Connect with us

ഡിംപിളിന്റെ കുടുംബം തകർക്കാൻ ക്വട്ടേഷൻ സംഘം! പണം കൊടുത്ത് ഇറക്കിയത്..!!! നടുക്കുന്ന വെളിപ്പെടുത്തലുകൾ

Malayalam

ഡിംപിളിന്റെ കുടുംബം തകർക്കാൻ ക്വട്ടേഷൻ സംഘം! പണം കൊടുത്ത് ഇറക്കിയത്..!!! നടുക്കുന്ന വെളിപ്പെടുത്തലുകൾ

ഡിംപിളിന്റെ കുടുംബം തകർക്കാൻ ക്വട്ടേഷൻ സംഘം! പണം കൊടുത്ത് ഇറക്കിയത്..!!! നടുക്കുന്ന വെളിപ്പെടുത്തലുകൾ

സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായിരുന്നു ഡിംപിള്‍ റോസ്. അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്ത താരം യൂട്യൂബ് ചാനലുമായി ഇപ്പോൾ സജീവമാണ്. മാത്രമല്ല തന്റെ ചാനലിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. വിവാഹത്തിന് ശേഷം അഭിനയം അവസാനിപ്പിച്ച നടി അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവില്ലെന്ന് നടി മുന്‍പ് പറഞ്ഞിരുന്നു. ഇപ്പോഴിതാ തങ്ങള്‍ക്ക് നേരെ ഗ്രൂപ്പായി ആളുകളുടെ ആക്രമണം നടക്കുകയാണെന്ന് പറഞ്ഞാണ് തന്റെ യുട്യൂബ് ചാനലിലൂടെ നടിയിപ്പോള്‍ എത്തിയിരിക്കുന്നത്. തന്റെ അമ്മയുടെയും നാത്തൂന്റെയും അക്കൗണ്ടുകളില്‍ വരുന്ന മോശം കമന്റുകള്‍ കണ്ട് മടുത്തത് കൊണ്ടാണ് ഇങ്ങനൊരു വീഡിയോയുമായി വന്നതെന്നാണ് പുതിയ വീഡിയോയില്‍ ഡിംപിള്‍ പറയുന്നത്. കുറച്ച് നാളുകളായിട്ട്, ഏകദേശം ഒരുമാസത്തോളമായി ഒരു സംഘം ആളുകള്‍ ഞങ്ങള്‍ മൂന്ന് പേരുടെയും ചാനലിലേക്ക് വന്നിട്ട് അവര്‍ക്ക് തോന്നുന്ന അസഭ്യങ്ങള്‍ പറയുകയാണ്.

ഞാന്‍ അനുഭവിച്ചിട്ടില്ലെങ്കിലും കേട്ടിട്ടുള്ള കാര്യം പറയാം. ബിഗ് ബോസിന്റെ സമയത്ത് പെയിഡ് ആയിട്ട് കുറച്ച് ആളുകള്‍ ഇറങ്ങി ചില ആളുകളെ ആക്രമിക്കുകയും ചിലരെ തെറി വിളിക്കുകയും കുറ്റം പറയുകയുമൊക്കെ ചെയ്യുന്നതിനെ പറ്റി ഞാന്‍ കേട്ടിട്ടുണ്ട്. ഈ രീതിയില്‍ പണം സമ്പാദിക്കുന്ന തൊഴിലുണ്ട്. കുറച്ച് നാളുകളായിട്ട് ഇങ്ങനൊക്കെ നടക്കുന്നതിനെ പറ്റി ഞാനും കേട്ടിട്ടുണ്ട്. അതുപോലെയുള്ള അനുഭവമാണ് ഇപ്പോള്‍ ഞങ്ങള്‍ക്ക് ഉണ്ടായിട്ടുള്ളത്. ആരംഭിച്ചിട്ട് മൂന്നോ നാലോ ദിവസം മാത്രം പഴക്കമുള്ള യൂട്യൂബ് ചാനലുകളില്‍ നിന്നും ഞങ്ങള്‍ മൂന്ന് പേരുടെയും അക്കൗണ്ടിലേക്ക് മെസേജുകള്‍ വന്ന് കൊണ്ടേയിരിക്കുകയാണ്. ആദ്യമൊന്നും മൈന്‍ഡ് ആക്കിയിട്ടില്ല. നെഗറ്റീവ് കമന്റുകള്‍ പേടിച്ചിട്ടല്ല ഡിലീറ്റ് ചെയ്യുന്നത്. ഞങ്ങള്‍ കുടുംബത്തില്‍ എല്ലാവരും എല്ലാ കാര്യങ്ങളും തുറന്ന് പറയുന്നവരാണ്.

