ടിക് ടോക്ക് സെലിബ്രിറ്റിയുടെ കയ്യിലിരിപ്പിന് വീണത് കൈവിലങ്ങ്
കവര്‍ച്ചാകേസില്‍ ടിക് ടോക്ക് സെലിബ്രിറ്റി അറസ്റ്റിൽ. അഭിമന്യു ഗുപ്ത എന്ന യുവാവ് ആണ് അറസ്റ്റിലായത്.ടിക് ടോക്കില്‍ ഒന്‍പത് ലക്ഷത്തിനു മേലെയാണ് ഫോളോവേഴ്‌സ്. നീണ്ട നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് യുവാവിനെ മുംബൈ പോലീസ് പിടികൂടിയത്. ജനുവരി 19 നാണ് മുംബൈയിലെ ദമ്ബതിമാര്‍ മോഷണ പരാതി നല്‍കിയത്. 18 പവന്‍ സ്വര്‍ണ്ണവും 4.75 ലക്ഷം രൂപ വിലവരുന്ന മെബൈല്‍ ഫോണും വീട്ടില്‍ നിന്ന് മോഷണം പോയെന്നായിരുന്നു ദമ്ബതികള്‍ നല്‍കിയ പരാതി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പോലീസ് വലയിലായത്. അഞ്ചോളം കേസുകളില്‍ ഈ അഭിമന്യു പ്രതിയാണെന്ന് പോലീസ് വെളിപ്പെടുത്തി. ഇവരുടെ വീട്ടിലേയും സമീപത്തേയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് പ്രതിയുടെ വ്യക്തമായ രൂപം ലഭിച്ചില്ല. പിന്നീട് ഈ ദൃശ്യങ്ങള്‍ സ്‌കാന്‍ ചെയ്തതിനെ തുടര്‍ന്നാണ് വ്യക്തത വന്നത്. എന്നാല്‍ അറസ്റ്റിലായ ഇയാളില്‍ നിന്ന് മോഷണ വസ്തുക്കള്‍ വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.
തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് അഭിമന്യു കുറ്റം സമ്മതിച്ചത്. സ്വര്‍ണ്ണവും ഫോണും സുഹൃത്തുക്കളിലൊരാള്‍ക്ക് കൈമാറിയതായി അഭിമന്യു പോലീസിനെ അറിയിച്ചു. ഭാര്യയുടേതാണെന്ന് വിശ്വസിപ്പിച്ച് സുഹൃത്തിനെ സൂക്ഷിക്കാനേല്‍പിച്ചതായിരുന്നുവെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ അഭിമന്യുവിനെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇയാള്‍ പോലീസ് കസ്റ്റഡിലാണുള്ളത്.
tik-tok celebrity -arrested-abhinav gupta- nine lakh followers-theft