Connect with us

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറക്കാൻ കഴിയാത്ത ആ സംഭവം! വോട്ട് ചെയ്തതിന് പിന്നാലെ ആദ്യം മുകേഷ് പോയത് തിരുവനന്തപുരത്തെ ‘മാധവം’ വീട്ടിലേക്ക്..

Malayalam

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറക്കാൻ കഴിയാത്ത ആ സംഭവം! വോട്ട് ചെയ്തതിന് പിന്നാലെ ആദ്യം മുകേഷ് പോയത് തിരുവനന്തപുരത്തെ ‘മാധവം’ വീട്ടിലേക്ക്..

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറക്കാൻ കഴിയാത്ത ആ സംഭവം! വോട്ട് ചെയ്തതിന് പിന്നാലെ ആദ്യം മുകേഷ് പോയത് തിരുവനന്തപുരത്തെ ‘മാധവം’ വീട്ടിലേക്ക്..

‘വിശ്രമിക്കാൻ സമയമില്ല, ഷൂട്ടിംഗ് ഉൾപ്പെടെ ജോലികൾ ബാക്കിയാണ്’, കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാ‌ർത്ഥി എം.മുകേഷിന്റെ വാക്കുകളിലും ക്ഷീണമില്ല. തിരഞ്ഞെടുപ്പ് തിരക്കിന് ശേഷം ഇടവേളയില്ലാതെയാണ് മുകേഷ് ജോലിത്തിരക്കുകളിലേക്ക് മടങ്ങിയത്. വോട്ട് രേഖപ്പെടുത്തിയ ശേഷം പരമാവധി ബൂത്തുകൾ സന്ദർശിച്ചു. ഇന്ന് പുതിയ സിനിമയുടെ ഷൂട്ടിംഗിനായി കോട്ടയത്തേക്ക് പോകും. അതിന് മുമ്പ് ഇന്നലെ രാവിലെ തിരുവനന്തപുരത്തെ ‘മാധവം’ വീട്ടിലേക്കാണ് ആദ്യം മുകേഷ് പോയത്. തിരഞ്ഞെടുപ്പ് തിരക്ക് മൂലം രണ്ടുമാസമായി ഇവിടേക്ക് എത്തിയിരുന്നില്ല. തുടർന്ന് തിരുവനന്തപുരത്തെ സുഹൃത്തുകളുമായി സമയം ചെലവഴിച്ചു. രാത്രിയോടെ കൊല്ലത്തേക്ക് മടങ്ങി. നടനും സംവിധായകനുമായ എം.എ.നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് കോട്ടയത്തേക്ക് പോകുന്നത്.

