Connect with us

ദൈവത്തിന്റെ ഇടപെടൽ..കോടതിയിൽ സുനി ഓടിയെത്തി!!! മാസായി ബൈജുപൗലോസ്‌.. ദിവസങ്ങൾക്കുള്ളിൽ ആ സത്യം പുറത്ത്

Malayalam

ദൈവത്തിന്റെ ഇടപെടൽ..കോടതിയിൽ സുനി ഓടിയെത്തി!!! മാസായി ബൈജുപൗലോസ്‌.. ദിവസങ്ങൾക്കുള്ളിൽ ആ സത്യം പുറത്ത്

ദൈവത്തിന്റെ ഇടപെടൽ..കോടതിയിൽ സുനി ഓടിയെത്തി!!! മാസായി ബൈജുപൗലോസ്‌.. ദിവസങ്ങൾക്കുള്ളിൽ ആ സത്യം പുറത്ത്

നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷി വിസ്താരം അന്തിമഘട്ടത്തിൽ എത്തിനിൽക്കുകയാണ്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം കഴിഞ്ഞ ദിവസം തുടങ്ങി. ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ വിസ്താരമാണ് തുടങ്ങിയത്. അടുത്ത ദിവസവും വിസ്താരം തുടരും. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ്‌ കേസ് വിചാരണ ചെയ്യുന്നത്. കേസിലെ ഒന്നാം പ്രതി പൾസർ സുനി കേസ് പരിഗണിച്ചപ്പോൾ ഹാജരായിരുന്നു. കേസിലെ അവസാന സാക്ഷിയായാണ് ബൈജു പൗലോസിനെ വിസ്തരിക്കുന്നത്. 2021ൽ ബൈജു പൗലോസിനെ വിസതരിക്കാനിരിക്കെയാണ് ബാലചന്ദ്രകുമാർ കേസിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയത്. പിന്നാലെ നിർണായക തെളിവുകളും പുറത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണമുണ്ടായത്. ഈ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് വിസ്താരം.

കേസിൽ ഇതുവരെ വിസ്തരിച്ചത് 260 പേരെയാണ്. കൂടുതൽ ദിവസം വിസ്തരിച്ചത് ബാലചന്ദ്രകുമാറിനെയും. 40 ദിവസമാണ് ബാലചന്ദ്രകുമാറിനെ വിസ്തരിച്ചത്. ഇതിൽ 37 ദിവസവും വിസ്തരിച്ചത് പ്രതിഭാഗമാണ്. മാർച്ച് 31നകം വിചാരണ പൂർത്തിയാക്കാനാണ് സുപ്രീംകോടതിയുടെ നിർദേശം. ബൈജു പൗലോസിന്റെ വിസ്താരം കഴിഞ്ഞാൽ മറ്റ് വാദമുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും. നിലവിൽ മാർച്ച് 31-നകം നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ പൂർത്തിയാക്കണമെന്ന നിർദേശമാണ് സുപ്രീം കോടതി വിചാരണ കോടതിയെ അറിയിച്ചിരിക്കുന്നത്. 31നകം തന്നെ വിചാരണ പൂർത്തിയാക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് പ്രോസിക്യൂഷനും കോടതിയും.

അതേസമയം നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ക്രൈംബ്രാഞ്ച്‌ നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. ദിലീപ്‌ ജാമ്യവ്യവസ്‌ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണു ക്രൈംബ്രാഞ്ചിന്റെ പരാതി.സർക്കാർ അതിശക്തമായി തന്നെ ദിലീപിനെതിരെ തെളിവുകൾ നിരത്തിയാണ് വാദിക്കുന്നത്. കേസിൽ ആദ്യം ഉണ്ടായിരുന്ന പല സാക്ഷികളും കൂറുമാറിയിരുന്നു. ഇതിനൊക്കെ പിന്നിൽ കേസിൽ എട്ടാം പ്രതി ദിലീപ് തന്നെയാണ് എന്നാണ് പ്രോസികൂഷൻ വാദം. കേസിൽ ദിലീപിന് ജാമ്യം നൽകിയപ്പോൾ തെളിവു നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ഹൈക്കോടതി വ്യവസ്ഥ വച്ചിരുന്നു. എന്നാൽ ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവു നശിപ്പിച്ചതിനും തുടരന്വേഷണത്തിൽ തെളിവു ലഭിച്ചെന്നായിരുന്നു ഹർജി.

