Connect with us

‘തൂവാനത്തുമ്പികളിലെ ലാലിന്റെ തൃശ്ശൂർ ഭാഷ ബോറാണെന്ന് രഞ്ജിത്ത് …. സിനിമയെ അല്ല വിമർശിച്ചത്! ആ സ്ലാംഗിൽ കടുംപിടിത്തം പിടിക്കാത്തത് തന്നെയാണെന്ന് അനന്തപദ്മനാഭൻ

Malayalam

‘തൂവാനത്തുമ്പികളിലെ ലാലിന്റെ തൃശ്ശൂർ ഭാഷ ബോറാണെന്ന് രഞ്ജിത്ത് …. സിനിമയെ അല്ല വിമർശിച്ചത്! ആ സ്ലാംഗിൽ കടുംപിടിത്തം പിടിക്കാത്തത് തന്നെയാണെന്ന് അനന്തപദ്മനാഭൻ

‘തൂവാനത്തുമ്പികളിലെ ലാലിന്റെ തൃശ്ശൂർ ഭാഷ ബോറാണെന്ന് രഞ്ജിത്ത് …. സിനിമയെ അല്ല വിമർശിച്ചത്! ആ സ്ലാംഗിൽ കടുംപിടിത്തം പിടിക്കാത്തത് തന്നെയാണെന്ന് അനന്തപദ്മനാഭൻ

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പദ്മരാജൻ സംവിധാനം ചെയ്ത ‘തൂവാനത്തുമ്പികളി’ലെ തൃശൂർ ഭാഷ വളരെ ബോറാണെന്ന സംവിധായകൻ രഞ്ജിത്തിന്റെ പരാമർശത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്തും പദ്മരാജന്റെ മകനുമായ അനന്തപദ്മനാഭൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ…

“നമ്മളൊക്കെ ഇഷ്ടപ്പെടുന്ന ‘തൂവാനത്തുമ്പികളിലെ ലാലിന്റെ തൃശ്ശൂർ ഭാഷ ബോറാണ് ” എന്നത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. സിനിമയെ അല്ല വിമർശിച്ചത്. And maybe he’s right.
ആ സ്ലാംഗിൽ കടുംപിടിത്തം പിടിക്കാത്തത് തന്നെയാണ്. സാക്ഷാൽ ഉണ്ണി മേനോൻ അടക്കം അച്ഛന്റെ പഴയ തൃശ്ശൂർ ബെൽറ്റ് എമ്പാടും ഇരിക്കെ അതിന് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. സമയവും ഉണ്ടായിരുന്നു. പറഞ്ഞത് പോലെ ” പപ്പേട്ടൻ അങ്ങനെ ശ്രദ്ധിക്കാത്തത് ” തന്നെയാണ്. അതിനൊരു കാരണമുണ്ട്. മുമ്പ് “അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ ” ഇറങ്ങിയപ്പോൾ അതിലെ കടുത്ത ഏറനാടൻ ഭാഷ തെക്കൻ ജില്ലക്കാർക്ക് പിടികിട്ടിയില്ല എന്നൊരു ആക്ഷേപം ഉയർന്നിരുന്നു.

മൂപ്പനും , സുലൈമാനും, ഒക്കെ പറയുന്ന compromise ഇല്ലാത്ത ഏറനാടൻ മൊഴി പലർക്കും പിടി കിട്ടിയില്ല. നൂഹു അഭിനയിച്ച ഹൈദ്രോസ് എന്ന ‘അരപ്പട്ട’ പറയുന്ന മൊഴിയൊക്കെ ഇപ്പോഴും എനിക്ക് മുഴുവൻ തിരിഞ്ഞിട്ടില്ല. “അരപ്പട്ട ” ക്ക് ഒരു മൊഴി വിദഗ്ധൻ ഉണ്ടായിരുന്നു. മറ്റാരുമല്ല സുലൈമാന് (റഷീദ്) ഡബ്ബ് ചെയ്ത സുരാസു തന്നെ. അദ്ദേഹം ചിത്രത്തിൽ മാളുവമ്മയുടെ അനുജൻ ചായക്കടക്കാരനായി ഒന്ന് മിന്നി പോകുന്നുമുണ്ട്. ” തൂവാനത്തുമ്പികൾ ” വന്നപ്പോൾ സൂപ്പർ സ്റ്റാർ ചിത്രത്തിന്റെ മൊഴി ആളുകൾക്ക് തിരിയാതെ പോകണ്ട എന്ന് പറഞ്ഞു തന്നെയാണ് dilute ചെയ്തത്. തിരക്കഥയുടെ ആദ്യ കേൾവിക്കാരി , തൃശ്ശൂർ മൊഴി നന്നായി അറിയുന്ന അമ്മ തന്നെ ” ഇങ്ങനൊന്നുമല്ല പറയ്യാ ” എന്ന് പറഞ്ഞപ്പോൾ , “നിങ്ങളതിൽ ഇടപെടണ്ടാ ” എന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്-

2012 ലെ പത്മരാജൻ പുരസ്ക്കാരം “ഇന്ത്യൻ റുപ്പീ “ക്ക് സ്വീകരിച്ചു കൊണ്ട് രൺജിയേട്ടൻ പ്രസംഗിച്ച വാക്കുകൾ മനസ്സിൽ മുഴങ്ങുന്നുണ്ട്. ” പുതിയ തലമുറ,the so called new generation, ഒരു തീർത്ഥാടനത്തിലാണ്. പത്മരാജൻ എന്ന ഹിമാലയത്തിലേക്ക്, ആ മലമൂട്ടിൽ ഒരു ഒണക്കച്ചായക്കടയും നടത്തി ജീവിച്ചു പോകുന്ന ഒരു കച്ചവടക്കാരൻ മാത്രമാണ് ഞാൻ “” കല്ലിൽ കൊത്തി വെച്ച പോലെ ആ വാക്കുകൾ മനസ്സിലുണ്ട്. That’s on record. I know where He has placed Achan and the Respect he is having. ഇതിന്റെ പേരിൽ ഒരു വിമർശനം ആവശ്യമില്ല.

ദ ന്യൂ ഇന്ത്യൻ എക്സപ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രഞ്‍ജിത്തിന്റെ വിവാദ പരാമർശം. ‘നമുക്കൊക്കെ ഇഷ്‍ടപ്പെട്ടതാണ് മോഹൻലാല്‍ നായകനായ ചിത്രം തൂവാനത്തുമ്പികള്‍. അതിലെ തൃശൂര്‍ ഭാഷ ബോറാണ്. തിരുത്താൻ മോഹൻലാലും പപ്പേട്ടനും ശ്രമിച്ചിട്ടില്ല. ഭാഷയെ ഇമിറ്റേറ്റ് ചെയ്യാനാണ് ശ്രമിച്ചത്. നമുക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ എന്നൊന്നും പറയുന്നവരല്ല തൃശൂരുകാര്‍ തൃശൂര്‍ സ്ലാംഗില്‍ എന്തൂട്ടാ എന്നൊക്കെ പറയണം എന്നില്ല, പ്രകടമായിട്ട്. ഇതേ ജയകൃഷ്‍ണൻ ക്ലാരയോട് പപ്പേട്ടന്റെ തന്നെ സാഹിത്യത്തിലാണ് സംസാരിക്കുന്നത്’, എന്നും രഞ്ജിത്ത് പറഞ്ഞു.

More in Malayalam

Trending