Connect with us

തിലകൻ ചേട്ടനെ ഏറ്റവും കൂടുതൽ ദ്രോഹിക്കാൻ മുൻപന്തിയിൽ നിന്ന ആളാണ് ദിലീപ്.. മമ്മൂട്ടി വേട്ടയാടി, പക്ഷേ അച്ഛനെ ധിക്കരിച്ച് ദുൽഖർ! സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

Malayalam

തിലകൻ ചേട്ടനെ ഏറ്റവും കൂടുതൽ ദ്രോഹിക്കാൻ മുൻപന്തിയിൽ നിന്ന ആളാണ് ദിലീപ്.. മമ്മൂട്ടി വേട്ടയാടി, പക്ഷേ അച്ഛനെ ധിക്കരിച്ച് ദുൽഖർ! സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

തിലകൻ ചേട്ടനെ ഏറ്റവും കൂടുതൽ ദ്രോഹിക്കാൻ മുൻപന്തിയിൽ നിന്ന ആളാണ് ദിലീപ്.. മമ്മൂട്ടി വേട്ടയാടി, പക്ഷേ അച്ഛനെ ധിക്കരിച്ച് ദുൽഖർ! സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

മലയാള സിനിമാ രംഗത്തെ പിടിച്ചു കുലുക്കുന്ന വിവരങ്ങളുമായി അഞ്ച് വര്‍ഷങ്ങള്‍ക്കൊടുവിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നത്. ജസ്റ്റിസ് ഹേമ അധ്യക്ഷനായ റിപ്പോര്‍ട്ടില്‍ സിനിമയ്ക്കുള്ളിലെ അരക്ഷിതാവസ്ഥകളും അനീതികളും വിവേചനങ്ങളുമാണ് വെളിപ്പെടുന്നത്. സിനിമയെ വെല്ലുന്ന കഥകളും യാഥാര്‍ത്ഥ്യങ്ങളുമാണ് 233 പേജുള്ള റിപ്പോര്‍ട്ടിലൂടെ പുറം ലോകം അറിഞ്ഞത്. മലയാള സിനിമയില്‍ നിരോധനം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ‘ബാന്‍ ഇന്‍ സിനിമ’ എന്ന തലക്കെട്ടില്‍ സിനിമയിലെ ശക്തമായ ലോബികളെ കുറിച്ചും സിനിമയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും ഹേമ കമ്മിറ്റി വിലയിരുത്തുന്നു.

ഇതിലൂടെ നിലവിലെ മലയാള സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമാക്കുകയാണ് ഹേമ കമ്മിറ്റി. ഇപ്പോഴിതാ നടൻ തിലകനുണ്ടായ ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തുകയാണ് മലയാള സിനിമയിലെ താരസംഘടനയായ അമ്മ വിലക്കിയപ്പോൾ നാടകത്തിൽ അഭിനയിക്കാൻ തയ്യാറായ തിലകന് വേണ്ടി നാടക സമിതിയുണ്ടാക്കിയ സുഹൃത്തും നാടകകലാകാരനുമായ അമ്പലപ്പുഴ രാധാകൃഷ്‌ണൻ. തിലകനെ ദ്രോഹിക്കാൻ മുന്നിൽ നിന്നത് ദിലീപ് ആണെന്നും, മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളും തിലകന് എതിരായിരുന്നുവെന്ന് രാധാകൃഷ്‌ണൻ വെളിപ്പെടുത്തുന്നു. തിലകനെതിരെ സിനിമയിലെ മാഫിയ സംഘം നിലനിന്നിരുന്നു. ആ വാക്ക് തിലകൻ ചേട്ടനെ കൊണ്ട് പിൻവലിപ്പിക്കുന്നതായിരുന്നു അവരുടെ പ്രധാന ആവശ്യം.

