Connect with us

ദിവസേനയുള്ള ശീലങ്ങളില്‍ ഒരു കരുതല്‍ സൂക്ഷിച്ചാല്‍ തന്നെ അഴകുറ്റ മുടി സ്വന്തമാക്കാം

Health

ദിവസേനയുള്ള ശീലങ്ങളില്‍ ഒരു കരുതല്‍ സൂക്ഷിച്ചാല്‍ തന്നെ അഴകുറ്റ മുടി സ്വന്തമാക്കാം

ദിവസേനയുള്ള ശീലങ്ങളില്‍ ഒരു കരുതല്‍ സൂക്ഷിച്ചാല്‍ തന്നെ അഴകുറ്റ മുടി സ്വന്തമാക്കാം

മുടിയുടെ അഴകിനും കരുത്തിനും പിന്നില്‍ ഒരുപാട് ഘടകങ്ങളുണ്ട്. നമ്മുടെ ശ്രദ്ധ ഒട്ടുമെത്താത്ത പല കാര്യങ്ങളുമാണ് മുടിയുടെ ആരോഗ്യം നിര്‍ണ്ണയിക്കുന്നത്. ദിവസേനയുള്ള ശീലങ്ങളില്‍ ഒരു കരുതല്‍ സൂക്ഷിച്ചാല്‍ തന്നെ അഴകുറ്റ മുടി സ്വന്തമാക്കാം.

ജോലി ചെയ്യുന്നവരോ പഠിക്കുന്നവരോ ആണെങ്കില്‍ ദിവസവും രാവിലെ തന്നെ ഒരു കുളി പാസാക്കുന്നതാണ് നമ്മുടെ പതിവ്. ഉന്മേഷത്തിനും ദിവസം മുഴുവന്‍ ഉണര്‍ന്നിരിക്കാനുമാണ് നമ്മളിത് ചെയ്യുന്നത്. എന്നാല്‍ എപ്പോഴുമുള്ള കുളി മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ഹെയര്‍ സ്‌പെഷ്യലിസ്റ്റുകള്‍ പറയുന്നത്. ഇത് മുടിയുടെ തനതായ ഭംഗിയും, ഘടനയും നഷ്ടപ്പെടുത്തുമത്രേ!

രണ്ട് ദിവസത്തിലോ, മൂന്ന് ദിവസത്തിലോ ഒരിക്കല്‍ മുടി കഴുകിയാല്‍ മതിയെന്നാണ് ഇവര്‍ പറയുന്നത്. പുറത്തുപോകുമ്പോള്‍ കാറ്റോ പൊടിയോ കൊള്ളാത്ത രീതിയില്‍ മുടി കെട്ടിവയ്ക്കാനോ മൂടിവയ്ക്കാനോ കരുതണം. അഴുക്ക് മുടിയില്‍ പിടിക്കാതിരിക്കാന്‍ ഇത് സഹായിക്കും. അങ്ങനെയാകുമ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം മുടി കഴുകിയാല്‍ മതിയാകും.

മുടി കഴുകാന്‍ ഒരിക്കലും നല്ല ചൂടുള്ള വെള്ളമുപയോഗിക്കരുതെന്നും ഹെയര്‍ സ്‌പെഷ്യലിസ്റ്റുകള്‍ നിര്‍ദേശിക്കുന്നു. നല്ല ചൂടുള്ള വെള്ളമുപയോഗിച്ച് മുടി കഴുകുമ്പോള്‍ മുടി പൊട്ടിപ്പോകാനും മുടിയില്‍ പ്രകൃത്യാ അടങ്ങിയിട്ടുള്ള എണ്ണ മുഴുവന്‍ നഷ്ടപ്പെടുത്തി അതിനെ വരണ്ടതാക്കാനുമുള്ള സാധ്യതയുണ്ട്. ചൂടുവെള്ളം വേണമെന്നുണ്ടെങ്കില്‍ ഇളം ചൂടുള്ള വെള്ളം, അതായത് ശരീര താപനിലയെക്കാള്‍ താഴ്ന്ന അളവിലുള്ള വെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത് മുടിക്ക് മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുകയില്ല. എന്നും മുടി കഴുകിയേ പറ്റൂ എന്ന് നിര്‍ബന്ധമുള്ളവരാണെങ്കില്‍ മുടി കഴുകിയ ശേഷം മുഴുവനായി ഉണക്കാന്‍ ശ്രദ്ധിക്കണം. തോര്‍ത്തുമ്പോഴും ഒന്ന് കരുതുക. നന്നായി അമര്‍ത്തി തോര്‍ത്തരുത്. അല്‍പം മയത്തില്‍, സമയമെടുത്ത് തോര്‍ത്തി ഉണക്കാന്‍ ശ്രമിക്കുക. ഇനി, കഴുകി തോര്‍ത്തിയ ഉടന്‍ മുടി ചീകാന്‍ നോക്കരുത്. ഇത് മുടി പൊട്ടിപ്പോകാനിടയാക്കും. കഴിയുമെങ്കില്‍ മുടി മുഴുവനായി ഉണങ്ങിയ ശേഷം മാത്രം ചീകുക. അതിന് കഴിയാത്ത പക്ഷം തോര്‍ത്തിയ ശേഷം വിരലുകള്‍ കൊണ്ടോ ഇഴയകല്‍ച്ചയുള്ള കട്ടിയുള്ള ചീപ്പ് കൊണ്ടോ മുടി കോതി വിടര്‍ത്താം.

നനഞ്ഞിരിക്കുമ്പോള്‍ അല്ലെങ്കിലും മുടി ചീകുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്ലാസ്റ്റിക് പല്ലുകളുള്ള ചീപ്പ് പൊതുവേ മുടിക്ക് നല്ലതല്ല. ഇഴയകന്ന മരത്തിന്റെയോ മറ്റോ ചീപ്പ് ലഭിക്കുമെങ്കില്‍ അതാണ് ഏറ്റവും നല്ലത്. മുടി ചീകുമ്പോള്‍, താഴെ നിന്ന് ചീകിത്തുടങ്ങണം.

കെട്ടുപിണഞ്ഞോ, ഊരിവീണോ താഴെ കുടുങ്ങിക്കിടക്കുന്നുണ്ടാകാം, ഇത് ആദ്യമേ നീക്കം ചെയ്യാനാണ് ഇത്തരത്തില്‍ ചീകുന്നത്. ശേഷം തലയോട്ടി മുതല്‍ താഴേക്ക് ചീകാവുന്നതാണ്. അതുപോലെ തന്നെ ഷാമ്പൂ, കണ്ടീഷ്ണര്‍ എന്നിവയുടെ ഉപയോഗങ്ങളും പരമാവധി കുറയ്ക്കാം. താളിയോ, മുട്ടയോ, തൈരോ ഒക്കെ പകരം ഉപയോഗിക്കാവുന്നതാണ്. മിക്കവാറും വെറുതെ വെള്ളത്തില്‍ നന്നായി കഴുകുന്നത് തന്നെയാണ് മുടിക്ക് ആരോഗ്യകരം. കാച്ചിയ എണ്ണ ശീലമാക്കുന്നതും നല്ലത് തന്നെ.

Continue Reading
You may also like...

More in Health

Trending