താരപുത്രി ആന്‍ അഗസ്റ്റിന്റെ വമ്പന്‍ തിരിച്ച് വരവ്
മഞ്ജു വാര്യരെയും സംവൃതയെയും കടത്തിവെട്ടി താരപുത്രി ആന്‍ അഗസ്റ്റിന്റെ വമ്പന്‍ തിരിച്ച് വരവ്
വിവാഹശേഷം നടിമാർ മലയാളസിനിമയിൽ നിന്നും മാറി നിൽക്കുന്നതായിരുന്നു പതിവ്. ഇതിനു മാറ്റം വന്നത് മഞ്ജു വാരിയരും സംവൃതയും തിരിച്ചു വന്നപ്പോളാണ്.
രണ്ടു പേരും ശക്തമായ കഥാപാത്രങ്ങളെയാണ് രണ്ടാം വരവിൽ അവതരിപ്പിച്ചത് ..അത് പോലെ ഒരു രണ്ടാം അങ്കത്തിനായി ആന്‍ അഗസ്റ്റിനും വരുന്നു എന്നാണ് പുതിയ വാർത്ത.
ആൺ അഗസ്റ്റിന് വേറൊരു പ്രത്യേകതകൂടിയിട്ടുണ്ട്. ചലച്ചിത്ര നടനും നിര്‍മാതാവുമായ അഗസ്റ്റിന്റെ മകളാണ് ആന്‍ അഗസ്റ്റിന്‍. കോമഡി നടനായും വില്ലനായും നൂറിലേറെ സിനിമകളില്‍ അഭിനയിച്ച്് മലയാളികള്‍ ഒരിക്കലും മറക്കാത്ത മുഖമാണ് അഗസ്റ്റിന്റേത്.
പ്രമുഖ താരങ്ങളുടെ എല്ലാം ആണ്‍മക്കള്‍ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ടെങ്കിലും മലയാള സിനിമയില്‍ താരപുത്രിമാര്‍ അരങ്ങേറ്റം നടത്തുന്നത് വളരെ കുറവാണ്..ആ ഒഴിവിലേക്കാണ് 2010 ൽ ലാല്‍ ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെ ആന്‍ ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തിയത് ..കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച സിനിമ നായിക പ്രധാന്യമുള്ള ചിത്രമായിരുന്നു.
ടൈറ്റില്‍ റോളായ എല്‍സമ്മ എന്ന കഥാപാത്രത്തെയായിരുന്നു ആന്‍ അവതരിപ്പിച്ചത്. 2010 ലെ ഏറ്റവുമധികം ഹിറ്റായ സിനിമകളിലൊന്നായിരുന്ന എല്‍സമ്മ എന്ന ആണ്‍കുട്ടി, നൂറ് ദിവസം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 4 കോടിയ്ക്ക് മുകളില്‍ സിനിമയ്ക്ക് കളക്ഷന്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എല്‍സമ്മ എന്ന ആണ്‍കുട്ടി ഹിറ്റായതോടെ ആനിനെ തേടി എത്തിയത് ഒത്തിരി സിനിമകളായിരുന്നു. അര്‍ജുനന്‍ സാക്ഷി, ത്രീ കിംഗ്‌സ്, ഓര്‍ഡിനറി, വാദ്യാര്‍, ഫ്രൈഡേ, പോപ്പിന്‍സ്, ഡാ തടിയ, റെബേക്ക ഉതുപ്പ് കിഴക്കേമല, സിം, ആര്‍ട്ടിസ്റ്റ് എന്നിങ്ങനെയുള്ള ചിത്രങ്ങളിലെല്ലാം ആന്‍ നായികയായിട്ടെത്തി.
2014 ലായിരുന്നു പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണുമായി ആന്‍ വിവാഹിതയാവുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ശേഷം രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ആനും ജോമോനും വിവാഹിതരാവുന്നത്.
വിവാഹശേഷം സിനിമയില്‍ നിന്നും ആന്‍ അഗസ്റ്റിന്‍ താല്‍കാലികമായി മാറി നില്‍ക്കുകയായിരുന്നു.
വിവാഹത്തോടെ കരിയറിന് ചെറിയ ബ്രേക്ക് ഇട്ട നടി വീണ്ടും തിരിച്ച് വന്നിരിക്കുകയാണ്. അതും കിടിലനൊരു സിനിമയിലൂടെയാണെന്നുള്ളത് ആരാധകരുടെ പ്രതീക്ഷ വര്‍ദ്ധിച്ചിപ്പിച്ചിരിക്കുകയാണ്
ആൻ ഇനിയും സിനിമയിലേക്ക് തിരിച്ച് വരുമോ എന്ന് എല്ലാവരും കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ നടി തിരിച്ചെത്തുകയാണെന്നുള്ള വാര്‍ത്തകള്‍ സ്ഥിരികരിക്കപ്പെട്ടു. ജയസൂര്യയ്‌ക്കൊപ്പം… നടന്‍ ജയസൂര്യയുടെ നായികയായിട്ടാണ് ആനിന്റെ തിരിച്ച് വരവെന്നാണ് സൂചന.
വിജയ് ബാബുവിനൊപ്പം ജയസൂര്യ ഒരു സിനിമ ചെയ്യുകയാണെന്ന് കഴിഞ്ഞ ദിവസം മുതല്‍ പറഞ്ഞിരുന്നു. സിനിമയുടെ പ്രഖ്യാനം കാത്ത് ആരാധകരും അക്ഷമരായി ഇരിക്കുകയായിരുന്നു.
നവാഗതനതായ ‘രതീഷ് രഘു നന്ദന്‍ സംവിധാനം ചെയ്യുന്ന സിനിമ നടന്‍ വിജയ് ബാബുവിന്റെ നിര്‍മാണ കമ്പനി ആയ ഫ്രൈഡേ ഫിലിം ഹൗസ് ആണ് നിര്‍മ്മിക്കുന്നത്. ബി.ടി അനില്‍ കുമാര്‍, കെ .ജി സന്തോഷ് തുടങ്ങിയവരാണ് രചന നിര്‍വഹിക്കുന്നത്.
സിനിമയുടെ പ്രഖ്യാപനത്തിന് ആന്‍ അഗസ്റ്റിനെ കണ്ടതോടെയാണ് നടി തിരിച്ച് വരുന്ന കാര്യം എല്ലാവരും അറിയുന്നത്. അതേ സമയം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം സൂചിപ്പിട്ടില്ല.
ശ്യാമപ്രസാദിന്റെ ആര്‍ട്ടിസ്റ്റ് എന്ന സിനിമയിലെ പ്രകടനത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ആന്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 61-ാമത് ഫിലിം ഫെയര്‍ പുരസ്‌കാരം, ജയ്ഹിന്ദ് ഫിലിം അവാര്‍ഡ്, എന്നിവയെല്ലാം ആർട്ടിസ്റ്റ് എന്ന സിനിമയിലൂടെ ആനിനു ലഭിച്ചിരുന്നു.
അരങ്ങേറ്റ സിനിമയായ എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ വനിത ഫിലിം അവാര്‍ഡ്‌സ്, ഏഷ്യാനെറ്റ്, സൂര്യ എന്നിങ്ങനെ നിരവധി അംഗീകാരങ്ങളായിരുന്നു ആനിനെ തേടി എത്തിയത്.
ഏതായാലും ആൻ തിരിച്ചുവരുന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെ ടുത്തിട്ടുളത്ത്