ഒപ്പം മാറ്റിവച്ച മറ്റു ജോലികളും ചെയ്തുതീർക്കണം.തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറക്കാൻ കഴിയാത്ത നിരവധി സംഭവങ്ങൾ ഉണ്ടായതായും അദ്ദേഹം പറഞ്ഞു. പുനലൂ‌രിൽ കാലിന് സ്വാധീനക്കുറവുള്ള പ്രായമായ ഒരമ്മ കാണാൻ വന്നതും കൊല്ലം ജില്ലാ ആശുപത്രിയിലെ സന്ദർശന സമയത്ത് ‘എന്റെ മകന്റെ ആണ്ടാണ്, മോൻ വീട്ടിൽ വരണം’ എന്ന് പറഞ്ഞ് ക്ഷണിച്ചതും ചാത്തനൂരിലെ പ്രചാരണസമയത്ത് ഇരുകാലും ഇല്ലാത്ത ഒരു പയ്യൻ അവൻ വരച്ച പടവുമായി കാത്തുനിന്നതുമെല്ലാം ഒരിക്കലും ഓർമ്മയിൽ നിന്ന് മായാതെ നിമിഷങ്ങളാണെന്ന് മുകേഷ് പറയുന്നു. പോളിംഗ് ശതമാനത്തിൽ കുറവുണ്ടായെങ്കിലും വിജയിക്കുമെന്ന് നല്ല ആത്മവിശ്വാസമുണ്ട്. പ്രചാരണ സമയത്തെ ജനപങ്കാളിത്തം ശുഭപ്രതീക്ഷയാണ് നൽക്കുന്നത്. ആദ്യമായാണ് സ്വന്തം പേരില്‍ മുകേഷ് വോട്ടു ചെയ്തത്. മാത്രമല്ല വീട്ടുകാരും തനിക്ക് വോട്ടു ചെയ്യുന്നത് ആദ്യമാണെന്ന് മുകേഷ് പറഞ്ഞു. വോട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് മുകേഷ് സംസാരിച്ചിരുന്നു. രാവിലെ മുതല്‍ കാണുന്ന നീണ്ട ക്യൂ ജനങ്ങള്‍ ബോധവത്കരിക്കപ്പെട്ടതിന്റെ തെളിവാണെന്ന് മുകേഷ് പറഞ്ഞിരുന്നു. ഒരു ബൂത്തിലും ആളു കുറവില്ല. അതു തന്നെ ശുഭപ്രതീക്ഷയാണ്. നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കും എന്നു തന്നെയാണ് കരുതുന്നതെന്നും മുകേഷ് പറഞ്ഞിരുന്നു. അതേസമയം കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമ ചന്ദ്രനെതിരെ മുകേഷ് സംസാരിച്ചിരുന്നു. പ്രേമചന്ദ്രൻ തന്നെ വ്യക്തിഹത്യ നടത്തിയെന്ന് മുകേഷ് പറഞ്ഞു. താനൊരു കലാകാരനാണെന്ന് പോലും ഓർത്തില്ല. വോട്ട് അഭ്യർത്ഥിക്കുക മാത്രമാണ് താൻ ചെയ്തത്. തനിക്കെതിരെ നടത്തിയ ആരോപണങ്ങൾ തെളിയിക്കാൻ പ്രേമചന്ദ്രൻ തയ്യാറാകണമെന്നും മുകേഷ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

കൊല്ലത്ത് ഇടതുപക്ഷം വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. വോട്ടിംഗ് ശതമാനം ഉയർന്നാൽ വിധി എൽഡിഎഫിന് അനുകൂലമാകുമെന്നും മുകേഷ് പറഞ്ഞു. പ്രേമചന്ദ്രന് എതിരെ സിപിഎം ലഘുലേഖകൾ വിതരണം ചെയ്തിട്ടില്ല. പ്രേമചന്ദ്രന്‍റെ പരാതി കൊടുത്തിട്ടുണ്ടല്ലോ, അക്കാര്യം അന്വേഷിക്കട്ടെ. ലഘുലേഖകൾ വിതരണം ചെയ്ത സംഭവുമായി തനിക്ക് പങ്കില്ല. മത്സരം രാഷ്ട്രീയത്തിൽ മാത്രമാണ്. ഏറെ പ്രതിപക്ഷ ബഹുമാനം കൊടുക്കുന്നയാളാണ് താൻ. സത്യസന്ധമായ കാര്യങ്ങൾ മാത്രമേ പ്രചരണത്തിൽ ഉപയോഗിച്ചിട്ടുള്ളൂവെന്നും മുകേഷ് പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രനെ വ്യക്തിഹത്യ നടത്തുന്ന തരത്തിൽ ലഘുലേഖകൾ സിപിഎം വിതരണം ചെയ്തെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം ആരോപിച്ചിരുന്നു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനും സിറ്റി പൊലീസ് കമ്മിഷണർക്കും യുഡിഎഫ് നേതൃത്വം പരാതി നൽകിയിട്ടുണ്ട്. പ്രേമ ചന്ദ്രനെ സംഘപരിവാർ ബന്ധമുള്ളതാക്കി ചിത്രീകരിക്കുന്ന കാര്യങ്ങളാണ് ലഘുലേഖയിൽ ഉണ്ടായിരുന്നത്. പ്രമേചന്ദ്രന്‍റെ ജനസ്വീകാര്യത തകർക്കാൻ സിപിഎം നടത്തുന്ന ശ്രമങ്ങളാണിതെന്നായിരുന്നു യുഡിഎഫിന്‍റെ ആരോപണം.

More in Malayalam

Trending