Connect with us

ധനുഷ് വില്ലനായി !! വിവാഹനിശ്ചയ ദിവസം പൊതുവേദിയിൽ തമ്മിലടി.. കോടികൾ അമ്മാനമാടുന്ന തൃഷ അവിവാഹിതയായി തുടരാൻ കാരണം ഇതാണ്

Malayalam

ധനുഷ് വില്ലനായി !! വിവാഹനിശ്ചയ ദിവസം പൊതുവേദിയിൽ തമ്മിലടി.. കോടികൾ അമ്മാനമാടുന്ന തൃഷ അവിവാഹിതയായി തുടരാൻ കാരണം ഇതാണ്

ധനുഷ് വില്ലനായി !! വിവാഹനിശ്ചയ ദിവസം പൊതുവേദിയിൽ തമ്മിലടി.. കോടികൾ അമ്മാനമാടുന്ന തൃഷ അവിവാഹിതയായി തുടരാൻ കാരണം ഇതാണ്

നിലവിൽ ഏറ്റവും മികച്ച സിനികളുള്ള തെന്നിന്ത്യൻ നടിയാരാണെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഒത്തരമേയുള്ളു തൃഷ കൃഷ്ണൻ. കഴിഞ്ഞ 20 വർഷത്തോളമായി തെന്നിന്ത്യയുടെ മനം കവർന്ന് തൃഷ കൃഷ്ണൻ അഭിനയത്തിൽ സജീവമാണ്. പ്രായം കൂടുന്തോറും സൗന്ദര്യവും അഭിനയവും മികച്ചതാകുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് തൃഷ. പൊന്നിയിൻ സെൽവനിലെ കുന്തവൈ എന്ന കഥാപാത്രമായി തൃഷ എത്തിയപ്പോൾ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ലിയോയും നാൽപ്പതാം വയസിലും നായിക എന്ന ലേബലിൽ തിളങ്ങി നിൽക്കാൻ തൃഷയെ സഹായിച്ചിട്ടുണ്ട്. അവിവാഹിതയായ തൃഷയ്ക്ക് സിനിമാ ഓഫറുകൾ വർധിച്ചതോടെ നടിയുടെ സമ്പത്തും വർധിക്കുകയാണ്. എന്നാൽ നാൽപതുകാരിയായ തൃഷ ഇപ്പോഴും അവിവാഹിതയാണ്. വിവാഹബത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും നടി ഒഴിഞ്ഞ് മാറാറാണ് പതിവ്. വിവാഹം ചെയ്ത് പിന്നീട് ഡിവോഴ്സ് നേടാൻ തനിക്ക് താൽപര്യമില്ലെന്നും വിവാഹം നടന്നില്ലെങ്കിൽ അത് കാര്യമാക്കുന്നില്ലെന്നും താരം നേരത്തെ പറഞ്ഞിട്ടുണ്ട്. മുമ്പൊരിക്കൽ നടി വിവാഹത്തിന്റെ വക്കിലെത്തിയിരുന്നു. വിവാഹ നിശ്ചയം നടന്നെങ്കിലും തൃഷ ബന്ധത്തിൽ നിന്ന് പിന്മാറുകയാണുണ്ടായത്. വ്യവസായി വരുൺ മന്യനെയാണ് തൃഷ വിവാഹം ചെയ്യാനിരുന്നത്. വിവാഹനിശ്ചയത്തിന് ശേഷം പരസ്പരം ഒത്ത് പോകാൻ പറ്റില്ലെന്ന് മനസിലാക്കിയ ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു. അന്ന് വന്ന റിപ്പോർട്ടുകൾ പ്രകാരം വിവാഹ നിശ്ചയ ദിവസം തന്നെ ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. തൃഷയുടെ സിനിമാ കരിയറിനോട് വരുണിന്റെ കുടുംബത്തിന് താൽപര്യം ഉണ്ടായിരുന്നില്ല.