അതേസമയം ദിവസങ്ങൾക്ക് മുൻപാണ് കേസിൽ, തന്നെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ നീതിപൂർവകമായ അന്വേഷണം വേണമെന്നും പരിശോധിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണിന്റെ ഉടമയെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് വിചാരണക്കോടതിയ്ക്ക് നടി കത്ത് നൽകിയത്. ഒരു വിവോ ഫോണിൽ കാർഡ് ഇട്ട് ദൃശ്യങ്ങൾ കണ്ടതായി പരിശോധനാ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ ഫോൺ ആരുടേതാണെന്ന് കണ്ടെത്തണം. ദൃശ്യങ്ങൾ പുറത്ത് പോകാതെ മുൻകരുതൽ വേണം. ദൃശ്യങ്ങൾ ചോർന്നാൽ ജീവിതം പ്രതിസന്ധിയിലാകുമെന്നും കത്തിൽ പറയുന്നു. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് പരിശോധിച്ചതിൽ ഒരുമാസത്തിനകം വിശദമായ അന്വേഷണം നടത്താൻ വിചാരണക്കോടതിക്ക് ഹൈക്കോടതി ഡിസംബർ ഏഴിന് നിർദ്ദേശം നൽകിയിരുന്നു. പോലീസ് അടക്കമുള്ള ഏജൻസികളുടെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിജീവിതയ്ക്ക് പറയാനുള്ള കാര്യങ്ങൾ രേഖാമൂലം നൽകാമെന്നും ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗ്ഗീസിന് കത്ത് നൽകിയത്.

മുമ്പ് മെമ്മറി കാർഡ് പരിശോധനയിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോടതിയിൽ സൂക്ഷിച്ച മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അനധികൃതമായി കണ്ടിട്ടുണ്ടെന്നും അവ പകര്‍ത്തിയിട്ടുണ്ടെന്നും കൈമാറ്റം ചെയ്തിട്ടുണ്ടെന്നുമായിരുന്നു അതിജീവിത കോടതയിൽ ഉന്നയിച്ച വാദം. തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റം വന്നതായി കണ്ടതിനെത്തുടർന്നാണ് അതിജീവിത അന്വേഷണം ആവശ്യപ്പെട്ടത്. 2018 ജനുവരി ഒന്‍പത് രാത്രി 9.58 നാണ് കാർഡ് ആദ്യമായി തുറന്നത്. അന്ന് വിന്റോസ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള കമ്പ്യൂട്ടറുമായി കാർഡ് ബന്ധിപ്പിച്ചു. ഈ സമയം രണ്ട് ഫയലുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. രണ്ടാമതായി തുറക്കുന്നത് അതേ വർഷം ഡിസംബര്‍ 13-ന് രാത്രി 10.58 നാണ്. 2021 ജൂലായ് 19-ന് പകല്‍ 12.19 നും 12.54 നുമാണ് മൂന്നാമതായി കാർഡ് തുറന്നതായി കണ്ടെത്തിയിട്ടുണ്ട്. ജുലൈ 19 ന് പ്രതിയുടെ അഭിഭാഷകന് വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി അനുമതി നൽകിയിരുന്നു. എന്നാൽ 12.19നും 12.54നും ഇടയിൽ പ്രതിയുടെ അഭിഭാഷകൻ വിഡിയോ കണ്ടിട്ടില്ലെന്ന് പ്രോസിക്യൂഷൻ കണ്ടെത്തിയിട്ടുണ്ട്.

വിവോ ഫോണിൽ കാർഡ് ഇട്ടപ്പോൾ 34 ഓളം ഫയലുകളോ ഫോൾഡറുകളോ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. സാധാരണ നിലയിൽ 2 മിനിറ്റ് മതി മെമ്മറി കാർഡ് കോപ്പി ചെയ്യാൻ എന്നാൽ 35 മിനിറ്റോളമാണ് ഈ മെമ്മറി കാർഡ് ഫോണിൽ ഉണ്ടായിരുന്നതെന്നും പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇക്കാര്യത്തിൽ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിച്ചപ്പോൾ കടുത്ത എതിർപ്പായിരുന്നു ദിലീപ് കോടതിയിൽ ഉയർത്തിയിരുന്നത്. കേസ് അന്വേഷണം നീട്ടാനുള്ള നീക്കമാണ് നടിയുടേത് എന്നായിരുന്നു ദിലീപിന്റെ വാദം. എന്നാൽ ഇതിനെ കടുത്ത ഭാഷയിലാണ് ഹൈക്കോടതി വിമർശിച്ചത്. തുടർന്ന് ഹർജി തള്ളണമെന്ന ദിലീപിന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു അന്വേഷണത്തിന് നിർദ്ദേശിച്ച് കൊണ്ടുള്ള ഹൈക്കോടതി ഇടപെട്ടത്.

More in Malayalam

Trending