Malayalam
“തോറ്റുതുന്നം പാടി വന്നിരിക്കുന്നു നിങ്ങടെ മോൻ”;ഫൈനൽ ഫൈവിൽ എത്തിയില്ല; പ്രവചനങ്ങൾ പൊളിഞ്ഞു; പിന്നിലെ സംഭവം വെളിപ്പെടുത്തി ആദ്യമായി കിടിലം ഫിറോസ് !
“തോറ്റുതുന്നം പാടി വന്നിരിക്കുന്നു നിങ്ങടെ മോൻ”;ഫൈനൽ ഫൈവിൽ എത്തിയില്ല; പ്രവചനങ്ങൾ പൊളിഞ്ഞു; പിന്നിലെ സംഭവം വെളിപ്പെടുത്തി ആദ്യമായി കിടിലം ഫിറോസ് !
ബിഗ് ബോസ് മലയാളം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലെയുടെ സംപ്രേഷണം ഇന്നാണ് ഏഷ്യാനെറ്റില്‍ എത്തുന്നത്. അതിനുവേണ്ടി കാത്തിരിക്കുകയാണ് ആരാധകരിപ്പോൾ. ബിഗ് ബോസ് ഫിനാലെ സാധാരണ ലൈവ് സംപ്രേക്ഷണമാണെങ്കില്‍ ഇക്കുറി അത് റെക്കോര്‍ഡഡ് സംപ്രേക്ഷണമാണ്. ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ 24ന് ഫിനാലെയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. വിജയികള്‍ ആരൊക്കെയെന്ന വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചെങ്കിലും അണിയറക്കാരുടെ ഭാഗത്തുനിന്ന് അതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
ഇതിനിടയിൽ ഫിനാലെ ചിത്രീകരണത്തിനുശേഷം ആദ്യമായി കിടിലം ഫിറോസിന്റെ അഭിമുഖം മെട്രോമാറ്റിനി ചാനലിലൂടെ എത്തിയിരിക്കുകയാണ്. ബിഗ് ബോസിനെ പരസ്യമായി വിമർശിക്കാനുള്ള തന്റേടം കാണിച്ച ആദ്യ വ്യക്തിയായിരിക്കുകയാണ് ഇപ്പോൾ കിടിലം ഫിറോസ്. പൊതുവെ, കിടിലം ഫിറോസ് ഫാൻസ് പേജുകളിൽ ഉന്നത വ്യക്തികൾ വരെ ബിഗ് ബോസ് ഷോയുടെ കള്ളങ്ങൾ വെളിപ്പെടുത്തുകയുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ കിടിലം ഫിറോസ് തന്നെ തുറന്നടിച്ചിരിക്കുകയാണ്.
തുടക്കം തന്നെ തോറ്റു തുന്നം പാടി വന്നിരിക്കുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റ് യാതൊരു വിഷമങ്ങളും കൂടാതെ തന്നെ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്യുകയുണ്ടായി. ഇപ്പോൾ അഭിമുഖത്തിലും രസകരമായി അദ്ദേഹം തോൽവിയെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇതിനു പിന്നിൽ വലിയ സ്ട്രാറ്റജി ഉണ്ടെന്നും കിടിലം ഫിറോസ് പറയുന്നുണ്ട്. പൂർണ്ണമായ അഭിമുഖം കാണാം വീഡിയോയിലൂടെ….
about kidilam firoz exclusive interview