വിവാഹശേഷം അഭിനയ രം​ഗം വിടാൻ തൃഷയ്ക്ക് താൽപര്യവുമുണ്ടായിരുന്നില്ല. മറ്റ് ചില വിഷയങ്ങളിൽ എൻ​ഗേജ്മെന്റ് ദിവസം ഇവർക്കിടയിൽ വാക്കേറ്റമുണ്ടായി. തമിഴ് നടൻ ധനുഷും വരുൺ മന്യനും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ തൃഷയുടെ അടുത്ത സുഹൃത്താണ് ധനുഷ്. എൻ​ഗേജ്മെന്റ് പാർ‌ട്ടിക്ക് തൃഷ ധനുഷിനെ ക്ഷണിച്ചത് വരുണിന് ഇഷ്ടമായില്ല. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായി. ധനുഷിനെ പാർട്ടിക്ക് ക്ഷണിച്ചത് വരുൺ ചോദ്യം ചെയ്തു. സുഹൃത്തായ ധനുഷിനെ തനിക്ക് ക്ഷണിച്ചവരുടെ കൂട്ടത്തിൽ നിന്നും ഒഴിവാക്കാൻ പറ്റില്ലെന്ന് തൃഷ പറഞ്ഞു. ഈ വഴക്കിനിടെ വരുണിന്റെ പിതാവ് ഇടപെടാൻ‍ ശ്രമിച്ചു. ഇതിലിടപെടേണ്ടെന്ന് തൃഷ ഇദ്ദേഹത്തോട് പറയുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം തൃഷയെ നിയന്ത്രിക്കാൻ വരുൺ മന്യൻ എപ്പോഴും ശ്രമിച്ചിരുന്നു. ഒരു തരത്തിലും ഒത്ത് പോകാൻ പറ്റില്ലെന്ന് മനസിലായതോടെ രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. പിന്നീടൊരു വിവാഹത്തിന് തൃഷ തയ്യാറായിട്ടില്ല. വിവാഹം ചെയ്യാത്തതിനെക്കുറിച്ച് തൃഷ മുമ്പൊരു അഭിമുഖത്തിൽ തുറന്ന് സംസാരിച്ചി‌‌ട്ടുണ്ട്. തനിക്കറിയാവുന്ന എത്രയോ പേർ വിവാഹ ജീവിതത്തിൽ സന്തോഷത്തില്ല. കുടുംബത്തിനും കുട്ടികൾക്കും വേണ്ടിയാണ് അവർ ബന്ധത്തിൽ നിൽക്കുന്നത്. അങ്ങനെയൊരു വിവാഹം തനിക്ക് വേണ്ടെന്ന് തൃഷ വ്യക്തമാക്കി. പങ്കാളിയില്ലെങ്കിലും സിനിമാ രംഗത്ത് നിന്നും തൃഷ സാമ്പാദിച്ചത് കോടികളാണ്. 82 കോടി രൂപയാണ് നടിയുടെ ആസ്തിയെന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിൽ റാം, ഐഡന്റിറ്റി എന്നീ സിനിമകളാണ് തൃഷയുടേതായി പുറത്തിറങ്ങാനുള്ളത്.

ഒരു ചിത്രത്തിന് 5 കോടി രൂപയാണ് ത‍ൃഷ കൈപ്പറ്റുന്നത്. നടിയുടെ ആസ്തി ഏകദേശം 85 മുതൽ 100 കോടി രൂപ വരെയാണെന്നാണ് പറയപ്പെടുന്നത്. സിനിമകൾക്ക് പുറമെ പരസ്യങ്ങളിലും അഭിനയിച്ച് കോടിക്കണക്കിന് രൂപയാണ് തൃഷ സമ്പാദിക്കുന്നത്. പരസ്യങ്ങളിൽ അഭിനയിച്ച് മാത്രം പ്രതിവർഷം 10 കോടി രൂപ സമ്പാദിക്കുന്നുണ്ട്. തൃഷയ്ക്ക് ചെന്നൈയിലും ഹൈദരാബാദിലുമായി വീടുണ്ട്. ഏഴ് കോടി രൂപയാണ് ചെന്നൈയിലെ ആഡംബര വീടിൻ്റെ വില. അതുപോലെ ഹൈദരാബാദിൽ ആറുകോടി രൂപ ചെലവിൽ ഒരു വീട് നിർമിച്ചിട്ടുണ്ട്. ഈ വീട്ടിൽ എല്ലാ സൗകര്യങ്ങളുമുണ്ട്. നായയും പൂച്ചയും ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ വളർത്തുന്നതിലും താൽപര്യമുള്ള തൃഷ തൻ്റെ വീട്ടിൽ പ്രത്യേകം സ്ഥലം തന്റെ പെറ്റ്സിനായി നീക്കിവച്ചിരിക്കുകയാണ്. ബിഎംഡബ്ല്യു റീഗൽ, മെഴ്‌സിഡസ് ബെൻസ് എസ് ക്ലാസ്, ബിഎംഡബ്ല്യു 5 സീരീസ്, റേഞ്ച് റോവർ ഇവോക്ക് തുടങ്ങിയ ആഡംബര കാറുകളും തൃഷയുടെ കൈവശമുണ്ട്.

More in Malayalam

Trending