Uncategorized
തൃശൂർ എടുത്തു’.. അച്ഛന്റെ വിജയം ഹൃദയം കൊണ്ട് സ്വീകരിച്ചു കഴിഞ്ഞു! വിജയത്തിൽ മകൻ മാധവ് സുരേഷിന്റെ പ്രതികരണം ഇങ്ങനെ..
തൃശൂർ എടുത്തു’.. അച്ഛന്റെ വിജയം ഹൃദയം കൊണ്ട് സ്വീകരിച്ചു കഴിഞ്ഞു! വിജയത്തിൽ മകൻ മാധവ് സുരേഷിന്റെ പ്രതികരണം ഇങ്ങനെ..
നടൻ സുരേഷ് ഗോപിയുടെ മക്കളിൽ ആൺകുട്ടികൾ രണ്ടുപേരും ചലച്ചിത്ര നടന്മാരാണ്. മൂത്തമകൻ ഗോകുൽ സുരേഷിന് പിന്നാലെ ഇളയപുത്രൻ മാധവ് സുരേഷും മലയാള സിനിമയിൽ ചുവടുറപ്പിച്ചു കഴിഞ്ഞു. ‘വരനെ ആവശ്യമുണ്ട്’ എന്ന സുരേഷ് ഗോപി ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തിയ മാധവ് സുരേഷ് ‘കുമ്മാട്ടിക്കളി’ എന്ന സിനിമയിൽ നായകനടനായി അരങ്ങേറ്റം ആരംഭിക്കുന്നു. കഴിഞ്ഞ ദിവസം തൃശൂർ ലോക്സഭാ മണ്ഡലത്തിൽ വമ്പൻ മാർജിനിൽ സുരേഷ് ഗോപി നേടിയ വിജയത്തിന്റെ ആഘോഷം അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ആരംഭിച്ചിരുന്നു. ഭാര്യ രാധികയും മക്കളും മരുമകൻ ശ്രേയസും ഈ സമയം വീട്ടിൽ ഉണ്ടായിരുന്നു. വീട്ടിൽ അഭിനന്ദനം അറിയിക്കാൻ എത്തിയവരെയും മാധ്യമപ്രവർത്തകരെയും മധുരം നൽകിയാണ് സുരേഷ് ഗോപിയും കുടുംബവും സ്വീകരിച്ചത്.
കേരളത്തിൽ ആദ്യമായി ലോക്സഭാ സീറ്റിലേക്ക് ബി.ജെ.പി. അക്കൗണ്ട് ആരംഭിച്ചത് സുരേഷ് ഗോപിയിലൂടെയാണ്. മൂത്ത മകൻ ഗോകുലിനെ പോലെത്തന്നെ അച്ഛനെ പരസ്യമായി പിന്തുണയ്ക്കുന്നതിൽ തെല്ലും വിമുഖത കാട്ടാത്ത മകനാണ് മാധവ്. അച്ഛനെതിരെ സമൂഹത്തിൽ ആക്രമണം നടക്കുമ്പോഴും തന്റെ 99 പ്രശ്നങ്ങൾക്കുമുള്ള ഏക പരിഹാരമാണ് അച്ഛൻ എന്നായിരുന്നു മാധവ് സുരേഷ് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം അച്ഛൻ തിരുത്തിക്കുറിച്ച ചരിത്രപരമായ വിജയത്തിലും മാധവ് സുരേഷിന് ചിലത് പറയാനുണ്ടായിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ മാധവ് അത് പ്രകടമാക്കുകയും ചെയ്തു. 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് സുരേഷ് ഗോപി വിജയം സ്വന്തമാക്കിയത്. തുടക്കം മുതലേ കൃത്യമായ ലീഡ് നേടിയിരുന്ന സുരേഷ് ഗോപിക്ക് തന്നെയാകും അന്തിമ വിജയം എന്ന് ഏതാണ്ട് ഉറപ്പായിരുന്നു. അക്കാര്യം മാധവ് സുരേഷും ഉറപ്പിച്ചിരുന്നു എന്ന പോലെ. ലീഡ് നില 74000 എത്തും മുൻപേ അതിന്റെ സ്ക്രീൻഷോട്ടോടു കൂടി മാധവ് പ്രതികരിച്ചു. NDAയുടെ സുരേഷ് ഗോപി ജയിച്ചു എന്ന ന്യൂസ് കാർഡിന് താഴെ ‘തൃശൂർ എടുത്തു’ എന്നും മാധവ് സുരേഷ് കുറിച്ച്. കൂടാതെ അച്ഛന്റെ വിജയം ഹൃദയം കൊണ്ട് സ്വീകരിച്ചു കഴിഞ്ഞുവെന്നും മാധവ് സുരേഷ് പറഞ്ഞു.