ഞങ്ങളോട് മറിച്ചും തിരിച്ചും ചോദിച്ചാലും ഒരുപോലെയേ പറയൂ. ജനിച്ച നാള്‍ മുതലുള്ളതും ഞങ്ങളുടെ വീട്ടില്‍ വലിയൊരു വിവാദമുണ്ടായതോ ഇപ്പോള്‍ നടന്ന കാര്യമാണെങ്കില്‍ പോലും ഞങ്ങള്‍ക്ക് ഒളിക്കാനും മറിക്കാനുമില്ല. എന്ത് കാര്യം നടന്നാലും തെളിവുകളും വ്യക്തമായ ഉത്തരങ്ങളും ഉണ്ടാവും. പല കാര്യങ്ങളും കോടതി മുഖാന്തീരം സെറ്റില്‍ഡായ കാര്യങ്ങളാണ്. അതിനും വ്യക്തമായ തെളിവുകള്‍ ഉള്ളതാണ്. ചോദ്യം ചോദിച്ചാല്‍ മറുപടിയും ഉണ്ട്. ഇത്തരത്തില്‍ വരുന്ന മോശം കമന്റുകള്‍ ഡിലീറ്റ് ചെയ്യാനുള്ള കാരണവും ഡിംപിള്‍ പറഞ്ഞു. ‘ഞങ്ങളെ ഇഷ്ടപ്പെട്ട് വരുന്ന ഒത്തിരി പേരുണ്ട്. അവരൊക്കെ ഇത്തരം നെഗറ്റീവും ടോക്‌സിക്കുമായ കമന്റുകള്‍ കാണുമ്പോള്‍ മോശം വൈബ് അവര്‍ക്ക് വരാതെയിരിക്കാനാണ്.

അതല്ലാതെ എനിക്കും മമ്മിയ്ക്കും ഡിവൈനിനും ഒരു കുഴപ്പവുമില്ല. ഞങ്ങള്‍ മൂന്നാള്‍ക്കും കറക്ട് മറുപടി പറയാന്‍ അറിയാം. പ്രൊഫൈലില്‍ ഊരും പേരുമില്ലാതെ വന്ന് ആര്‍ക്കോ വേണ്ടി കുരയ്ക്കുകയാണ്. അതിലൂടെ ഞങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല. ഒരു പരിധി കഴിഞ്ഞാല്‍ നമുക്കും ദേഷ്യം വരും. രൂപക്കൂട്ടില്‍ വെച്ചിട്ടുള്ള പുണ്യാളന്മാരല്ല, ഞങ്ങളും മനുഷ്യരാണ്. ലിമിറ്റ് കഴിഞ്ഞ് സംസാരിച്ചതോടെയാണ് ഇങ്ങനൊരു വീഡിയോയുമായി വന്നത്. നല്ല രീതിയില്‍ പറഞ്ഞാല്‍ പോലും തെറി വിളിച്ച പോലെയാണ് അവര്‍ പറഞ്ഞ് നടക്കുന്നത്. അവര്‍ നമ്മളെ തെറി വിളിച്ചിട്ട് ആ കമന്റും ഡിലീറ്റാക്കി പോകും. പിന്നെ നമ്മുടെ മറുപടി മാത്രമായിരിക്കും അവിടെ ഉണ്ടാവുക. പിന്നെ എന്തൊക്കെ പറഞ്ഞാലും സഭ്യമായ ഭാഷ അല്ലാതെ വേറൊന്നും ഞങ്ങളുടെ ഭാഗത്ത് നിന്നും വരില്ല. ഞങ്ങള്‍ ശീലിച്ചത് അങ്ങനെയാണെന്നും ഡിംപിള്‍ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending