…

Malayalam

നടിയെ ആക്രമിച്ച കേസിൽ വമ്പൻ ട്വിസ്റ്റ്! ദിലീപിനെ രക്ഷിക്കാൻ കൂറുമാറിയത് സിദ്ദിഖും ഇടവേള ബാബുവും മറ്റ് 19 പേരും! താരങ്ങളുടെ ഞെട്ടിക്കുന്ന സാക്ഷിമൊഴി പുറത്ത്…

നടിയെ ആക്രമിച്ച കേസിൽ വമ്പൻ ട്വിസ്റ്റ്! ദിലീപിനെ രക്ഷിക്കാൻ കൂറുമാറിയത് സിദ്ദിഖും ഇടവേള ബാബുവും മറ്റ് 19 പേരും! താരങ്ങളുടെ ഞെട്ടിക്കുന്ന സാക്ഷിമൊഴി പുറത്ത്…

2017 ഫെബ്രുവരിയിലാണ് നടിക്കെതിരെ ആക്രമണമുണ്ടായത്. കൊച്ചിയിൽ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ വാഹനത്തെ അതിക്രമിച്ച് കയറിയ സംഘം താരത്തെ അക്രമിക്കുകയും അപകീർത്തികരമായി ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു . സംഭവവുമായി ബന്ധപ്പെട്ട് നടിയുടെ കാർ ഓടിച്ചിരുന്ന മാർട്ടിനെയും അതുപോലെ പൾസർ സുനി ദിലീപ് ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ അന്ന് ഇരയേയും വേട്ടക്കാരനെന്ന് ആരോപിക്കപ്പെട്ട ദിലീപിനെയും ഒരുപോലെ സംരക്ഷിക്കുമെന്ന വിചിത്ര നിലപാടുമായി ‘അമ്മ’ രംഗത്തെത്തിയിരുന്നു.

മാധ്യമപ്രവർത്തകർക്കുനേരെ ‘അമ്മ’ അംഗങ്ങൾ ആക്രോശിക്കുകയും ചെയ്തു.ഈ സംഭവത്തിൽ താരങ്ങളുടെ സംഘടനയോട് ജനമനസ്സുകളിൽ വിള്ളൽ വീഴ്ത്തുകയും, വൻ വിവാദത്തിനും, ചർച്ചയ്ക്കും തിരി കൊളുത്തുകയും ചെയ്തു. സിനിമാ രംഗത്ത് ഉളള നിരവധി പേർ നടിയെ ആക്രമിച്ച കേസില്‍ സാക്ഷി പട്ടികയില്‍ ഉണ്ട് . വിസ്താരത്തിനിടെ നടി ഭാമ, ബിന്ദു പണിക്കര്‍ അടക്കമുളളവര്‍ കൂറ് മാറിയത് പ്രോസിക്യൂഷന് തിരിച്ചടിയായിരുന്നു. ഏറ്റവും ഒടുവിൽ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനും ദിലീപിന്റെ ഡ്രൈവറും കൂറ് മാറി പ്രതിഭാഗത്തിനൊപ്പം ചേരുകയുണ്ടായി . ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വ്യക്തി വൈരാഗ്യം ഉളളതായി സിനിമാ രംഗത്തുളള പലരും വെളിപ്പെടുത്തിയിരുന്നു. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായ സംഭവം നേരത്തെ അന്വേഷണ സംഘത്തിന് മൊഴി കിട്ടിയിരുന്നു . താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ ക്യാമ്പ് കൊച്ചിയില്‍ വെച്ച് നടന്നപ്പോള്‍ ദിലീപും നടിയും തമ്മില്‍ തര്‍ക്കമുണ്ടായ സംഭവത്തിന് കാവ്യ അടക്കമുളള ചിലർ സാക്ഷിയായിരുന്നു എന്നാണ് മൊഴി ലഭിച്ചത്.

