തന്റെ മകളുടെ വിശേഷം പങ്ക് വച്ച് പൃഥ്വി! അല്ലി ലൂസിഫർ കാണാത്തതിന് ഒരു കാരണമുണ്ട്… പൃഥ്വിരാജ് പറയുന്നു…
By
പൃഥ്വിരാജിന്‍റെ മകളായ അലംകൃതയെന്ന അല്ലിയും ആരാധകരുടെ സ്വന്തം താരമാണ്. ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണല്ലോ താരങ്ങളുടെ മക്കള്‍. മകളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സുപ്രിയയും എത്താറുണ്ട്.
മുഖം വ്യക്തമാവാത്ത തരത്തിലുള്ള ചിത്രങ്ങളാണ് ഇരുവരും പോസ്റ്റ് ചെയ്യാറുള്ളത്. മകള്‍ക്കായി തല്ല് കൂടിയും ഇരുവരും ഇടയ്ക്ക് എത്തിയിരുന്നു. വിഷു സദ്യ കഴിക്കുന്ന അലംകൃതയുടെ ഫോട്ടോ പുറത്തുവന്നിരുന്നുവെങ്കിലും മുഖം വ്യക്തമായിരുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ ചിത്രം വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ സിനിമയായ ലൂസിഫർ മകൾ കാണാത്തതിനെക്കുറിച്ച് പറയുകയാണ് താരം. അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അലംകൃത സിനിമ കണ്ടോയെന്ന് പൃഥ്വിരാജിനോട് ചോദിച്ചത്. അവള്‍ സിനിമ കണ്ടിട്ടില്ലെന്നും മൂന്ന് മണിക്കൂര്‍ സമയം തിയേറ്ററില്‍ അടങ്ങിയിരിക്കില്ലെന്നും മൂന്ന് വയസ്സായതേയുള്ളൂവെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.