തിലകൻ ചേട്ടൻ നാടകത്തിലേക്ക് വന്നപ്പോഴാണ് എനിക്ക് ഏറ്റവും ലാഭമുണ്ടായത്. 100 നാടകങ്ങൾ എനിക്ക് വേണ്ടി അദ്ദേഹം ചെയ്തു.. 15.60 ലക്ഷം രൂപയുടെ ചെക്കാണ് അദ്ദേഹത്തിന് കൊടുത്തത്. തിലകൻ എന്ന പേരിനായിരുന്നു കാശ്. ആളുകൾ ഇളകി മറിയുമായിരുന്നു. വലിയ മാനസിക പീഡനമാണ് ആ മഹാനടൻ അനുഭവിച്ചത്. അവസാനകാലത്ത് അദ്ദേഹം പറഞ്ഞു. വലിയ താമസമില്ലാതെ പ്രധാനപ്പെട്ട ഒരു കണ്ണി അഴിയെണ്ണുമെന്ന്. കേരളസമൂഹം കണ്ടില്ലേ ദിലീപ് അഴിയെണ്ണിയത്. തിലകൻ ചേട്ടനെ ഏറ്റവും കൂടുതൽ ദ്രോഹിക്കാൻ മുൻപന്തിയിൽ നിന്ന ആളാണ് ദിലീപ്. മമ്മൂട്ടി തിലകൻ ചേട്ടനൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞു, പക്ഷേ മകൻ അദ്ദേഹത്തോടൊപ്പം അഭിനയിച്ചു. കാരണം അവന് അഭിനയം പഠിക്കണമെങ്കിൽ തിലകൻ ചേട്ടൻ വേണമായിരുന്നു.

ഞാനെന്ത് കുറ്റം ചെയ്തിട്ടാണ് തന്നെ ക്രൂശിക്കുന്നതെന്ന് തിലകന്‍ പറയുമായിരുന്നു. അദ്ദേഹം പറഞ്ഞത് ഓരോന്നും ശരിയാണെന്നാണ് ഹേമ കമ്മിറ്റി അടിവരയിടുന്നത്. അന്തസുള്ളവരാണെങ്കില്‍ അമ്മയും ഫെഫ്കയും പിരിച്ചു വിട്ട് കേരള സമൂഹത്തോട് മാപ്പ് പറയണം. ആ മഹാനടനോട് കാണിച്ച ക്രൂരതയ്ക്ക് എന്ത് മാത്രം കഥാപാത്രങ്ങളാണ് നഷ്ടപ്പെടുത്തിയത്,’ രാധാകൃഷ്ണന്‍ ചോദിച്ചു. തിലകന്‍ എപ്പോഴും പറയുന്ന ഒരു പേര് അമ്മ മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റേതാണ് എന്നും അദ്ദേഹം പറഞ്ഞു. ആ താരത്തിന് പണിയൊന്നും ഇല്ലാത്തത് കൊണ്ട് ഇടവേളയ്ക്ക് കേറുന്ന ബാബു എന്ന് തിലകന്‍ പരിഹസിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘കൂളിംഗ് ഗ്ലാസ് മാറുന്ന ഒരു നടനും തിലകനെ വേട്ടയാടി.

പേര് പറയില്ല കൂളിംഗ് ഗ്ലാസ് മാറുന്ന നടന്‍ എന്നായിരുന്നു തിലകന്‍ പറയുക,’ രാധാകൃഷ്ണന്‍ പറഞ്ഞു. കൂളിംഗ് ഗ്ലാസ് സിനിമയില്‍ ഉപയോഗിക്കുന്ന നടന്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ എന്നും അദ്ദേഹം ചോദിച്ചു. മലയാള സിനിമയിലും താരസംഘടനയിലും ഫെഫ്കയിലും ഒരു മാഫിയ ഉണ്ടെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞതാണ് എന്നും അദ്ദേഹം ആദ്യം മുതലെ വിരല്‍ ചൂണ്ടുന്ന വ്യക്തി അഴി എണ്ണും എന്ന് തിലകന്‍ നേരത്തെ പറഞ്ഞിരുന്നു എന്നും എന്നാല്‍ അയാള്‍ അഴിയെണ്ണിയെങ്കിലും അത് കാണാന്‍ ആ വലിയ മനുഷ്യന് കാണാന്‍ സാധിച്ചില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

More in Malayalam

Trending