എന്നാലിപ്പോഴിതാ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയ പ്രമുഖ താരങ്ങളുടെ മൊഴികൾ പുറത്തു വരുകയാണ്. കോടതിയിൽ മൊഴി മാറ്റിയത് നടൻ സിദ്ദിഖ് ഉൾപ്പടെ 21 സാക്ഷികളാണ്. ബിന്ദു പണിക്കർ, ഭാമ, നാദിർഷ, ഇടവേള ബാബു എന്നിവരും കൂറുമാറി. പൊലീസിന് നൽകിയ മൊഴി കോടതിയിൽ മാറ്റി പറയുകയായിരുന്നു. കേസിൽ നിർണായകമാകേണ്ടിയിരുന്ന മൊഴികളാണ് സംഘം മാറ്റിപ്പറഞ്ഞത്. സിദ്ദിഖ് ഉൾപ്പെടെ മൊഴിമാറ്റിയത് എട്ടാം പ്രതി ദിലീപിന് അനുകൂലമായി. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പൂർവ്വ വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് എഎംഎംഎ മുൻ ജനറൽ സെക്രട്ടറി കൂടിയായ സിദ്ദിഖ് പൊലീസിന് മൊഴി നൽകിയിരുന്നു. കൊച്ചിയിലെ എഎംഎംഎ റിഹേഴ്‌സിൽ ക്യാമ്പിൽ ദിലീപ് ഈ കാര്യം തന്നോട് പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയെ നേരിൽ കണ്ടാൽ തല്ലുമെന്നും ദിലീപ് പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് താൻ ശ്രമിച്ചു. ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചിരുന്നുവെന്നും സിദ്ദിഖ് മൊഴി നൽകിയിരുന്നു. എന്നാൽ പിന്നീട് സിദ്ദിഖ് കൂറുമാറിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയായിരുന്നു. ‘ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പൂർവ്വ വൈരാഗ്യം ഉണ്ടായിരുന്നു. അവൾ എന്റെ കുടുംബം തകർത്തവളാണ്, ആക്രമിക്കപ്പെട്ട നടിയെ താൻ പച്ചയ്ക്ക് കത്തിക്കുമെന്ന് ദിലീപ് പറഞ്ഞു.’ എന്ന് നടി ഭാമ പൊലീസിന് മൊഴി നൽകിയിരുന്നുവെങ്കിലും പിന്നീട് കോടതിയിൽ മൊഴി മാറ്റി. നടി ബിന്ദു പണിക്കരും പൊലീസിൽ പറഞ്ഞ മൊഴി മാറ്റി പറഞ്ഞിരുന്നു. കാവ്യമാധവൻ കരഞ്ഞു എന്നതുൾപ്പെടെ ബിന്ദു പണിക്കർ പറയുന്നു. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പൂര്‍വ്വ വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് പറഞ്ഞ ബിന്ദു പണിക്കർ കൊച്ചിയിലെ എഎംഎംഎ റിഹേഴ്‌സില്‍ ക്യാമ്പിലെ സംഭവങ്ങള്‍ വിശദീകരിച്ചിരുന്നു.

പിന്നീട് ബിന്ദു പണിക്കര്‍ കോടതിയില്‍ സാക്ഷിമൊഴി മാറ്റി പറഞ്ഞു. ബിന്ദു പണിക്കര്‍ കൂറുമാറിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തന്റെ റോളുകൾ ഒഴിവാക്കുന്നതായി ആക്രമിക്കപ്പെട്ട നടി പരാതി പറഞ്ഞിരുന്നുവെന്നും. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം ഉണ്ടായിരുന്നു എന്നുമാണ് ഇടവേള ബാബു പൊലീസിൽ നൽകിയ മൊഴി. പ്രധാന പ്രതികളായ പൾസർ സുനി, വിഷ്ണു എന്നിവർ വിളിച്ചിരുന്നുവെന്നാണ് നാദിർഷ നൽകിയ മൊഴി. ജയിലിനകത്ത് നിന്നാണ് പൾസർ സുനി നാദിർഷയെ വിളിച്ചത്. എന്നാല്‍ ഇദ്ദേഹവും കോടതിയിലെത്തിയപ്പോൾ മൊഴി മാറ്റുകയായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending